'ട്രെയിന്‍ ദ ട്രെയിനേഴ്‌സ്' പരിശീലന പദ്ധതിയുമായി ഗോപിചന്ദ് എത്തുന്നു

Written By:
Gopichand

അഹമ്മദാബാദ്: മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാംപ്യനും പ്രമുഖ ബാഡ്മിന്റണ്‍ പരിശീലകനുമായ പുല്ലേല ഗോപിചന്ദ് 'ട്രെയിന്‍ ദ ട്രെയിനേഴ്‌സ് ' എന്ന പരിശീലന പദ്ധതിയുമായെത്തുന്നു. ഗുജറാത്തിലെ 1500ഓളം ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകര്‍ക്കാണ് ബാഡ്മിന്റണ്‍ പരിശീലന സൗകര്യമൊരുക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിലുള്ള പരിശീലകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

അടിസ്ഥാന മേഖലയില്‍ പരിശീലകര്‍ക്കായി നടപ്പാക്കുന്ന ഏറ്റവും വലിയ പരിശീലന പരിപാടിയാണിത്. ഓരോ വര്‍ഷവും 45000 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 'ഖേല്‍ ശിക്ഷക് കി ലഗാന്‍' എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകര്‍ ഇഎല്‍എംഎസ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷനാണ്.

ഇത് ഒരു തുടക്കം മാത്രമാണ്. സമാനമായ പരിശീലന പരിപാടികള്‍ രാജ്യത്താകെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ കായിക അധ്യാപകരുടെ ക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ മിടുക്കരായ കുട്ടികളെ കണ്ടെത്താനും വേണ്ടിയുള്ള ശ്രമമമാണ്. 1500 പേരില്‍ നിന്നും 150 പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് കൂടുതല്‍ മികച്ച പരിശീലനം നല്‍കി കൂടുതല്‍ മാസ്റ്റര്‍ ട്രെയിനര്‍മാരെ വാര്‍ത്തെടുക്കാനും പദ്ധതിയുണ്ട്- ഇന്ത്യയിലെ നമ്പര്‍ വണ്‍ കോച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

Story first published: Friday, February 16, 2018, 14:41 [IST]
Other articles published on Feb 16, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍