മരുന്നടി സംശയം; ഡിസ്‌കസ് താരം സീമ പൂനിയയെ ഉത്തേജക പരിശോധനയ്ക്ക് വിധേയയാക്കും

Posted By: rajesh mc
Seema Punia

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് പടിവാതില്‍ക്കല്‍ നില്‍ക്കവെ ഇന്ത്യയുടെ ഡിസ്‌കസ് ത്രോ താരം സീമ പൂനിയയെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക വിധേയയാക്കാന്‍ നാഡ തീരുമാനിച്ചു. ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പൂനിയ 61.05 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയതിന് പിന്നാലെയാണ് നാഡയുടെ തീരുമാനം.

മാര്‍ച്ച് അഞ്ചിന് നടന്ന മത്സരത്തിലാണ് പൂനിയ സ്വര്‍ണം നേടിയത്. നാഡ അധികൃതര്‍ എത്തിയതാകട്ടെ മാര്‍ച്ച് ആറിനും. അപ്പോഴേക്കും പൂണിയ തന്റെ മത്സരം കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. ഇതോടെ ദേശീയ അത്‌ലറ്റിക് ഫെഡറേഷനോട് പൂനിയയെ ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയയാകാന്‍ നാഡ നിര്‍ദ്ദേശം നല്‍കി.

ഹരിയാണയില്‍ എവിടെവെച്ച് പൂനിയയുടെ സാമ്പിള്‍ ലഭിക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാഡയ്ക്ക് കൈമാറിയതായി അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ സീമയുടെ മികച്ച പ്രകടനമാണ് പാട്യാലയിലേത്. കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സ്ഥിരമായി മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാറുള്ള താരമാണ് സീമ. ഏതെങ്കിലും തരത്തില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ നാഡയുടെ പരിശോധനയില്‍ കണ്ടെത്തിയാല്‍ സീമയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല.

Story first published: Friday, March 9, 2018, 6:48 [IST]
Other articles published on Mar 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍