Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ലീഗ് നറുക്കെടുപ്പില്‍ യുണൈറ്റഡിനും ആഴ്‌സണലിനും എളുപ്പം

ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗ് നറുക്കെടുപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സണലിനും പ്രീക്വാര്‍ട്ടറിലേക്കുള്ള വഴി എളുപ്പം. അവസാന 32 ടീമുകള്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ യുണൈറ്റഡിന് ബെല്‍ജിയം ടീം ക്ലബ്ബ് ബ്രഗ്ഗെയും ആഴ്‌സണലിന് ഗ്രീക്ക് ടീം ഒളിമ്പിയാക്കോസുമാണ് എതിരാളികള്‍. യൂറോപ്പാ ലീഗ് ഗ്രൂപ്പ് മത്സരത്തിലൂടെ എത്തിയ 24 ടീമുകളും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളില്‍നിന്നും പുറത്തായ എട്ടു ടീമുകളുമാണ് അവസാന 32ല്‍ ഇടംപിടിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍നിന്നും പുറത്തായ അയാക്‌സിന് സ്പാനിഷ് ക്ലബ്ബ് ഗെറ്റാഫെയാണ് എതിരാളികള്‍, ഇന്റര്‍ മിലാന്‍ ബള്‍ഗേറിയന്‍ ടീം ലുഡോഗോറെറ്റ്‌സിനേയും നേരിടും. ബെന്‍ഫിക്കയ്ക്ക് ഷാക്തറാണ് എതിരാളികള്‍. റോമ ജെന്റിനേയും പോര്‍ട്ടോ ബയര്‍ ലെവെര്‍കൂസനേയും നേരിടും. അഞ്ചു തവണ യൂറോപ്പാ ലീഗ് നേടിയിട്ടുള്ള സെവിയ്യയ്ക്ക് ക്ലജ് ആണ് എതിരാളികളായെത്തിയത്.

uefaeuropaleague

മറ്റു നറുക്കെടുപ്പ് ഫലങ്ങള്‍, വോള്‍വസ്-എസ്പാനിയോള്‍, സ്‌പോര്‍ട്ടിങ്-ഇസ്താംബുള്‍ ബസക്‌ഷെയര്‍, കോഫെന്‍ഹേഗന്‍-സെല്‍റ്റിക്, അപ്പോയെല്‍-ബാസെല്‍, അല്‍ക്കാമര്‍-എല്‍എഎസ്‌കെ, ഫ്രാങ്കഫുര്‍ട്ട്-സ്ലാസ്ബര്‍ഗ്, ഡോണ്‍ടെസ്‌ക്-ബെന്‍ഫിക്ക, റേഞ്ചേഴ്‌സ്-ബ്രാഗ. ആദ്യപാദ മത്സരങ്ങള്‍ ഫിബ്രുവരി 21നും രണ്ടാംപാദ മത്സരങ്ങള്‍ ഫിബ്രുവരി 27നുമാണ് നടക്കും. ഇതിനുശേഷം പ്രീക്വാര്‍ട്ടറിനായുള്ള ടീമുകളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.

Story first published: Tuesday, December 17, 2019, 10:58 [IST]
Other articles published on Dec 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+