പാരീസ്: ബ്രസീലിന്റെയും പിഎസ്ജിയുടെയും സൂപ്പര്‍താരം നെയ്മറിന് മൂന്നു കളികളില്‍ വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ തോറ്റശേഷം ആരാധകനെ മര്‍ദ്ദിച്ചതിനാണ് താരത്തെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് വിലക്കിയത്. മെയ് 13 മുതലാണ് വിലക്ക് നിലവില്‍ വരിക. അതിന് മുന്‍പ് നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗിലെ മത്സരം കളിക്കാന്‍ താരത്തിന് കഴിയും.
വിലക്കിനെതിരെ നെയ്മര്‍ക്ക് അപ്പീല്‍ നല്കാന് അവസരമുണ്ട്. എന്നാല്‍, ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഓഗസ്തില്‍ നടക്കാനിരിക്കുന്ന ഫ്രഞ്ച് ചാമ്പ്യന്‍സ് ട്രോഫിയിലും നെയ്മര്‍ക്ക് കളിക്കാനാകില്ല. ഫ്രഞ്ച് കപ്പ് വിജയികളായ റെന്നസിനെതിരെ ചൈനയില്‍ വെച്ചാണ് ഫ്രഞ്ച് ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുക. ലീഗ് ചാമ്പ്യന്മാരും ഫ്രഞ്ച് കപ്പ് വിജയികളും തമ്മിലാണ് മത്സരം.
ഐപിഎല്‍: ഡല്‍ഹിയുടെ കന്നി ഫൈനല്‍ മോഹം പൊലിഞ്ഞു... ചെന്നൈ-മുംബൈ ഫൈനല്‍
ഫ്രഞ്ച് കപ്പ് ഫൈനലിനുശേഷം കളിക്കാര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സ്റ്റേഡിയത്തിന് മുകളിലേക്ക് കയറിച്ചെല്ലുന്നതിനിടെയാണ് കാണികള്‍ക്കിടയില്‍ പ്രകോപിപ്പിച്ച ഒരു ആരാധകനെ നെയ്മര്‍ ഇടിച്ചത്. സംഭവം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് തൊട്ടുമുന്‍പാണ് നെയ്മര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍നിന്നും 3 മത്സരങ്ങളില്‍ വിലക്ക് ലഭിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ റഫറി പക്ഷപാതം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. നിലവില്‍ ഫ്രഞ്ച് ലീഗില്‍നിന്നുള്ള വിലക്കിനെതിരെ പിഎസ്ജി അപ്പീല്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്.