ഡുഡുവിന്റെ ഗോളിൽ ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

Posted By: JOBIN JOY
East Bengal

ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾ വേട്ടക്കാരെ തോൽപ്പിച്ച് ഐ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാൾ 2018 സൂപ്പർ കപ്പിന്റെ ഫൈനലിലേക്ക്.സാധാരണ ഗോവ കളിക്കുമ്പോൾ ഗോളുകളുടെ പെരുമഴയായിരിക്കും മൈതാനത്ത്.എന്നാൽ ആ പതിവ് കാഴ്ച്ചയ്ക്ക് വിപരീതമായാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ കണ്ടത്.അധികനേരവും പന്ത് കൈവശം വച്ചിരുനെങ്കിലും ഗോളിലേക്കുള്ള വഴി ഗോവയ്ക്ക് അടഞ്ഞുകിടന്നു.


രണ്ടാം പകുതിയിൽ ഉത്സാഹത്തോടെയാണ് ഗോവ കളിച്ചുതുടങ്ങിയത്,അതുകൊണ്ടുതന്നെ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്‌തു.എന്നാൽ ഫുൾ അറ്റാക്കിലേക്ക് തിരിഞ്ഞ ഗോവയ്ക്ക് പെട്ടന്നുള്ള ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങളെ തടയാൻ സാധിച്ചില്ല.78 ആം മിനുറ്റിൽ വീണുകിട്ടിയ അവസരം ഈസ്റ്റ് ബംഗാൾ സ്‌ട്രൈക്കർ ‍‍ഡുഡു വലയിലെത്തിച്ചതോടെ ഗോവ സമനിലയ്ക്കായി ആഞ്ഞുശ്രമിച്ചു.എന്നാൽ വേണ്ടത്ര കളിക്കാരെ പകരമിറക്കാൻ ഇല്ലായിരുന്ന ഗോവയ്ക്ക് ഒരു ഗോൾ തിരിച്ചടിക്കാനുള്ള ശേഷിയില്ലായിരുന്നു.സബ്‌സ്റ്റിറ്റ്യൂഷനടക്കം 14 താരങ്ങള്‍ മാത്രമാണ് ഗോവയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

ക്വാട്ടർ ഫൈനലിൽ ജംഷഡ്പൂരുമായുള്ള മത്സരത്തിൽ കിട്ടിയ മൂന്ന് ചുവപ്പു കാർഡുകൾ ഗോവയെ വല്ലാതെ തന്നെ ബാധിച്ചു.ഗോവൻ നിരയിൽ തകർത്തു കളിച്ച താരങ്ങളായ ബ്രാൻഡൺ ഫെർണാണ്ടസ്,ബ്രൂണോ പിൻഹെയ്‌റോ,സെർജിയോ ജസ്റ്റ് എന്നിവരാണ് ചുവപ്പ് കാർഡുകണ്ട് പുറത്തായ താരങ്ങൾ.ഈ മൂന്ന് താരങ്ങളുടെയും അഭാവം ഗോവൻ നിരയിൽ തെളിഞ്ഞുകണ്ട മത്സരമായിരുന്നുയിത്.

17നു നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഐ എസ് എൽ ക്ലബ്ബായ ബെംഗളുരു എഫ് സി ഐ ലീഗ് ക്ലബ്ബായ മോഹൻ ബഗാനെ നേരിടും.

Story first published: Monday, April 16, 2018, 20:43 [IST]
Other articles published on Apr 16, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍