ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്സണലിനും തോല്‍വി. റോമ, സെവിയ്യ, ലാസിയോ ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ ടീമുകളെല്ലാം ജയിച്ചുകയറി. ഇംഗ്ലീഷ് ടീമായ വോള്‍വസ് നോക്കൗട്ടില്‍ പ്രവേശിച്ചു. നേരത്തെ നോക്കൗട്ട് ഉറപ്പിച്ചിരുന്ന യുണൈറ്റഡ് അസ്താനയോടാണ് 2-1ന് തോറ്റത്. ഗ്രൂപ്പ് എല്‍ ല്‍ അഞ്ച് കളികളില്‍ നിന്നും 10 പോയന്റുള്ള യുണൈറ്റഡ് ഒന്നാമതും 9 പോയന്റോടെ അല്‍ക്കാമര്‍ രണ്ടാമതും നില്ക്കുന്നു.
ഗ്രൂപ്പ് എഫ് ല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആഴ്സണലിന് ജയിക്കാനായില്ല. ഫ്രാങ്ക്ഫുര്ടിനോട് ടീം 2-1നാണ് തോറ്റത്. തോല്‍വിയോടെ ഗ്രൂപ്പില്‍നിന്നും നോക്കൗട്ടില്‍ കടക്കാന്‍ ആഴ്സണലിന് അവസാന മത്സരം വരെ കാത്തിരിക്കണം. 5 കളികളില്‍നിന്നും 10 പോയന്റുള്ള ആഴ്സണലാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഫ്രാങ്ക് ഫുര്ടിന് 9 പോയന്റും സ്റ്റാന്റാഡ് ലീഗിന് 7 പോയന്റുമുണ്ട്.
ISL: രണ്ടാം പകുതിയില്‍ നാലു ഗോള്‍, ചെന്നൈ- ഒഡീഷ ത്രില്ലര്‍ സമനിലയില്‍ (2-2)
മറ്റു മത്സരഫലങ്ങള്‍, ക്രസ്നോദര്‍ 1-0 ബാസെല്‍, ഗെറ്റാഫെ 1-0 ട്രബസോണ്സ്പര്, പോര്‍ട്ടോ 2-0 യങ് ബോയ്സ്, അല്‍ക്കാമര്‍ 2-2 പാര്‍ട്ടിസാന്‍, ബെസിക്റ്റാസ് 2-1 സ്ലോവന് ബ്രാറ്റിസ്ലാവ, വോള്‍വസ് 3-3 ബ്രാഗ, റോമ 3-0 ഇസ്താന്‍ബുള്‍ ബസാക്ഷെയര്, ഗ്രാഡ്ബെഷ് 1-0 വോള്‍ഫ്സ്ബര്‍ഗ്, സെല്‍റ്റിക് 3-1 റെന്നെസ്, മാല്‍മോ 4-3 ഡൈനാമോ കീവ്, സ്പോര്‍ട്ടിങ് 4-0 ഐന്തോവന്, സെവിയ്യ 2-0 കരാബാഗ്, ലാസിയോ 1-0 ക്ലജ്.