Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: രണ്ടാം പകുതിയില്‍ നാലു ഗോള്‍, ചെന്നൈ- ഒഡീഷ ത്രില്ലര്‍ സമനിലയില്‍ (2-2)

1
2026450

ചെന്നൈ: ഐഎസ്എല്ലില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ ത്രില്ലറില്‍ സമനിലയില്‍ കുരുക്കി പുതുമുഖങ്ങളായ ഒഡിഷ എഫ്‌സി. ചെന്നൈയുടെ മൈതാനമായ മെറീന അരീനയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കു വയ്ക്കുകയായിരുന്നു. നാലു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷമാണ് ഗോളുകള്‍ മടക്കി ഒഡിഷ ചെന്നൈയെ പൂട്ടിയത്. ചെന്നൈയുടെ രണ്ടു ഗോളുകളും നെറിയുസ് വാല്‍സ്‌കിസിന്റെ വകയായിരുന്നു. 51, 71 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. സിസ്‌കോ (54), അരിഡാനെ സന്റാനെ (82) എന്നിവരിലൂടെ ഒഡിഷ ഗോള്‍ മടക്കുകയായിരുന്നു.

isl

കളിയുടെ ആദ്യ പകുതിയില്‍ ഒഡിഷയുടെ വെള്ളക്കുപ്പായക്കാരുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. ഇരുവിങികളിലൂടെയും അവര്‍ ചെന്നൈ ഗോള്‍മുഖത്ത് റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. പന്ത് കൂടുതല്‍ സമയവും ചെന്നൈയുടെ ഹാഫില്‍ തന്നെയായിരുന്നു. ഫിനിഷിങിലെ പിഴവ് കൊണ്ടു മാത്രമാണ് ഒഡിഷയ്ക്കു ഗോള്‍ നേടാനാവാതെ പോയത്. മറുഭാഗത്ത് വളരെ കുറച്ചു നീക്കങ്ങള്‍ മാത്രമേ ചെന്നൈയുടെം ഭാഗത്തു നിന്നുണ്ടായുള്ളൂ. ഗോളിയെ പരീക്ഷിക്കുന്ന ഒരു മുന്നേറ്റം പോലും ഒന്നാം പകുതിയില്‍ ആതിഥേയരുടെ ഭാഗത്തു നിന്നുണ്ടായില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ പുതിയൊരു ചെന്നൈയെയാണ് കണ്ടത്. ആദ്യ പകുതിയില്‍ നിന്നും വ്യത്യസ്തമായി മുന്‍ ചാംപ്യന്‍മാരായ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ഒഡിഷയെ സ്തബ്ധരാക്കി. മികച്ച മുന്നേറ്റങ്ങളാണ് രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ചെന്നൈയുടെ ഭാഗത്തു നിന്നുണ്ടായത്. 51ാം മിനിറ്റില്‍ ചെന്നൈ അതിനു ഫലം കാണുകയും ചെയ്തു. വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ തോയ് സിങ് നീട്ടി നല്‍കിയ ക്രോസ് സ്വീകരിക്കുമ്പോള്‍ വാല്‍സ്‌കിസിനു മുന്നില്‍ ഗോളി മാത്രം. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വാല്‍സ്‌കിസിന്റെ ഇടം കാല്‍ ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു. എന്നാല്‍ ചെന്നൈയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. നാലു മിനിറ്റിനുള്ളില്‍ ഒഡിഷ തിരിച്ചടിച്ചു. ചെന്നൈയുടെ ഗോളുമായി ചെറിയ സാമ്യമുള്ളതായിരുന്നു ഈ ഗോള്‍. നന്ദയുടെ ക്രോസ് പിടിച്ചെടുത്ത് ജെറി വലതു വിങില്‍ നിന്നും നല്‍കിയ കട്ട് പാസ് സിസ്‌കോ ബോക്‌സിനകത്തു വച്ച് ഇടംകാല്‍ ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കി.

71ാം മിനിറ്റില്‍ വാല്‍സ്‌കിസിലൂടെ ചെന്നൈ ലീഡ് തിരിച്ചുപിടിച്ചു. ഇടതു മൂലയില്‍ നിന്നുള്ള ഫെര്‍ട്ടുലെസ്‌കുവിന്റെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വാല്‍സ്‌കിസ് ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചു വിടുമ്പോള്‍ ഒഡിഷ താരങ്ങളും ഗോളിയും കാഴ്ചക്കാരായിരുന്നു. ഈ ഗോളില്‍ ചെന്നൈ ലീഗിലെ തുടര്‍ച്ചയായ രണ്ടാം ജയം നേടുമെന്നിരിക്കെയാണ് നിശ്ചിത സമയം തീരാന്‍ എട്ടു മിനിറ്റ് ശേഷിക്കെ സന്റാനയിലൂടെ ഒഡിഷ സമനില കൈക്കലാക്കിയത്. ബോക്‌സിനുള്ളില്‍ വച്ച് തകര്‍പ്പനൊരു ഹാഫ് വോളിയിലൂടെയാണ് താരം വല കുലുക്കിയത്.

Story first published: Thursday, November 28, 2019, 21:51 [IST]
Other articles published on Nov 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+