വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സായിയില്‍ കായിക താരങ്ങള്‍ക്ക് ലൈംഗിക പീഡനം; നടപടി പേരിനുമാത്രമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യില്‍ ലൈംഗിക പീഡനം വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം ഒട്ടേറെ കായിക താരങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി പേരിനുമാത്രമാണെന്നും വ്യക്തമാക്കുന്നു.

സായ് മുന്‍ ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ ലൈംഗിക പീഡനം ശരിവെക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നതിന്റെ എത്രയോ ഇരട്ടി ലൈംഗിക പീഡനം സായിയില്‍ നടക്കുന്നുണ്ടെന്നാണ് കപൂറിന്റെ വിലയിരുത്തല്‍. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ പരിശീലകരില്‍നിന്നും നിരന്തരം ലൈംഗക പീഡനത്തിന് ഇരയാകുന്നുണ്ട്. ഭൂരിപക്ഷംപേരും പരാതിപ്പെടുന്നില്ലെന്നും കപൂര്‍ വ്യക്തമാക്കി.

മടങ്ങിവരവില്‍ കുതിപ്പുമായി സാനിയ; ഹൊബാര്‍ട്ടില്‍ ഫൈനലില്‍മടങ്ങിവരവില്‍ കുതിപ്പുമായി സാനിയ; ഹൊബാര്‍ട്ടില്‍ ഫൈനലില്‍

athletics

കായികഭാവി അവതാളത്തിലാകുമെന്ന ഭയമാണ് പലരെയും പരാതിപ്പെടുന്നതില്‍നിന്നും വിലക്കുന്നത്. താരങ്ങള്‍ നല്‍കുന്ന പരാതിയില്‍ ഒച്ചിഴയുന്ന വേഗത്തിലാണ് സായിയിലെ നടപടികളും. നാലും അഞ്ചും വര്‍ഷങ്ങളെടുത്താണ് ചില പരാതികളില്‍ തീര്‍പ്പുണ്ടാകുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് നല്‍കുന്നതാകട്ടെ ചെറിയ ശിക്ഷകളും. പെന്‍ഷനില്‍നിന്നും ചെറിയ തുക കുറയ്ക്കുക, സ്ഥലംമാറ്റം നല്‍കുക തുടങ്ങിയ ശിക്ഷകള്‍ മാത്രമാണ് ലഭിക്കുന്നത്.

മുംബൈ പ്ലേ ഓഫില്‍ എത്തുമോ; ബെംഗളുരുവിനെതിരെ ഇറങ്ങുന്നുമുംബൈ പ്ലേ ഓഫില്‍ എത്തുമോ; ബെംഗളുരുവിനെതിരെ ഇറങ്ങുന്നു

രാജ്യത്തെ 56 പരിശീലക കേന്ദ്രങ്ങളിലായി ഏതാണ്ട് 15,000ത്തോളം കായിക താരങ്ങള്‍ പരിശീലനം നടത്തുന്നുണ്ട്. കായിക മേഖലയിലേക്കുള്ള ചുവടുവെയ്പ് മാത്രമല്ല, പലര്‍ക്കും ദാരിദ്ര്യത്തില്‍നിന്നുള്ള രക്ഷപ്പെടല്‍ കൂടിയാണ് സായ് കേന്ദ്രങ്ങളെന്ന് നീലം കപൂര്‍ പറയുന്നു. താമസവും ഭക്ഷണവും കായിക ഉപകരണങ്ങളും ഇന്‍ഷൂറന്‍സുമെല്ലാം താരങ്ങള്‍ക്ക് സായിയില്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ പലപ്പോഴും അത് മറച്ചുവെക്കാന്‍ നിര്‍ബന്ധിതരാകുന്നു. സായ് കേന്ദ്രങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് മൂന്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Source: The Indian Express

Story first published: Friday, January 17, 2020, 12:22 [IST]
Other articles published on Jan 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X