Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: കൊറിയന്‍ ഗോളിയെ നെയ്മര്‍ 'അവഹേളിച്ചു'! മുന്‍ സ്ട്രൈക്കര്‍ പറയുന്നു

അഞ്ചു തവണ ചാംപ്യന്മാരും ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നുമായ ബ്രസീല്‍ തകര്‍പ്പന്‍ വിജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ്. ഏഷ്യയില്‍ നിന്നുള്ള സൗത്തി കൊറിയയെ നിസ്സഹായരാക്കിയായിരുന്നു ബ്രസീലിയന്‍ മുന്നേറ്റം. തികച്ചും ഏകപക്ഷീയമായ പ്രീക്വാര്‍ട്ടറില്‍ കൊറിയയെ മഞ്ഞപ്പട ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു മുക്കുകയായിരുന്നു.

അഞ്ചു തവണ ചാംപ്യന്മാരും ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നുമായ ബ്രസീല്‍ തകര്‍പ്പന്‍ വിജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ്. ഏഷ്യയില്‍ നിന്നുള്ള സൗത്തി കൊറിയയെ നിസ്സഹായരാക്കിയായിരുന്നു ബ്രസീലിയന്‍ മുന്നേറ്റം. തികച്ചും ഏകപക്ഷീയമായ പ്രീക്വാര്‍ട്ടറില്‍ കൊറിയയെ മഞ്ഞപ്പട ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു മുക്കുകയായിരുന്നു.

30 മിനിറ്റിനകം ജയമുറപ്പിച്ചു

30 മിനിറ്റിനകം ജയമുറപ്പിച്ചു

മല്‍സരം തുടങ്ങി 29 മിനിറ്റിനുള്ളില്‍ തന്നെ മൂന്നു തവണ കൊറിയന്‍ വലയില്‍ പന്തെത്തിച്ച് മഞ്ഞപ്പട വിജയമുറപ്പാക്കിയിരുന്നു. ബ്രസീലിന്റെ രണ്ടാം ഗോള്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ വകയായിരുന്നു. 13ാം മിനിറ്റില്‍ ഒരു സിംപിള്‍ പെനല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സ്യു ഗ്യുവിനെ അവഹേളിക്കുന്നതിനു തുല്യമായിരുന്നു ഈ പെനല്‍റ്റിയെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്‌ട്രൈക്കര്‍ ഡീന്‍ ആഷ്ടന്റേതാണ് ഈ അഭിപ്രായം.

നെയ്മര്‍ അനാദരവ് കാണിച്ചു

നെയ്മര്‍ അനാദരവ് കാണിച്ചു

സൗത്ത് കൊറിയന്‍ ഗോള്‍കീപ്പറെ അവഹേളിക്കുകയാണ് ഈ പെനല്‍റ്റി ഗോളിലൂടെ നെയ്മര്‍ ചെയ്തതെന്നു തമാശരൂപേണ ഡീന്‍ ആഷ്ടന്‍ പറഞ്ഞത്. ടോക്ക് സ്‌പോര്‍ട്ടിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോള്‍കീപ്പര്‍ക്കു തികഞ്ഞ അവഹേളനമാണ് നെയ്മറില്‍ നിന്നും നേരിട്ടത്. അദ്ദേഹം സമയമെടുക്കുന്നു, പിന്നെ ചാഞ്ചാടുന്നു, ഗോള്‍കീപ്പര്‍ പിറകിലാവുന്നതു വരെ കാത്തിരിക്കുന്നു, അതിനു ശേഷം ബോള്‍ മറ്റേ മൂലയിലേക്ക് തട്ടിയിടുന്നു. എത്ര കൂളായിരുന്നു അത്? എന്നായിരുന്നു പെനല്‍റ്റിയെക്കുറിച്ച് ആഷ്ടന്റെ വാക്കുകള്‍.

കൊറിയക്കെതിരേ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും നെയ്മറായിരുന്നു. പരിക്കിനെ തുടര്‍ന്നു ഗ്രൂപ്പുഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, കാമറൂണ്‍ എന്നിവര്‍ക്കെതിരായ മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. കൊറിയക്കെതിരേ ടീമിലേക്കുള്ള മടങ്ങിവരവ് മാച്ച് വിന്നിങ് പ്രകടനത്തോടെ നെയ്മര്‍ ഗംഭീരമാക്കുകയും ചെയ്തു.

Also Read: FIFA World Cup 2022: കളത്തില്‍ മെസി എന്തിന് ഇത്രയും നടക്കുന്നു? കാരണം ഗാര്‍ഡിയോള പറയും

പെലെയ്ക്കു തൊട്ടരികെ

പെലെയ്ക്കു തൊട്ടരികെ

ബ്രസീലിയന്‍ കുപ്പായത്തില്‍ നെയ്മറുടെ 76ാമത്തെ ഗോളായിരുന്നു ഇത്. ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഓള്‍ടൈം റെക്കോര്‍ഡിന് തൊട്ടരികിലെത്താനും നെയ്മര്‍ക്കു കഴിഞ്ഞു. 77 ഗോളുകളുമായിട്ടാണ് പെലെ ഓള്‍ടൈം ഗോള്‍വേട്ടക്കാരില്‍ തലപ്പത്തുള്ളത്. ഈ ലോകകപ്പില്‍ തന്നെ പെലെയുടെ ലോക റെക്കോര്‍ഡ് നെയ്മര്‍ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സൗത്ത് കൊറിയക്കെതിരായ ഗോളോടെ പെലെയുടെ ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പവും അദ്ദേഹം എത്തിയിരുന്നു. മൂന്നു ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്ത ബ്രസീലിയന്‍ താരമെന്ന നേട്ടത്തിനാണ് നെയ്മര്‍ അര്‍ഹനായത്.

Also Read: FIFA World Cup 2022: എംബാപ്പെയെ ഇംഗ്ലണ്ട് തളയ്ക്കും! നിയോഗിക്കുക ആരെയെന്നറിയാം

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരേ

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരേ

ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്പില്‍ നിന്നുള്ള ക്രൊയേഷ്യയാണ് ഇനി ബ്രസീലിനെ കാത്തിരിക്കുന്നത്. 2018ലെ കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകള്‍ കൂടിയാണ് ക്രൊയേഷ്യ. അതുകൊണ്ടു തന്നെ അവരെ മറികടന്ന് സെമി ഫൈനലിലേക്കു മുന്നേറാന്‍ ബ്രസീലിന് ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും. തുടരെ എട്ടാമത്തെ ലോകകപ്പിലാണ് മഞ്ഞപ്പട ക്വാര്‍ട്ടറില്‍ കളിക്കുന്നത്. ക്രൊയേഷ്യക്കെതിരേ മികച്ച റെക്കോര്‍ഡാണ് ബ്രസീലിനുള്ളത്. നേരത്തേ അവരുമായി നാലു തവണ ഏറ്റുമുട്ടിയപ്പോഴും കാനറികള്‍ പരാജയമറിഞ്ഞിട്ടില്ല.

Story first published: Tuesday, December 6, 2022, 9:54 [IST]
Other articles published on Dec 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+