
ഉത്തരവാദിത്വമില്ലാത്ത കളി
ലയണല്‍ മെസ്സിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറേക്കൂടി റിസ്‌കിയായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് നെയ്മര്‍. ഗ്രൗണ്ടിലെത്തിയാല്‍ എല്ലാ മൂലയിലും നെയ്മര്‍ ഒരേ രീതിയിലാണ് കളിക്കുക. സ്വഭാവത്തില്‍ അവന്‍ ഉത്തരവാദിത്വമില്ലാത്തയാളാണ്.
സ്വന്തം പെനല്‍റ്റി ഏരിയയില്‍ എതാളിയെ ടാക്കിള്‍ ചെയ്യാനോ, മധ്യനിരയില്‍ വരെ പോയി പ്രകോപനപരമായി പന്ത് കവര്‍ന്നെടുക്കാനോയെല്ലാം നെയ്മര്‍ക്കു മടിയില്ലെന്നും മൗറീഷ്യോ പൊക്കെറ്റിനോ ചൂണ്ടിക്കാട്ടി.

മെസ്സിയില്‍ നിന്നും വ്യത്യസ്തന്‍
ഫുട്‌ബോളിനെ ലയണല്‍ മെസ്സിയില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് നെയ്മര്‍ കാണുന്നത്. സ്വന്തം പക്കല്‍ നിന്നും ബോള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ അദ്ദേഹം ലജ്ജിക്കാറില്ല. അതു നെയ്മറുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ റിസ്‌കുകളെടുത്ത് കളിക്കാന്‍ അയാള്‍ക്കു മടിയില്ല. ഒപ്പം ആസ്വദിച്ച് കളിക്കാനും ഇഷ്ടപ്പെടുന്നയാളാണ് നെയ്മറെന്നും മൗറീഷ്യോ പൊക്കെറ്റിനോ വ്യക്തമാക്കി.
ബാഴ്്‌സലോണയില്‍ നിന്നും ലയണല്‍ മെസ്സി പിഎസ്ജിയിലേക്കു കൂടുമാറിയപ്പോള്‍ ആദ്യ സീസണില്‍ അദ്ദേഹമായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. പൊക്കെറ്റിനോയ്ക്കു കീഴില്‍ 84 മല്‍സരങ്ങളില്‍ കളിച്ച പിഎസ്ജി 56 കളികളില്‍ വിജയം നേടുകയും ചെയ്തു.
Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

പിഎസ്ജിയെക്കുറിച്ച് നെയ്മര്‍
പിഎസ്ജിയില്‍ ലയണല്‍ മെസ്സി, ഫ്രഞ്ച് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ എന്നിവര്‍ക്കു കീഴില്‍ കളിക്കാനാവുന്നതില്‍ ഏറെ സന്തോഷവാനാണെന്നു നെയ്മര്‍ അടുത്തിടെ പറഞ്ഞിരുന്നു. കിലിയന്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന യുവതാരമാണ്. അവന്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് കിലിയന്‍ വളരാനുണ്ട്. ഈ മഹാന്‍മാരായ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് എല്ലായ്‌പ്പോഴും മഹത്തായ കാര്യമാണ്. വിജയസാധ്യത കൂടുതലായതിനാല്‍ തന്നെ ഞാന്‍ എല്ലായ്‌പ്പോഴും അതിനു പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. മെസ്സി, കിലിയന്‍ എന്നിവര്‍ക്കൊപ്പം കളിക്കുന്നത് അതിയായ സന്തോഷം നല്‍കുന്ന കാര്യമാണ്. രണ്ടു പേരും മികച്ച കളിക്കാരാണ്. മെസ്സി ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമായിട്ടാണ് പരിഗണിക്കപ്പെടുന്നതെന്നും നെയ്മര്‍ വ്യക്തമാക്കിയിരുന്നു.

ബ്രസീല്‍ ഖത്തറില്‍
അതേസമയം, ലോകകപ്പിനായി ബ്രസീല്‍ ടീമിനൊപ്പം നെയ്മര്‍ ഖത്തറിലെത്തിക്കഴിഞ്ഞു. ഗ്രൂപ്പ് ജിയില്‍ 25നു സെര്‍ബിയക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ പോരാട്ടം. 28നു സ്വിറ്റ്‌സര്‍ലാന്‍ഡുമായി ഏറ്റുമുട്ടുന്ന മഞ്ഞപ്പട ഡിസംബര്‍ മൂന്നിന് കാമറൂണിനെയും നേരിടും.


Click it and Unblock the Notifications














