വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയും പബ്ജിക്ക് അടിമ, ദിനവും കളിക്കും; വെളിപ്പെടുത്തി യുവ സ്പിന്നര്‍

മുംബൈ: പബ്ജി ഗെയിം ആധുനിക തലമുറയിലെ പ്രധാന വിനോദങ്ങളിലൊന്നാണ്. ഗ്രൂപ്പായിരുന്നു ഓണ്‍ലൈനില്‍ കളിച്ച് രസിക്കാന്‍ സാധിക്കുന്ന പബ്ജിക്ക് വലിയ സ്വീകാര്യത തന്നെ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും പബ്ജിയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ യുവ സ്പിന്‍ബൗളര്‍മാരാണ് യുസ്‌വേന്ദ്ര ചാഹല്‍. ധോണിക്ക് പബ്ജി വളരെ ഇഷ്ടമാണെന്നും അദ്ദേഹം കടുത്ത ആരാധകനാണെന്നുമാണ് ചാഹല്‍ ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. രണ്ടര വര്‍ഷത്തിലേറെയായി ഞാന്‍ പബ്ജി കളിക്കുന്നു. ഞാന്‍ ഇതിന് അടിമയാണെന്ന് പറയാം. നാഷണല്‍ ക്രിക്കറ്റ് അക്കാദമയിലായിരുന്ന സമയത്ത് കളിച്ചുതുടങ്ങിയതാണ്. നെറ്റ്ഫ്‌ളിക്‌സില്‍ സിനിമകണ്ട് മടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പബ്ജി ഡൗണ്‍ലോഡ് ചെയ്തത്.

1

തുടക്കത്തില്‍ സുഹൃത്തുക്കളോടൊപ്പമാണ് കളിച്ചിരുന്നത്. പ്രധാനമായും ഈ ഗെയിമിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം എല്ലാവരുമായി സംസാരിക്കാന്‍ കഴിയുന്നു എന്നതാണ്. രാത്രിയില്‍ റിഷഭ് പന്ത് ഓണ്‍ലൈനുള്ളപ്പോള്‍ അവനുമായി പബ്ജി കളിക്കാറുണ്ട്. ചില സമയങ്ങളില്‍ രാഹുല്‍ ത്രിവേദിയുമായും കളിക്കും. ക്രിക്കറ്റ് ടൂറുകളിലാണ് മഹി ഭായിയുമായി (ധോണി) പബ്ജി കളിക്കാറ്. അദ്ദേഹം വളരെ മികച്ച രീതിയില്‍ കളിക്കും. വിദേശ പര്യടനങ്ങളില്‍ ധോണിയുമൊത്ത് പബ്ജി കളിക്കുന്നത് സ്ഥിരമായിരുന്നു. ഗ്രൗണ്ടില്‍ നിന്ന് റൂമിലെത്തിയാല്‍ പ്രധാന പരിപാടി ഇതായിരുന്നു. രണ്ടും മൂന്നും റൗണ്ട് കളിക്കുമായിരുന്നു. ലോക്ക് ഡൗണിനിടയില്‍ പ്രധാന വിനോദവും ഇതാണ്. ദിവസത്തിലെ മൂന്നും നാലും മണിക്കൂര്‍ ഗെയിം കളിക്കാനായി മാറ്റിവെക്കാറുണ്ട്, ലോക്ക്ഡൗണില്‍ ഇതിലും നന്നായി സമയം കളയാനുള്ള മറ്റ് ഉപാധിയില്ല - ചാഹല്‍ പറഞ്ഞു.

2

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സജീവമായിരിക്കുന്ന താരം ചാഹലാണ്. സഹതാരങ്ങളെ വീഡിയോ ചാറ്റ് ചെയ്യുന്നതിലാണ് ചാഹലിന് കൂടുതല്‍ കമ്പം. ചില ചലഞ്ചുകളുമായി അദ്ദേഹം എപ്പോഴും ആക്ടീവായിരിക്കും. ചാഹലിന്റെ ഓണ്‍ലൈനിലെ പോസ്റ്റുകള്‍ക്കെതിരേ കഴിഞ്ഞിടെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും പ്രതികരിച്ചിരുന്നു. ചാഹലിന് സാമൂഹ്യ മാധ്യമത്തിലെ ശല്യം കൂടിവരികയാണെന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും തമാശ രൂപേണ ഗെയ്ല്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലെ പ്രധാന സ്പിന്നര്‍മാരിലൊരാളാണ് ചാഹല്‍. കഴിഞ്ഞിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്രോളിയും ചാഹല്‍ രംഗത്തെത്തിയിരുന്നു.

3

യുവതാരം ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് ചാഹല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടതാണ് സംഭവത്തിന്റെ തുടക്കം. നിന്റെ ഏത് കാര്യത്തിനും കൂടെയുണ്ടാകും എന്ന ക്യാപ്ഷനോടെയാണ് ചാഹല്‍ ഈ ചിത്രം ഇന്‍സ്റ്റയിലിട്ടത്. ആലിംഗനം ചെയ്യുന്ന ഇമോജിയും ഇതിനൊപ്പമുണ്ടായിരുന്നു. ഇത് കണ്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം നീ നിന്റെ കാര്യം നോക്കെന്ന് കമന്റ് ചെയ്തു. രോഹിലിന്റെ ട്രോളിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമായി ചാഹലെത്തി. ഭയ്യാ നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം. അസൂയപ്പെടേണ്ട, അടുത്തത് നിങ്ങള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യാം എന്നാണ് ചാഹല്‍ മറുപടി നല്‍കിയത്. വിദേശ താരങ്ങളുമായി ഉള്‍പ്പെടെ മികച്ച സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് ചാഹല്‍.

Story first published: Saturday, June 13, 2020, 10:44 [IST]
Other articles published on Jun 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X