Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്; ആഴ്‌സണലിനും ഇന്ററിനും ജയം, യുണൈറ്റഡിന് സമനില

ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗ് നോക്കൗട്ട് ആദ്യ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് ജയവും തോല്‍വിയും. ആഴ്‌സണല്‍ ഇന്റര്‍മിലാന്‍ ടീമുകള്‍ ജയിച്ചപ്പോള്‍ അയാക്‌സ് തോല്‍വി വഴങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയിലും കുരുങ്ങി. റോമ, വോള്‍വസ്, തുടങ്ങിയ ടീമുകളും ജയത്തോടെ മുന്നേറി. ഇതേ ടീമുകളുടെ രണ്ടാംപാദ മത്സരം ഫിബ്രുവരി 26, 27, 28 തീയതികളിലായി നടക്കും.

ഒളിമ്പിയാക്കോസിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്‌സണലിന്റെ ജയം. ലക്കാസെറ്റെ(81) വിജയഗോള്‍ നേടി. ഇന്റര്‍മിലാന്‍ ലുഡോഗോറെറ്റ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും തോല്‍പ്പിച്ചു. എറിക്‌സണ്‍(71), ലുക്കാക്കു(90+5) എന്നിവരാണ് സ്‌കോറര്‍മാര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് ബര്‍ഗിനോടാണ് സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ബോണാവെന്‍ച്വര്‍(15) ക്ലബ്ബ് ബര്‍ഗിനായും ആന്റണി മാര്‍ഷ്യല്‍(36) യുണൈറ്റഡിനായും സ്‌കോര്‍ ചെയ്തു. ഗെറ്റാഫയോട് 2-0 എന്ന സ്‌കോറിനാണ് അയാക്‌സിന്റെ തോല്‍വി.

arsenal

മറ്റു മത്സരഫലങ്ങള്‍, സെവിയ്യ 1-1 ക്ലജ്, സ്‌പോര്‍ട്ടിങ് 3-1 ഇസ്താംബൂള്‍ ബസാക്‌ഷെയര്‍, ഡോണ്ടെസ്‌ക് 2-1 ബെന്‍ഫിക്ക, ബയര്‍ 2-1 പോര്‍ട്ടോ, വോള്‍ഫ്‌സ്ബര്‍ഗ് 2-1 മാല്‍മോ, വോള്‍വസ് 4-0 എസ്പാനിയോള്‍, ബാസെല്‍ 3-0 അപ്പോല്‍ നിക്കോഷ്യ, റോമ 1-0 ജെന്റ്, റേഞ്ചേഴ്‌സ് 3-2 ബ്രാഗ, അല്‍ക്കാമര്‍ 1-1 ലാക്‌സ്, ഫ്രാങ്ക്ഫുര്‍ട്ട് 4-1 റെഡ് ബുള്‍, സെല്‍റ്റിക് 1-1 കോബെന്‍ഹാവെന്‍.

Story first published: Friday, February 21, 2020, 9:48 [IST]
Other articles published on Feb 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+