വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്തേജക മരുന്നടി; ഗുസ്തി താരം രവീന്ദര്‍ കുമാറിന് നാലു വര്‍ഷത്തെ വിലക്ക്

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം രവീന്ദര്‍ കുമാറിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നാലു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ താരമാണ് രവീന്ദര്‍ കുമാര്‍. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതോടെ താരത്തിന്റെ മെഡലുകളും നഷ്ടമാകും.

കഴിഞ്ഞവര്‍ഷം ഫിബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടത്തപ്പെട്ട ദേശീയ പോലീസ് കള്‍ച്ചറല്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് രവീന്ദറിന്റെ സാമ്പള്‍ പരിശോധനയ്ക്കായി എടുക്കുന്നത്. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ വിലക്ക് നിലവില്‍വരും. അനുവദനീയമായതിലും കൂടുതല്‍ അളവ് നിരോധിച്ച മരുന്ന് രവീന്ദര്‍ ഉപയോഗിച്ചതായി നാഡയുടെ പരിശോധനയില്‍ വ്യക്തമായി. ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ താരം നേരിട്ട് ഹാജരായിരുന്നില്ല.

ravinderkumar

ടി20യില്‍ ടീം ഇന്ത്യയുടെ ഭാഗ്യനക്ഷത്രം... ഈ താരമുണ്ടെങ്കില്‍ ജയമുറപ്പിക്കാം, തുടരെ 18ലും ജയം!!ടി20യില്‍ ടീം ഇന്ത്യയുടെ ഭാഗ്യനക്ഷത്രം... ഈ താരമുണ്ടെങ്കില്‍ ജയമുറപ്പിക്കാം, തുടരെ 18ലും ജയം!!

ബി സാമ്പിള്‍ പരിശോന നടത്തണമെന്നും ചികിത്സയുടെ ഭാഗമായി ഉപയോഗിച്ച മരുന്നില്‍നിന്നാകാം നിരോധിത മരുന്നിന്റെ അംശം ശരീരത്തിലെത്തിയതെന്നാണ് താരത്തിന്റെ വിശീദരണം. അതേസമയം, ഇതുസംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാനോ നേരിട്ട് ഹാജരാകാനോ രവീന്ദര്‍ തയ്യാറായില്ല. ഏതെങ്കിലും തരത്തിലുള്ള മരുന്ന് ഉപയോഗത്തിന് മുന്‍പ് അറിയിക്കണമെന്ന നിയമവും രവീന്ദര്‍ പാലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കര്‍ശന നടപടിക്കാണ് നാഡയുടെ ശുപാര്‍ശ.

Story first published: Saturday, February 1, 2020, 11:09 [IST]
Other articles published on Feb 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X