വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ കായിക വിനോദമായി ഹോക്കിയെ പ്രഖ്യാപിക്കണം, ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ കായിക വിനോദമായി ഹോക്കിയെ പ്രഖ്യാപിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. വക്കീലായ വിശാല്‍ തിവാരി നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റീസ് ഉദയ് ഉമേഷ് ലളിത്,ജസ്റ്റീസ് ആര്‍ രവീന്ദ്ര ഭട്ട്,ബീല എം ത്രിവേദി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് തീരുമാനമെടുത്തത്. 'രാജ്യത്തിന് ദേശീയ മൃഗമുണ്ട്. എന്നാല്‍ ദേശീയ കായിക മത്സരമില്ല.ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമാണ് എന്ന പ്രതീതിയുണ്ടെങ്കിലും ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ല' എന്നതാണ് ഹര്‍ജിയില്‍ വിശാല്‍ ചൂണ്ടിക്കാട്ടിയത്.

ക്രിക്കറ്റ് ഇതര കായിക ഇനങ്ങളുടെ വളര്‍ച്ചക്കായി സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായി വേണമെന്ന് കോടതിയോട് ആവിശ്യപ്പെടണമെന്ന ഹര്‍ജിയിലെ ആവിശ്യവും സുപ്രീം കോടതി തള്ളി. ഇന്ത്യ ക്രിക്കറ്റില്‍ വളരെ കരുത്ത് കാട്ടുന്ന രാജ്യമാണ്.മികച്ച താരങ്ങളും വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത് മറ്റ് കായികങ്ങളെ ബാധിക്കുന്നു. ക്രിക്കറ്റിന്റെ നിഴലില്‍ ഹോക്കി ഒതുങ്ങുന്നു. ഹോക്കിയുടെ പ്രശസ്തി നഷ്ടപ്പെടുകയും പിന്തുണ നല്‍കാനാവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഇല്ലാതെ പോകുന്നുവെന്നും ഹര്‍ജിയിലൂടെ വിശാല്‍ ചൂണ്ടിക്കാട്ടി.

hockey

എന്നാല്‍ ആളുകള്‍ക്കിടയില്‍ സ്വയം ഒരു കായിക താല്‍പര്യം ഉടലെടുക്കുകയാണ് വേണ്ടത്. മേരികോമിനെപ്പോലെയുള്ള പല താരങ്ങളും വലിയ വെല്ലുവിളികളെ മറികടന്ന് വളര്‍ന്നുവന്നവരാണ്. കോടതിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. നിങ്ങള്‍ ഈ ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ഇത് കോടി തള്ളും'-ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ തല്‍പര്യത്തോട് യോജിക്കുകയും അദ്ദേഹത്തോട് അനുകമ്പ ഉണ്ടെങ്കിലും സര്‍ക്കാരിനോട് നേരിട്ട് ഇത്തരം ഓഡറുകള്‍ നല്‍കാന്‍ കോടതിക്ക് പ്രയാസമുണ്ടെന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി.

T20 World Cup 2021: 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍, ശ്രേയസ് അയ്യര്‍ക്ക് ഇടമില്ലT20 World Cup 2021: 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍, ശ്രേയസ് അയ്യര്‍ക്ക് ഇടമില്ല

കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇന്ത്യ ഹോക്കിയില്‍ അധികം നേട്ടമുണ്ടാക്കിയിട്ടില്ലെന്നും ഇതിന് കാരണം ഹോക്കിക്ക് ലഭിക്കുന്ന പിന്തുണ കുറവാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. എന്നാല്‍ ക്രിക്കറ്റിന് നല്‍കുന്ന പിന്തുണ ഇന്ത്യയിലെ മറ്റ് കായിക ഇനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് വസ്തുതയാണ്. എന്നാല്‍ കായിക മേഖലയില്‍ ഒരു പരിധിവരെ സ്വയം ഭരണത്തിനുള്ള അവകാശം അതാത് കായിക മന്ത്രാലയങ്ങള്‍ക്കുണ്ട്. അതിനാല്‍ത്തന്നെ ഒരു പരിധിയില്‍ക്കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കോടതി പലപ്പോഴും തയ്യാറാകാറില്ല.

Story first published: Wednesday, September 8, 2021, 11:53 [IST]
Other articles published on Sep 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X