Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: അഞ്ചടിച്ച് യുനൈറ്റഡ്... ക്വാര്‍ട്ടര്‍ ഉറപ്പിച്ചു, ലെവര്‍ക്യൂസനു ജയം

വിയന്ന: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ വര്‍ഷിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു. ഓസ്ട്രിയന്‍ ടീമായ ലാസ്‌ക് ലിന്‍സിനെയാണ് അവരുടെ തട്ടകത്തില്‍ യുനൈറ്റഡ്ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം.

manutd

ആദ്യപകുതിയില്‍ 1-0ന് ലീഡ് ചെയ്ത യുനൈറ്റഡ് രണ്ടാംപകുതിയില്‍ നാലു ഗോളുകള്‍ അടിച്ചുകൂട്ടി എതിരാളികളെ നിലംപരിശാക്കുകയായിരുന്നു. ഒഡിയോണ്‍ ഇഗാലോ (28ാം മിനിറ്റ്), ഡാനിയേല്‍ ജെയിംസ് (58), യുവാന്‍ മാറ്റ (82), ആന്ദ്രെസ് പെരേര (90), മാസണ്‍ ഗ്രീന്‍വുഡ് (90) എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍.

തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഇഗാലോ യുനൈറ്റഡിനു വേണ്ടി വലകുലുക്കിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് ബോക്‌സിന് അരികില്‍ നിന്നും വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ ഇഗാലോ വലയിലേക്കു അടിച്ചുകയറ്റുകയായിരുന്നു. കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ നാലാം ഗോളായിരുന്നു ഇത്. ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ ഷാങ്ഹായ് ഷെന്‍ഹുവയില്‍ നിന്നും വായ്പയില്‍ ഈ വര്‍ഷം യുനൈറ്റഡിലെത്തിയ താരമാണ് ഇഗാലോ.

ആദ്യ ഗോള്‍ നേടുക മാത്രമല്ല ജെയിംസ് നേടിയ രണ്ടാമത്തെ ഗോളിനു വഴിമരുന്നിടാനും ഇഗാലോയ്ക്കു കഴിഞ്ഞു. ഇഗാലോ നല്‍കിയ ത്രൂബോള്‍ താഴ്ന്ന ഷോട്ടിലൂടെ ജെയിംസ് വലയിലേക്കു തൊടുക്കുകയായിരുന്നു. 82ാം മിനിറ്റില്‍ ഗോളിയെ നിസ്സഹായനാക്കി മാറ്റ യുനൈറ്റഡിന്റെ സ്‌കോര്‍ 3-0 ആക്കി. ഇഞ്ചുറിടൈമില്‍ പെരേരയുടെയും ഗ്രീന്‍വുഡിന്റെയും ഗോളുകള്‍ യുനൈറ്റഡിന് വമ്പന്‍ ജയവും ക്വാര്‍ട്ടര്‍ ടിക്കറ്റും ഉറപ്പിക്കുകയും ചെയ്തു. രണ്ടാംപാദ പ്രീകാര്‍ട്ടര്‍ ഈ മാസം 19നു യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.

അതേസമയം, മറ്റു പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യുസന്‍ 3-1ന് റേഞ്ചേഴ്‌സിനെയും ഷക്തര്‍ ഡൊണെസ്‌ക് 2-1ന് വോള്‍ഫ്‌സ്ബര്‍ഗിനെയും എഫ്‌സി ബാസെല്‍ 3-0നു ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെയും ഇസ്താംബുള്‍ ബസാക്‌സെഹിര്‍ 1-0നു എഫ്‌സി കോപ്പന്‍ഹേഗനെയും പരാജയപ്പെടുത്തി. ഒളിംപിയാക്കോസ്- വോള്‍ഫ്‌സ് മല്‍സരം 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു. അതിനിടെ കൊറോണ ആശങ്കയെ തുടര്‍ന്നു രണ്ടു പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ മാറ്റി വച്ചിരുന്നു. സെവിയ്യ- എഎസ് റോമ, ഇന്റര്‍മിലാന്‍- ഗെറ്റാഫെ മല്‍സരങ്ങളാണ് നീട്ടി വച്ചിരിക്കുന്നത്.

Story first published: Friday, March 13, 2020, 11:09 [IST]
Other articles published on Mar 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+