സെവാഗിന്റെ മുടിയേക്കാള്‍ കൂടുതല്‍ പണം തനിക്കുണ്ട്... അക്തറിന്റെ പരിഹാസം സത്യമോ? അല്ലെന്ന് കണക്കുകള്‍

മുംബൈ: ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറും തമ്മിലുള്ള വാക്‌പോര് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെവാഗായിരുന്നു ഇതിനു തുടക്കമിട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെ ഇന്ത്യന്‍ ടീമിനെ അക്തര്‍ പുകഴ്ത്തുന്നത് പണമുണ്ടാക്കാനാണെന്നായിരുന്നു സെവാഗിന്റെ വിമര്‍ശനം.

ഐപിഎല്ലിനു ശേഷം ധോണി വിരമിക്കും!! അങ്ങനെ തോന്നിയാല്‍ മാത്രം... വെളിപ്പെടുത്തി ശാസ്ത്രി

ഇതിനു മറുപടിയുമായി അക്തര്‍ രംഗത്തു വരികയും ചെയ്തിരുന്നു. സെവാഗിന്റെ തലയിലുള്ള മുടിയേക്കാള്‍ കൂടുതല്‍ പണം തനിക്കുണ്ടെന്നു റാവല്‍ പിണ്ടി എക്‌സ്പ്രസ് പരിഹസിച്ചിരുന്നു. എന്നാല്‍ വരുമാനത്തിന്റെ കാര്യത്തില്‍ വീരുവിന്റെ അടുത്തു പോലും അക്തറിനു എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ഫോബ്‌സിന്റെ കണക്കുകള്‍

ഫോബ്‌സിന്റെ കണക്കുകള്‍

ഫോബ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സമ്പത്തിന്റെ കാര്യത്തില്‍ സെവാഗിനേക്കാള്‍ ഏറെ പിന്നിലാണ് അക്തറിന്റെ സ്ഥാനമെന്നു കാണാം. ബ്രാന്‍ഡുകളുമായുള്ള കരാറുകള്‍, ടിവി കമന്ററി, കോച്ചിങ്, സ്‌കൂളുള്‍, പ്രൊമോഷനുകള്‍ എന്നിവയില്‍ നിന്നായി 300 കോടിയോളം രൂപ സെവാഗിനു വരുമാനമുണ്ടെന്നാണ് ഫോബ്‌സ് ചൂണ്ടിക്കാണിക്കുന്നത്.

2019ല്‍ 41 കോടി രൂപ

2019ല്‍ 41 കോടി രൂപ

2019ല്‍ മാത്രം 41 കോടി രൂപയുടെ വരുമാനം സെവാഗിനുണ്ടായിരുന്നതായി ഫോബ്‌സ് ചൂണ്ടിക്കാണിക്കുന്നു. ഹരിയാനയിലെ വിവിധ ഭാഗങ്ങളില്‍ സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളെന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്.

അതേസമയം, സെവാഗിന്റെ വരുമാനത്തിന്റെ പകുതിയോളം മാത്രമേ അക്തറിനു ലഭിക്കുന്നുള്ളൂ. ഫോബ്‌സിന്റെ കണക്കു പ്രകാരം 163 കോടി വരുമാനമാണ് അക്തറിനുള്ളത്.

സോഷ്യല്‍ മീഡിയയിലും സെവാഗ്

സോഷ്യല്‍ മീഡിയയിലും സെവാഗ്

വരുമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല സോഷ്യല്‍ മീഡിയകളിലെ ആരാധക പിന്തുണയുടെ കാര്യത്തിലും അക്തറിനെ സെവാഗ് കടത്തിവെട്ടി. അക്തറിന്റെ യൂട്യൂബ് ചാനലിനു 1.92 മില്ല്യണ്‍ സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. എന്നാല്‍ സെവാഗ് സ്വന്തമായി ഇതുവരെ യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടില്ല.

അതേസമയം, ട്വിറ്ററില്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ സെവാഗിന്റെ ഏഴയലത്തു പോലും അക്തറില്ല. 20 മില്ല്യണ്‍ ഫോളോവേഴ്‌സ് ഇന്ത്യന്‍ ഇതിഹാസ താരത്തിനുണ്ട്. എന്നാല്‍ അക്തറിനു വെറും 2.7 മില്ല്യണ്‍ ഫോളേവഴ്‌സ് മാത്രമേയുള്ളൂ.

അക്തര്‍ പറഞ്ഞത് ഇങ്ങനെ...

അക്തര്‍ പറഞ്ഞത് ഇങ്ങനെ...

നിങ്ങള്‍ക്കു ഇതൊന്നും സഹിക്കാനാവില്ലന്നു അറിയാം. തനിക്കു അത്രയുമധികം ഫോളോവേഴ്‌സുണ്ട്. 15 വര്‍ഷമെടുത്താണ് താന്‍ ഇന്നു കാണുന്ന അക്തറായതെന്നു തന്റെ യൂട്യൂബ് ചാനലിലൂടെ അക്തര്‍ സെവാഗിനു മറുപടി നല്‍കിയിരുന്നു.

ഇന്ത്യയിലും തനിക്കു ഏറെ ആരാധകരുണ്ട്. ഇന്ത്യ മോശമായി കളിക്കുമ്പോള്‍ താന്‍ വിമര്‍ശിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ താന്‍ വിമര്‍ശിച്ചിരുന്നതായും അക്തര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിനെ പ്രശംസിക്കുന്നത്

ഇന്ത്യന്‍ ടീമിനെ പ്രശംസിക്കുന്നത്

ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തുമ്പോള്‍ അവരെ പ്രശംസിക്കാത്ത ഏതെങ്കിലുമൊരു പാകിസ്താന്‍ യൂട്യുബറെ കുറിച്ച് പറയാനും സെവാഗിനോടു അക്തര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ റമീസ് രാജ, ഷാഹിദ് അഫ്രീഡി തുടങ്ങിയവരെല്ലാം ടീമിനെ അഭിനന്ദിച്ചിട്ടുണ്ട്. ലോകത്തില്‍ നിലവിലെ നമ്പര്‍ വണ്‍ ടീം മെന്‍ ഇന്‍ ബ്ലൂവല്ലേ, നിങ്ങള്‍ ഇതെങ്കിലുമൊന്നു പറയൂ. ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കോലിയാണെന്നത് സത്യമല്ലേയെന്നും അക്തര്‍ ചോദിച്ചിരുന്നു.

സെവാഗിന്റെ വാക്കുകള്‍

സെവാഗിന്റെ വാക്കുകള്‍

ഇന്ത്യയെ ഇപ്പോള്‍ അക്തര്‍ നിരന്തരം പ്രശംസിച്ചു കൊണ്ടിരിക്കുന്നത് അക്തറിന്റെ ബിസിനസിന്റെ ഭാഗമായാണെന്നും പണമുണ്ടാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു സെവഗ് ചൂണ്ടിക്കാട്ടിയത്.

അക്തര്‍ ഇപ്പോള്‍ നമ്മുടെ നല്ലൊരു സുഹൃത്തായി മാറിയിട്ടുണ്ട്. അദ്ദേഹത്തിനു ഇന്ത്യയില്‍ ബിസിനസ് വേണം. അതിനു വേണ്ടിയാണ് ടീമിനെ പുകഴ്ത്തുന്നത്. അക്തറിന്റെ അഭിമുഖങ്ങള്‍ എടുത്തുനോക്കിയാല്‍ ഇന്ത്യയെ പ്രശംസിക്കുന്ന പലതും അദ്ദേഹം പറയുന്നതായി ശ്രദ്ധയില്‍പ്പെടും. പാക് ടീമിനായി കളിച്ചിരുന്ന കാലത്തൊന്നും അദ്ദേഹം ഇത്തരം പ്രശംസയൊന്നും നടത്തിയിട്ടില്ലെന്നും സെവാഗ് വ്യക്തമാക്കിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 25, 2020, 14:07 [IST]
Other articles published on Jan 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X