വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്വിറ്ററില്‍ ഭീകരന്‍ ഹാഫിസ് സഈദിനോട് ഉപമിച്ചു, ശക്തമായി പ്രതികരിച്ച് ഇര്‍ഫാന്‍ പത്താന്‍

മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയുടെ ലോകകപ്പ് കിരീടത്തിലുള്‍പ്പെടെ പങ്കാളിയായിട്ടുള്ള പത്താനെ ട്വിറ്ററിലൂടെ ഭീകരന്‍ ഹാഫിസ് സഈദിയോട് ഉപമിച്ചും അതിന് അദ്ദേഹം നല്‍കിയ കടുത്ത മറുപടിയുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിയോട് ഉപമിച്ചതിനെ അപമാനം, അരോചകം എന്നാണ് പത്താന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇതാണ് ചിലയാളുകളുടെ മാനസികാവസ്ഥയെന്നും ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. പത്താന്റെ പ്രതികരണത്തിന് പിന്നാലെ ഇത് യഥാര്‍ത്ഥ യൂസര്‍ അല്ലെന്നും ഫേക്കാണെന്നും ചൂണ്ടിക്കാട്ടി സിനിമാ താരം റിച്ചാ ചന്ദയുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ഇത് ആരോ ഉപയോഗിക്കുന്നുണ്ടെന്നാണ് പത്താന്‍ പ്രതികരിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക കാര്യങ്ങളില്‍ നിലപാട് തുറന്നുപറയാന്‍ മടിയില്ലാത്ത താരമാണ് ഇര്‍ഫാന്‍ പത്താന്‍. രാജ്യത്തെ മത സൗഹാര്‍ദം തകരുന്നതിനെതിരേ അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതാവാം അദ്ദേഹത്തിനെതിരേ ഇത്തരമൊരു ആരോപണം സാമൂഹ്യമാധ്യമത്തിലൂടെ ഉയര്‍ത്താന്‍ കാരണം.

നേരത്തെ പത്താന്റെ കരിയര്‍ നശിപ്പിച്ചത് മുന്‍ ഇന്ത്യന്‍ പരിശീലകനായ ഗ്രഗ് ചാപ്പലാണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥയെന്തെന്ന് പത്താന്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പങ്കുവെച്ചാണ് പത്താനെ അപഹസിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയ പരിശീലകനാണ് ചാപ്പല്‍. ധോണിയെ മൂന്നാമനായും ഓപ്പണറായും ഇറക്കിയതുള്‍പ്പെടെ പല പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. ചാപ്പലിന്റെ കാലത്താണ് പത്താനെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ ഓള്‍റൗണ്ടറായി അദ്ദേഹത്തെ വളര്‍ത്താനുള്ള ശ്രമമാണ് പത്താന്റെ കരിയര്‍ നശിപ്പിച്ചതെന്ന തരത്തിലും ആരോപണങ്ങളുണ്ടായിരുന്നു.

irfanpathan

ലോക് ഡൗണ്‍ ഗുണം ചെയ്യും, കോലിയില്‍ നിന്ന് വലിയ സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു: എബി ഡിവില്ലിയേഴ്‌സ്ലോക് ഡൗണ്‍ ഗുണം ചെയ്യും, കോലിയില്‍ നിന്ന് വലിയ സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു: എബി ഡിവില്ലിയേഴ്‌സ്

എന്നാല്‍ ചാപ്പലിന് കരിയറിന്റെ തകര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. അന്ന് തന്നെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കാന്‍ ക്യാപ്റ്റനായിരുന്ന ദ്രാവിഡിനോട് ആവശ്യപ്പെട്ടത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പത്താന്‍ വെളിപ്പെടുത്തിയത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു പത്താന്റെ വെളിപ്പെടുത്തല്‍. കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടറെന്ന വിശേഷണത്തോടെ വളര്‍ന്നുവന്നെങ്കിലും പരിക്ക് പത്താന്റെ കരിയറില്‍ വില്ലനായി. ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക്ക് നേടിയ ബൗളറായ പത്താന്‍ തന്റെ 36ാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കുവേണ്ടി 29 ടെസ്റ്റില്‍നിന്ന് 1105 റണ്‍സും 100 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 1544 റണ്‍സും 173 വിക്കറ്റും 24ടി20യില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റുമാണ് പത്താന്റെ സമ്പാദ്യം.103 ഐപിഎല്‍ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Friday, July 3, 2020, 11:50 [IST]
Other articles published on Jul 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X