Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Europa League: ഡെഹെയ വില്ലനായി, ഷൂട്ടൗട്ടില്‍ യുനൈറ്റഡ് വീണു- വിയ്യാറയല്‍ ചാംപ്യന്‍മാര്‍

ഡാന്‍സ്‌ക് (പോളണ്ട്): യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ യൂറോപ്പ ലീഗില്‍ സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിനു കിരീടം. പോളണ്ടില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ മുന്‍ ചാംപ്യന്മാരും ഇംഗ്ലീഷ് അതികായന്‍മാരുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയാണ് വിയ്യാറയല്‍ ഞെട്ടിച്ചത്. സഡന്‍ഡെത്തില്‍ 11-10നായിരുന്നു വിയ്യാറയലിന്റെ വിജയം.

1

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1നു തുല്യത പാലിക്കുകയായിരുന്നു. ഇതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിയത്. ഇരുടീമുകളും ഷൂട്ടൗട്ടില്‍ ഒന്നിനു പിറകെ ഒന്നായി ശ്രമങ്ങളെല്ലാം ഗോളാക്കി മാറ്റി. ഒടുവില്‍ ഗോള്‍കീപ്പര്‍മാരും പെനല്‍റ്റി പരീക്ഷിച്ചു. വിയ്യാറലിന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ റ്യൂളി ലക്ഷ്യത്തിലെത്തിച്ചു. പക്ഷെ യുനൈറ്റഡിന്റെ സൂപ്പര്‍ ഗോളി ഡേവിഡ് ഡെഹെയ പെനല്‍റ്റി പാഴാക്കിയത് വിയ്യാറയലിനു ത്രസിപ്പിക്കുന്ന ജയവും കിരീടവും സമ്മാനിച്ചു. ഡെഹെയയുടെ ദുര്‍ബലമായ പെനല്‍റ്റി വിയ്യാറയല്‍ ഗോളി വിഫലമാക്കുകയായിരുന്നു.

വിയ്യാറയല്‍ കോച്ച് ഉനെയ് എംറേയുടെ പരിശീലക കരിയറിലെ നാലാമത്തെ യൂറോപ്പ ലീഗ് കിരീടവിജയമാണിത്. ഇത്രയുമധികം തവണ ഈ ട്രോഫിയേറ്റുവാങ്ങിയ മറ്റു പരിശീലകനില്ല. വിയ്യാറയലിന്റെ ആദ്യത്തെ പ്രധാനപ്പെട്ട യൂറോപ്യന്‍ കിരീട വിജയമാണിത്. ഇതോടെ യുവേഫ സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവര്‍ യോഗ്യത നേടുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാംപ്യന്‍സ് ലീഗ് ഫൈനലിലെ വിജയികളാണ് സൂപ്പര്‍ കപ്പില്‍ വിയ്യാറയലിന്റെ എതിരാളികള്‍.

ആവേശകരമായ ഫൈനലില്‍ ബോള്‍ പെസെഷനിലും ഗോള്‍ ശ്രമങ്ങളിലും മുന്‍തൂക്കം യുനൈറ്റഡിനായിരുന്നു. പക്ഷെ ഇവ ഗോളുകളാക്കി മാറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു. യുനൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 29ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോയിലൂടെ വിയ്യാറയലാണ് ആദ്യം മുന്നിലെത്തിയത്. ഒന്നാംപകുതിയില്‍ ഈ ലീഡ് നിനിര്‍ത്താനും അവര്‍ക്കു സാധിച്ചു. രണ്ടാം പകുതിയാരംഭിച്ച് 10 മിനിറ്റിനുള്ളില്‍ യുനൈറ്റഡ് സമനില പിടിച്ചുവാങ്ങി. സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനിയായിരുന്നു സ്‌കോറര്‍.

രണ്ടു വര്‍ഷത്തിനിടെ കാണികളെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പ ആദ്യത്തെ യൂറോപ്യന്‍ ഫൈനല്‍ കൂടിയായിരുന്നു ഇത്. കഴിഞ്ഞ യൂറോപ്പ ലീഗ്, ചാംപ്യന്‍സ് ലീഗ് ഫൈനലുകള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു. ഷക്തര്‍ ഡൊണെക്‌സിനു ശേഷം ആദ്യത്തെ യൂറോപ്യന്‍ ഫൈനലില്‍ തന്നെ കിരീടം നേടിയ ടീമെന്ന റെക്കോര്‍ഡിനു വിയ്യാറയല്‍ അവകാശികളായി. 2008-09ലായിരുന്നു ഷക്തര്‍ യുവേഫ കപ്പ് സ്വന്തമാക്കിയത്.

Story first published: Thursday, May 27, 2021, 11:13 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+