വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; ജൂനിയര്‍ താരങ്ങള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?; പരിശീലകന്‍ പറയുന്നു

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് ഒരിക്കല്‍ക്കൂടി ഇന്ത്യയില്‍ വിരുന്നെത്തുമ്പോള്‍ 42 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തിണങ്ങുന്ന ടീം പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന്റെ ശിക്ഷണത്തില്‍ ഇറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. എന്നാല്‍, ടീം തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഇതിനകം തന്നെ വിവാദം ഉയര്‍ന്നുകഴിഞ്ഞു.

യുനൈറ്റഡിന്റെ 'ഫ്‌ളെക്‌സ് ടേപ്പാ'യി ഫെല്ലയ്‌നി!! മൊറീഞ്ഞോയ്ക്ക് ആശ്വാസം... ആഘോഷിച്ച് ട്രോളര്‍മാര്‍ യുനൈറ്റഡിന്റെ 'ഫ്‌ളെക്‌സ് ടേപ്പാ'യി ഫെല്ലയ്‌നി!! മൊറീഞ്ഞോയ്ക്ക് ആശ്വാസം... ആഘോഷിച്ച് ട്രോളര്‍മാര്‍

യുവകളിക്കാരെ ഉള്‍പ്പെടുത്തി ചില പ്രമുഖരെ ഒഴിവാക്കിയത് തിരിച്ചടിയാകുമെന്നാണ് ചിലരുടെ നിരീക്ഷണം. പതിനെട്ട് കളിക്കാരില്‍ ഏഴ് താരങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യ ജൂനിയര്‍ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നവരാണ്. അന്ന് ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്നു ഹരേന്ദ്ര സിങ്. എന്നാല്‍, ഇപ്പോഴത്തെ ടീം ചെറുപ്പമല്ലെന്നും ഇവര്‍ ചരിത്രമെഴുതുമെന്നുമാണ് പരിശീലകന്റെ വാദം.

Coach Harendra Singh

സെലക്ടര്‍മാര്‍ക്ക് യുവ കളിക്കാരില്‍ വിശ്വാസമുണ്ടെന്ന് ഹരേന്ദ്ര സിങ് പറഞ്ഞു. അവരുടെ പ്രകടനത്തിനായി ക്ഷമയോടെ കാത്തിരിക്കുക. കളിക്കൊപ്പം കാണികളുടെ പിന്തുണ ഊര്‍ജമാക്കണമെന്നാണ് താന്‍ കളിക്കാര്‍ക്ക് നല്‍കിയ ഉപദേശം. അവര്‍ അഭിമാനമായി മാറുമെന്ന് തനിക്കുറപ്പുണ്ട്. അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നും പരിശീലകന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി നമ്മള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോക്കി ലോക ലീഗിലെ വെങ്കലവും ചാമ്പ്യന്‍സ് ട്രോഫിയിലെ വെള്ളിയും ഈ വര്‍ഷം സ്വന്തമാക്കി. ഇനി ലോകകപ്പിന്റെ സമയമാണ്. ഗംഭീരമായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഓരോ ദിവസത്തേയും കളിയിലാണ് ശ്രദ്ധ. പൂളില്‍ ഒന്നാമതെത്തിയാല്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകുമെന്നും ഇന്ത്യന്‍ പരിശീലകന്‍ ഹരേന്ദ്ര സിങ് വ്യക്തമാക്കി.

Story first published: Wednesday, November 28, 2018, 11:36 [IST]
Other articles published on Nov 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X