FIFA World Cup 2022: അര്‍ജന്‍റീനയോടു മുട്ടാന്‍ ബ്രസീല്‍ ഇഷ്ടപ്പെടില്ല! കളിയാക്കി അഗ്വേറോ

ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഈ ഡ്രീം പോരാട്ടത്തിനു ഇനി രണ്ടു മല്‍സരങ്ങളുടെ ദൂരം മാത്രം. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സെമി ഫൈനലില്‍ ബ്രസീല്‍- അര്‍ജന്റീന എല്‍ ക്ലാസിക്കോയ്ക്കു ലോകം സാക്ഷിയാവും. ഇതു സംഭവിക്കാന്‍ ഇരുടീമുകള്‍ക്കും ഇനി വേണ്ടത് ഓരോ വിജയം മാത്രമാണ്.

Also Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാംAlso Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാം

ബ്രസീലും അര്‍ജന്റീനയും ഇതിനകം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു. ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സാണ് അര്‍ജന്റീനയെ കാത്തിരിക്കുന്നതെങ്കില്‍ ബ്രസീലിന്റെ എതിരാളികള്‍ ക്രൊയേഷ്യയാണ്. ഈ ലോകകപ്പില്‍ തങ്ങള്‍ക്കെതിരേ കളിക്കാന്‍ ബ്രസീല്‍ ടീം ആഗ്രഹിക്കുന്നുണ്ടാവില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ. ഇതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അര്‍ജന്റീനയോടു തോറ്റു

അര്‍ജന്റീനയോടു തോറ്റു

ഇഎസ്പിഎന്‍ അര്‍ജന്റീനയോടു സംസാരിക്കവെയായിരുന്നു സെര്‍ജിയോ അഗ്വേറോ ബ്രസീലിനെ കളിയാക്കുന്ന തരത്തിലുളള പരാമര്‍ശം നടത്തിയത്.

കോപ്പ അമേരിക്കയുടെ ഫൈനലില്‍ ബ്രസീല്‍ അവസാനമായി ഞങ്ങളോടു തോറ്റിരുന്നു. അതുകൊണ്ടു തന്നെ ഈ ലോകകപ്പിലും ഞങ്ങളോടു കളിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും അഗ്വേറോ വ്യക്തമാക്കി.

കോപ്പ അമേരിക്ക ഫൈനല്‍

കോപ്പ അമേരിക്ക ഫൈനല്‍

2021ലെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നിലായിരുന്നു ബദ്ധവൈരികളായ അര്‍ജന്റീനയ്ക്കു മുന്നില്‍ ബ്രസീലിനു മുട്ടുമടക്കേണ്ടി വന്നത്. റിയോ ഡി ജനയ്‌റോയില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ഏകപക്ഷീമായ ഒരു ഗോളിനു ലയണല്‍ മെസ്സിയും സംഘവും കാനറികളുടെ ചിറകരിയുകയായിരുന്നു. 22ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളായിരുന്നു മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടുനിര്‍ത്തിയത്.
അന്നത്തെ പരാജയത്തിന്റെ മുറിവുണക്കാനുള്ള അവസരം കൂടിയാണ് ഈ ലോകകപ്പില്‍ ബ്രസീലിനെ കാത്തിരിക്കുന്നത്. ഇരുടീമുകളും ക്വാര്‍ട്ടര്‍ കടമ്പ കടന്നാല്‍ അതു ഫൈനലിനെ വെല്ലുന്ന പോരാട്ടമായി മാറും.

Also Read: FIFA World Cup 2022: കളത്തില്‍ മെസി എന്തിന് ഇത്രയും നടക്കുന്നു? കാരണം ഗാര്‍ഡിയോള പറയും

ക്വാര്‍ട്ടര്‍ പ്രവേശനം

ക്വാര്‍ട്ടര്‍ പ്രവേശനം

ഈ ലോകകപ്പില്‍ കാര്യമായി വിയര്‍ക്കാതെയാണ് അര്‍ജന്റനീയും ബ്രസീലും ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറിയത്. ഓസ്‌ട്രേലിയയിരുന്നു പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സോക്കറൂസിനെ നാട്ടിലേക്കു മടക്കി ലയണല്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ഇടം പിടിക്കുകയായിരുന്നു.
അതേസമയം, പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ കാത്തിരുന്നത് ഏഷ്യന്‍ ടീം സൗത്ത് കൊറിയയായിരുന്നു. ഒന്നിനെതിരേ നാലു ഗോളുകളുടെ ഏകപക്ഷീയമായ വിജയാണ് ബ്രസീല്‍ ഈ മല്‍സരത്തില്‍ സ്വന്തമാക്കിയത്.

Also Read: FIFA World Cup 2022: എംബാപ്പെയെ ഇംഗ്ലണ്ട് തളയ്ക്കും! നിയോഗിക്കുക ആരെയെന്നറിയാം

അര്‍ജന്റീനയുടെ തിരിച്ചുവരവ്

അര്‍ജന്റീനയുടെ തിരിച്ചുവരവ്

ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുമെന്ന ഭീഷണി നേരിട്ട ശേഷമായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ആദ്യ മല്‍സരത്തില്‍ ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യ 2-1നു അപ്രതീക്ഷിത ഷോക്ക് നല്‍കിയിരുന്നു. ഇതോടെ ഗ്രൂപ്പിലെ അടുത്ത രണ്ടു മല്‍സരങ്ങളും അര്‍ജന്റീനയ്ക്കു നിര്‍ണായകമായി മാറി.
എന്നാല്‍ ആരാധകരുടെ വിശ്വാസം അര്‍ജന്റീന തെറ്റിച്ചില്ല. മെക്‌സിക്കോയെ 2-0നു തകര്‍ത്ത് ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയ അവര്‍ പോളണ്ടിനെയും ഇതേ സ്‌കോറിനു തുരത്തി ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്കു മുന്നേറുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS
Story first published: Tuesday, December 6, 2022, 11:26 [IST]
Other articles published on Dec 6, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X