Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ്: ടോട്ടനത്തിനും ലെസ്റ്റര്‍ സിറ്റിക്കും എസി മിലാനും ജയം, പ്ലേ ഓഫില്‍

ലണ്ടന്‍: യൂറോപ്പാ ലീഗ് ഗ്രൂപ്പ് ജെയില്‍ ആന്റ്‌വെര്‍പ്പിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം. സ്വന്തം തട്ടകത്തിലാണ് ടോട്ടനം ബെല്‍ജിയം ക്ലബ്ബിനെ തോല്‍പ്പിച്ചത്. ആന്റ്‌വെര്‍പ്പിന്റെ 5-4-1 ഫോര്‍മേഷനെ 5-2-3 ഫോര്‍മേഷനില്‍ നേരിട്ട ടോട്ടനം രണ്ടാം പകുതിയിലാണ് രണ്ട് ഗോളും നേടിയത്. 57ാം മിനുട്ടില്‍ കാര്‍ലോസ് വിനീഷ്യസാണ് ടോട്ടനത്തിന്റെ അക്കൗണ്ട് തുറന്നത്.

ടോട്ടനം

71ാം മിനുട്ടില്‍ ജിയോവാനി ലോ സെല്‍സോയാണ് രണ്ടാം ഗോള്‍ നേടിയത്. 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ടോട്ടനം 2നെതിരേ 21 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മികച്ചു നിന്നു. ഗ്രൂപ്പില്‍ നിന്ന് ടോട്ടനവും ആന്റ്‌വെര്‍പ്പും പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചു.

ലെസ്റ്റര്‍ സിറ്റി

ഗ്രൂപ്പ് ജിയില്‍ കരുത്തരായ ലെസ്റ്റര്‍ സിറ്റി ഏതന്‍സ് എഫ്‌സിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലെസ്റ്ററിന്റെ ജയം. സ്വന്തം തട്ടകത്തില്‍ 4-3-2-1 ഫോര്‍മേഷനിലാണ് ലെസ്റ്റര്‍ ഇറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ച ലെസ്റ്റര്‍ 13ാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. സെന്‍ജിസ് അണ്ടറാണ് ഗോള്‍ നേടിയത്. 14ാം മിനുട്ടില്‍ ഹാര്‍വി ബേണ്‍സാണ് രണ്ടാം ഗോള്‍ നേടിയത്. പിന്നീട് പകരക്കാരെ ഇറക്കിയെല്ലാം ലീഡ് വീണ്ടും ഉയര്‍ത്താന്‍ ലെസ്റ്റര്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ജയത്തോടെ ലെസ്റ്റര്‍ പ്ലേ ഓഫ് ടിക്കറ്റെടുത്തു. ബ്രാഗയാണ് ഗ്രൂപ്പില്‍ നിന്ന് പ്ലേ ഓഫ് ടിക്കറ്റെടുത്ത രണ്ടാമത്തെ ടീം.

എസി മിലാന്‍

ഗ്രൂപ്പ് എച്ചില്‍ എസി മിലാന്‍ സ്പാര്‍ട്ട പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. സന്ദര്‍ശകരായിറങ്ങിയാണ് എസി മിലാന്റെ ജയം. 23ാം മിനുട്ടില്‍ ജെന്‍സ് ഹൗഗാണ് എസി മിലാന്റെ വിജയ ഗോള്‍ നേടിയത്. 77ാം മിനുട്ടില്‍ സ്പാര്‍ട്ട താരം ഡൊമിനിക് പ്ലെചറ്റി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. എന്നാല്‍ ഇതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ എസി മിലാന് സാധിച്ചില്ല. 55 ശതമാനം പന്തടക്കത്തില്‍ എസി മിലാന്‍ മുന്നിട്ട് നിന്നെങ്കിലും 8 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ഇരു ടീമും തുല്യത പുലര്‍ത്തി.

ലില്ലി

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെല്‍റ്റിച്ചിനോട് 3-2ന് പരാജയപ്പെട്ടെങ്കിലും ലില്ലി പ്ലേ ഓഫില്‍ കടന്നു. 21ാം മിനുട്ടില്‍ ക്രിസ്റ്റഫര്‍ ജുലിയന്‍,28ാം മിനുട്ടില്‍ കാലും മഗ്രിഗര്‍ (പെനാല്‍റ്റി),75ാം മിനുട്ടില്‍ ഡേവിഡ് ഡേന്‍ബുല്‍ എന്നിവര്‍ സെല്‍റ്റിച്ചിനായി വലകുലുക്കിയപ്പോള്‍ 24ാം മിനുട്ടില്‍ ജൊനാഥന്‍ ഇക്കോനി,71ാം മിനുട്ടില്‍ തിമോത്തി വേ എന്നിവര്‍ ലില്ലിക്കായി ലക്ഷ്യം കണ്ടു. 61 ശതമാനം പന്തടക്കത്തിലും 11നെതിരേ 15 ഗോള്‍ശ്രമവുമായി ആക്രമണത്തിലും ലില്ലി മുന്നിട്ട് നിന്നെങ്കിലും വിജയിക്കാനായില്ല.

ഗണ്ണേഴ്‌സ്

ഗ്രൂപ്പ് ബിയില്‍ നിന്ന് ആഴ്‌സണലും പ്ലേ ഓഫില്‍ കടന്നു. ഡുന്‍ഡാല്‍ക്കിനെ 4-2ന് തോല്‍പ്പിച്ചാണ് ഗണ്ണേഴ്‌സ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചത്. 12ാം മിനുട്ടില്‍ എഡ്വേര്‍ഡ് എന്‍കി,18ാം മിനുട്ടില്‍ മുഹമ്മദ് എല്‍നി,67ാം മിനുട്ടില്‍ ജോസഫ് വില്‍ലോക്ക്,80ാം മിനുട്ടില്‍ ഫൊളാരിന്‍ ബലോഗും എന്നിവര്‍ ആഴ്‌സണലിനായി വലകുലുക്കിയപ്പോള്‍ 22ാം മിനുട്ടില്‍ ജോര്‍ദാന്‍ ഫ്‌ളോറസ്,85ാം മിനുട്ടില്‍ ഹൊവാറി എന്നിവരാണ് ഡുന്‍ഡാക്കിനായി ലക്ഷ്യം കണ്ടത്.

Story first published: Friday, December 11, 2020, 10:18 [IST]
Other articles published on Dec 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+