ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് വിജയവും തോല്‍വിയും

Posted By: rajesh mc

ദില്ലി: ഇന്ത്യയുടെ ഒന്നാം നമ്പര്‍ സിംഗിള്‍ ടെന്നീസ് താരം യൂക്കി ഭാബ്രി ബുസാന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍നിന്നും പുറത്തായി. ചൈനയുടെ സീ സങ്ങിനോടാണ് ഭാബ്രി തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 4-6, 3-6. തായ്വാനിലെ സന്റൈസി ചാമ്പ്യന്‍സ് കിരീടം നേടി ആത്മവിശ്വാസത്തോടെ കോര്‍ട്ടിലിറങ്ങിയ ഇന്ത്യന്‍ താരത്തിന് പ്രകടനമികവ് ആവര്‍ത്തിക്കാനായില്ല.

ഇന്ത്യയുടെ മറ്റൊരു താരം എന്‍ ശ്രീറാം ബാലാജി സമര്‍ക്കന്ദ് ചാലഞ്ചര്‍ കപ്പില്‍നിന്നും പുറത്തായി. ഹംഗേറിയന്‍താരം അറ്റില ബലാസസിനോട് 6-7(5), 6-7(3) എന്നിങ്ങനെ കടുത്ത പോരാട്ടത്തിലാണ് ഇന്ത്യന്‍താരം അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ വിഷ്ണു വര്‍ദ്ധനൊപ്പം ഡബിള്‍സിലും ബാലാജി കളിക്കുന്നുണ്ട്.

yuki

അതേസമയം, ജര്‍മനിയിലെ ഹെയ്ല്‍ബ്രോണ്‍ ചാലഞ്ചേഴ്‌സില്‍ ഇന്ത്യന്‍താരം ജീവന്‍ നെടുംചെഴിയാന്‍ ഓസ്‌ട്രേലിയന്‍ പങ്കാളിക്കൊപ്പം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-3, 6-4. അതിനിടെ, ഫ്രാന്‍സില്‍ നടക്കുന്ന ബോര്‍ഡെസ്‌ക് ചാലഞ്ചര്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം പുരവ് രാജയും ഫ്രഞ്ച് പങ്കാളി ഫാബ്രിസ് മാര്‍ട്ടിനും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. സ്‌കോര്‍ 3-6, 5-7.

Story first published: Friday, May 18, 2018, 8:15 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍