For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Europa league: രക്ഷകനായി ബ്രൂണോ, യുനൈറ്റഡ് സെമിയില്‍; ഇന്ററിനും സെമി ബെര്‍ത്ത്

അധികസമയത്തായിരുന്നു യുനൈറ്റഡിന്റെ വിജയഗോള്‍

1

ലണ്ടന്‍/മിലാന്‍: ഇംഗ്ലീഷ് പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇറ്റലിയിലെ ഗ്ലാമര്‍ ടീമായ ഇന്റര്‍മിലാനും യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ഡാനിഷ് ക്ലബ്ബായ എഫ്‌സി കോപന്‍ഹേനെ അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവില്‍ യുനൈറ്റഡ് കഷ്ടിച്ചു മറികടക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്റെ വിജയം. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ടീമായ ബയേര്‍ ലെവര്‍ക്യൂസനെയാണ് ഇന്റര്‍ മറികടന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുനൈറ്റഡ് വെന്നിക്കൊടി പാറിച്ചത്.

ബ്രൂണോ രക്ഷിച്ചു
പുതുതായി ടീമിലെത്തിയ പോര്‍ച്ചുഗീസ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് കോപന്‍ഹേഗനെതിരേ യുനൈറ്റഡിന്റെ രക്ഷകനായത്. അധിക സമയത്തിന്റെ ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബ്രൂണോയുടെ വിജയഗോള്‍. പെനല്‍റ്റിയില്‍ നിന്നായിരുന്നു താരം ലക്ഷ്യം കണ്ടത്.

ആന്റണി മര്‍ഷ്യാലിനെ കോപന്‍ഹേഗന്‍ താരം ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു റഫറി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. മര്‍ഷ്യാലിന്റെ തകര്‍പ്പനൊരു ഷോട്ട് ഗോളി ബ്ലോക്ക് ചെയ്തിട്ടു. റീബൗണ്ട് ചെയ്ത പന്ത് വീണ്ടും മര്‍ഷ്യാലിന്. ബോക്‌സിനകത്തു വച്ച് ഫ്രഞ്ച് സ്‌ട്രൈക്കര്‍ വീണ്ടും ഷോട്ടുതിര്‍ക്കാന്‍ ശ്രമിക്കവെയായിരുന്നു ബ്യേലെന്‍ഡിന്റെ ഫൗള്‍.
കളിയില്‍ യുനൈറ്റഡിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഗോള്‍മുഖത്ത് കോപന്‍ഹേഗന്‍ ജോണ്‍സന്റെ ചില തകര്‍പ്പന്‍ സേവുകള്‍ അവര്‍ക്കു തിരിച്ചടിയായി.

2

നിര്‍ഭാഗ്യവും യുനൈറ്റഡിനെ വലച്ചു. ഫെര്‍ണാണ്ടസിന്റെയും യുവാന്‍ മാറ്റയുടെയും ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. 57ാം മിനിറ്റില്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡ് യുനൈറ്റഡിനായി വല കുലുക്കിയിരുന്നെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.
സെവിയ്യയും വോള്‍ഫ്‌സും തമ്മിലുള്ള മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളാണ് സെമിയില്‍ യുനൈറ്റഡിന്റെ എതിരാളികള്‍.

അനായാസം ഇന്റര്‍

ബയേര്‍ ലെവര്‍ക്യുസനെതിരേ ആദ്യ പകുതിയില്‍ ആറു മിനിറ്റിനിടെയാണ് രണ്ടു ഗോളുകള്‍ നേടി ഇന്റര്‍ ജയം പിടിച്ചെടുത്തത്. 15ാം മിനിറ്റില്‍ നിക്കോളോ ബറേലയും 21ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവും (21) നേടിയ ഗോളുകളാണ് ഇന്ററിനു ജയം സമ്മാനിച്ചത്. 24ാം മിനിറ്റില്‍ കെയ് ഹാവേര്‍ട്‌സിന്റെ വകയായിരുന്നു ലെവര്‍ക്യുസന്റെ ഗോള്‍. 2009-10നു ശേഷം ഇന്റര്‍ ആദ്യമായാണ് ഒരു യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലെത്തിയത്.

3

ലെവര്‍ക്യുസനെതിരേ ഇതിനേക്കാള്‍ വലിയ മാര്‍ജിനില്‍ ഇന്റര്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ അര്‍ഹിച്ച രണ്ടു പെനല്‍റ്റികള്‍ റഫറി നിഷേധിക്കുകയയിരുന്നു. ഷക്തര്‍ ഡൊണെസ്‌കും എഫ്‌സി ബാസെലും തമ്മിലുള്ള വിജയകളാണ് സെമിയില്‍ ഇന്ററിനെ കാത്തിരിക്കുന്നത്. നിലവിലെ ഫോമില്‍ ഈ രണ്ടു ടീമുകള്‍ക്കും ഇന്ററിനെ മറികടക്കാനാവുമോയെന്ന കാര്യം സംശയമാണ്.

Story first published: Tuesday, August 11, 2020, 8:51 [IST]
Other articles published on Aug 11, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+