FIFA World Cup 2022: റഫറിയെ 'കൂട്ടുപിടിച്ച്' നെയ്മര്‍, ബോള്‍ റാഞ്ചി, അമ്പരന്ന് കൊറിയക്കാര്‍
ഫിഫ ലോകകപ്പില്‍ പരിക്കു വില്ലനായതോടെ രണ്ടു മല്‍സരങ്ങള്‍ മിസ്സായ സൂപ്പര്‍ താരം നെയ്മര്‍ ഗംഭീര തിരിച്ചുവരവാണ് പ്രീക്വാര്‍ട്ടറില്‍ നടത്തിയത്. സൗത്ത് കൊറിയയെ മഞ്ഞപ്പട 4-1നു തകര്‍ത്തെറിഞ്ഞപ്പോള്‍ ടീമിന്റെ ഹീറോയായത് നെയ്മറായിരുന്നു. ഒരു ഗോള്‍ നേടുകയും ഒന്നിനു അസിസ്റ്റ് നല്‍കുകയും ചെയ്ത അദ്ദേഹം കളം നിറഞ്ഞുകളിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
ഈ മല്‍സരത്തിനിടെയുണ്ടായ ഒരു രസകരമായ സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. കൊറിയയുടെ രണ്ടു കളിക്കാരെ പറ്റിച്ച് ബോള്‍ തട്ടിയെടുത്ത നെയ്മറുടെ സാമര്‍ഥ്യത്തെക്കുറിച്ചാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതലറിയാം.

കളിക്കിടയിലെ കൂട്ടിയിടി
കളിക്കിടെ യാദൃശ്ചികമായി വല്ലപ്പോഴും കളിക്കാരും റഫറിയും നേര്‍ക്കുനേര്‍ വരുന്നതും ബോള്‍ റഫറിയുടെ ദേഹത്ത് തട്ടി വഴിമാറി പോവുന്നതുമെല്ലാം നമ്മള്‍ കാണാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും കളി നിര്‍ത്തി പുനരാരംഭിക്കുകയാണ് ചെയ്യുന്നത്. റഫറിയുമായി യാദൃശ്ചികമായി കളിക്കിടെ കൂട്ടിയിടിക്കേണ്ടി വരുന്ന സന്ദര്‍ഭമുണ്ടായാല്‍ ആ താരം മനപ്പൂര്‍വ്വം പിന്‍മാറുകയും ചെയ്യാറുണ്ട്. പക്ഷെ ബ്രസീല്‍- സൗത്ത് കൊറിയ മല്‍സരത്തിനിടെ ഇത്തരമൊരു സന്ദര്‍ഭമുണ്ടായപ്പോള്‍ നെയ്മര്‍ അതു നന്നായി മുതലെടുക്കുകയായിരുന്നു.

നെയ്മറുടെ മിടുക്ക്
കൊറിയയുടെ രണ്ടു താരങ്ങള്‍ ചേര്‍ന്ന് മികച്ചൊരു മുന്നേറ്റത്തിനു തുടക്കമിടവെയായിരുന്നു ഇവരെ തടയാന്‍ നെയ്മറെത്തിയത്. ഇതിനിടെ ഈ മൂന്നു പേര്‍ക്കുമിടയില്‍ അപ്രതീക്ഷിതമായി അംപയറും പെട്ടു. റഫറിയും നെയ്മറും കൂട്ടിയിടിക്കുമെന്ന ഘട്ടം വരെയെത്തി. ഇതിനിടെ കൊറിയയുടെ രണ്ടു പേരും പന്തെടുക്കാന്‍ മുതിരാതെ മനപ്പൂര്‍വ്വം പിന്‍മാറുകയും ചെയ്തു.
പക്ഷെ റഫറിയുമായി കൂട്ടിയിടിയുടെ വക്കിലെത്തിയതൊന്നും അറിഞ്ഞില്ലെന്ന മട്ടിലായിരുന്നു നെയ്ര്‍. കൊറിയന്‍ കളിക്കാര്‍ പിന്മാറിയതോടെ റഫറിക്കു ഇടയിലൂടെ ഞൊടിയിടയില്‍ നൃത്തച്ചുവടുകളുമായി നെയ്മര്‍ ബോള്‍ പിടിച്ചെടുത്ത് ടീമംഗത്തിനു പാസ് ചെയ്യുകയായിരുന്നു. കളിക്കിടയിലെ രസകരമായ ഒരു നിമിഷം കൂടിയായിരുന്നു ഇത്.
Also Read: FIFA World Cup 2022: കളത്തില്‍ മെസി എന്തിന് ഇത്രയും നടക്കുന്നു? കാരണം ഗാര്‍ഡിയോള പറയും

മെസ്സിയും ഇതാവര്‍ത്തിച്ചിട്ടുണ്ട്
നെയ്മര്‍ മാത്രമല്ല അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സിയും നേരത്തേ ഈ തരത്തില്‍ റഫറിയെ മറയാക്കി ബോളിനു മേല്‍ ആധിപത്യം നേടിയിട്ടുണ്ട്. 2016ലെ സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കവെ മെസ്സി സമാനമായൊരു നീക്കം നടത്തിയിരുന്നു. അതു ആ സമയത്തു ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സെല്‍റ്റാ വിഗോയ്‌ക്കെതരിയായ മല്‍സരത്തിനിടെയായിരുന്നു ഈ സംഭവം.
Also Read: FIFA World Cup 2022: എംബാപ്പെയെ ഇംഗ്ലണ്ട് തളയ്ക്കും! നിയോഗിക്കുക ആരെയെന്നറിയാം

അനായാസ ജയവുമായി ബ്രസീല്‍
അട്ടിമറി മോഹവുമായി ഇറങ്ങിയ സൗത്ത് കൊറിയക്കെതിരേ അനായാസ വിജയവുമായിട്ടാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. 29 മിനിറ്റിനകം തന്നെ മഞ്ഞപ്പട മൂന്നു തവണ കൊറിയയുടെ വലയില്‍ പന്തെത്തിച്ചിരുന്നു. വിനീഷ്യസ് ജൂനിയര്‍ (ഏഴാം മിനിറ്റ്), നെയ്മര്‍ (13), റിച്ചാര്‍ളിസണ്‍ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരായിരുന്നു ബ്രസീലിന്റെ സ്‌കോറര്‍മാര്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ക്രൊയേഷ്യാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ജപ്പാനെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് അവര്‍ അവസാന എട്ടില്‍ കടന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications