കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരിക്കുണ്ടൊരു സ്വര്‍ണമെഡല്‍... ഇടിച്ചുനേടി, ഇന്ത്യയുടെ 18ാം സ്വര്‍ണം

Written By:

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ വീണ്ടും പൊന്നണിഞ്ഞു. വനിതാ ബോക്‌സിങ് ഇതിഹാസം മേരികോമാണ് ഇടിക്കൂട്ടില്‍ നിന്നും ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചത്. 45-48 കിഗ്രാം വിഭാഗത്തിലായിരുന്നു മുന്‍ ലോക ചാംപ്യന്റെ മെഡല്‍നേട്ടം. ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റിന ഒഹാരയെയാണ് ഫൈനലില്‍ മേരികോം തോല്‍പ്പിച്ചത്. അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ വിജയി കൂടിയായ ഇന്ത്യന്‍ ഇതിഹാസത്തിന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെംയിസ് കൂടിയായിരുന്നു ഇത്.

1

ഐപിഎല്‍: ബാംഗ്ലൂര്‍ ഈസ് ബാക്ക്... പഞ്ചാബിനെ തകര്‍ത്തു, സീസണിലെ ആദ്യജയം

22 കാരിയായ ഒഹാരയ്‌ക്കെതിരേ അനായാസമായിരുന്നു മേരികോമിന്റെ ജയം. 5-0നാണ് എതിരാളിയെ ഇന്ത്യന്‍ താരം മലര്‍ത്തിയടിച്ചത്. മേരിയുടെ കൈക്കരുത്തിനു മുന്നില്‍ പൊരുതാന്‍ പോലുമാവാതെയാണ് ഒഹാര കീഴടങ്ങിയത്.

2

സ്വര്‍ണമെഡല്‍ വിജയത്തോടെ പുതിയൊരു റെക്കോര്‍ഡും അവര്‍ സ്വന്തം പേരില്‍ കുറിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബോക്‌സിങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് 35 കാരിയായ മേരികോം.

അഞ്ചു മാസങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ മേരികോം വിജയിയായിരുന്നു. ഇതിനു പിന്നാലെ ജനുവരിയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിലും താരം വിജയക്കൊടി നാട്ടി. ബള്‍ഗേറിയ വേദിയായ സ്ട്രാന്‍ഡ മെമ്മോറിയല്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ശേഷമാണ് മേരികോം കന്നി കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഗോള്‍ഡ്‌കോസ്റ്റിനെത്തിയത്. 35 കാരിയുടെ കരിയറിലെ ഒരുപക്ഷെ അവസാന ഗെയിംസ് കൂടിയായിരിക്കും ഇത്.

Story first published: Saturday, April 14, 2018, 8:37 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍