കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത് ബോളിവുഡ് സുന്ദരിയോ?

Posted By: rajesh mc

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് ടീം അംഗം മാണിക ബത്രയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരമെല്ലാം. ഈ താരം ബോളിവുഡില്‍ നിന്നാണോ എന്നുവരെ ചിലര്‍ സംശയം ഉന്നയിച്ചു തുടങ്ങി. സംശയം അസ്ഥാനത്തല്ലെന്നാണ് മാണിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം വ്യക്തമാക്കുന്നത്.

ഐപിഎല്‍; ചെന്നൈ ടീമിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പുറത്ത്

2002 കോമണ്‍വെല്‍ത്ത് ഗെയിംസ് മുതലാണ് ടേബിള്‍ ടെന്നീസ് വനിതാ ടീം ഇനം ഉള്‍പ്പെടുത്തി തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ സ്വര്‍ണം നേടിയ ടീമായ സിങ്കപ്പൂരിനെ അട്ടിമറിച്ചാണ് മാണിക അടങ്ങുന്ന ഇന്ത്യന്‍ ടീം ചരിത്രമെഴുതിയത്. മത്സരത്തില്‍ നിര്‍ണായകമായത് ഒളിമ്പിക് മെഡല്‍ ജേതാവിനെതിരെ മാണിക നേടിയ അട്ടിമറി വിജയമാണ്.

manika

കൗമാരകാലത്ത് മോഡലിങ്ങില്‍ ശ്രദ്ധ ചെലുത്തിയ മാണിക അത് ഉപേക്ഷിച്ച് ടേബിള്‍ ടെന്നീസില്‍ തുടരാന്‍ തീരുമാനിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഇന്ത്യയ്ക്ക് ഈ ചരിത്രവിജയം അന്യമാകുമായിരുന്നു. മോഡലിങ്ങും അതുവഴി ബോളിവുഡിലും എത്താനുള്ള അവസരം നഷ്ടമാക്കിയ താരം ഇനിയൊരിക്കലും അതിന്റെ പേരില്‍ ദു:ഖിക്കില്ലെന്നുറപ്പാണ്.

ലോക റാങ്കിങ്ങില്‍ നാലാംസ്ഥാനക്കാരിയും ഒളിമ്പിക്‌സ് മേഡല്‍ ജേത്രിയുമായ ഒരാളെ തോല്‍പ്പിക്കുകയെന്നത് താന്‍ ഒരിക്കലും സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ലെന്ന് മാണിക പറഞ്ഞു. പിഴവുകളില്ലാതെ സ്വതസിദ്ധമായ കളി കാഴ്ചവെക്കാനായിരുന്നു തീരുമാനം. അത് കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതോടെ വിജയം ഒപ്പം നിന്നെന്നും ഈ ഇന്ത്യന്‍താരം വെളിപ്പെടുത്തി.

Story first published: Tuesday, April 10, 2018, 8:21 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍