പരിക്കേറ്റ കെനിയയുടെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ തിരിച്ചുവരവിനൊരുങ്ങുന്നു

Posted By: rajesh mc

നൈറോബി: 800 മീറ്ററിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ കെനിയയുടെ ഡേവിഡ് റുഡിഷ തിരിച്ചവരവിനൊരുങ്ങുന്നു. 2017ല്‍ ലണ്ടനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനിടെ കാല്‍ മസിലുകള്‍ക്ക് പരിക്കേറ്റ റുഡിഷ ചികിത്സയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ജൂലായില്‍ ട്രാക്കിലേക്ക് മടങ്ങിവരാന്‍ കഴിയമെന്ന പ്രതീക്ഷയിലാണെന്ന് ഡേവിഡ് പറഞ്ഞു.

നെതര്‍ലെന്‍ഡ്‌സിലെ ചികിത്സയ്ക്കുശേഷം രണ്ടാഴ്ച മുമ്പാണ് ഓട്ടക്കാരന്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. പതുക്കെ ഓടാന്‍ തുടങ്ങിയതായും ജൂലായ് ഓടെ ആരോഗ്യം പൂര്‍ണമായി തിരിച്ചുകിട്ടി മത്സര രംഗത്തിറങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

davidrudisha

പരിക്ക് ചെറുതായിരുന്നെങ്കിലും തന്നെയത് മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായി വരുന്നതില്‍ ആശ്വാസമുണ്ട്. പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നും ലോക റെക്കോര്‍ഡ് ജേതാവുകൂടിയായ ഡേവിഡ് വ്യക്തമാക്കി. ഈ മാസവും അടുത്തമാസവും നടക്കുന്ന മൂന്ന് മീറ്റുകളില്‍ പങ്കെടുക്കാന്‍ താരത്തിന് കഴിയില്ലെന്ന് മാനേജര്‍ അറിയിച്ചിട്ടുണ്ട്.

നൈജീരിയയില്‍ ജൂലായില്‍ നടക്കുന്ന ആഫ്രിക്കന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഡേവിഡ് തിരിച്ചെത്തിയേക്കും. ഡബിള്‍ ഒളിമ്പിക്‌സ് ചാമ്പ്യനും 800 മീറ്ററിലെ റെക്കോര്‍ഡ് ഹോള്‍ഡറുമാണ് ഡേവിഡ്. അതുകൊണ്ടുതന്നെ ഡേവിഡിന്റെ പരിക്ക് കെനിയയെയും ആശങ്കയിലാഴ്ത്തിയിരുന്നു. പരിക്ക് ഭേദമായി താരം പൂര്‍വാധികം ശക്തിയോടെ ട്രാക്കില്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

Story first published: Friday, May 11, 2018, 17:17 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍