For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോപ്പാ ലീഗ്; ആഴ്‌സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

ലണ്ടന്‍: യുവേഫ യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ടീമുകളായ ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയം സ്വന്തമാക്കി. യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പാര്‍ട്ടിസാനിനെ തോല്‍പ്പിച്ചപ്പോള്‍ വിറ്റോറിയയെ ആഴ്‌സണല്‍ 3-2ന് തോല്‍പ്പിച്ചു. വോള്‍വസ് സ്ലോവന്‍ ബ്രാറ്റിസ്ലാവയെ 2-1നും പരാജയപ്പെടുത്തി. സെവിയ്യ 3-0ത്തിന് ദദെലാജിനെ തോല്‍പ്പിച്ചപ്പോള്‍ സെല്‍റ്റിക്ക് ലാസിയോയെ 2-1നും മറികടന്നു.

പാര്‍ട്ടിസാനിനെതിരെ മേധാവിത്വം പുലര്‍ത്തിയ യുണൈറ്റഡ് 43-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ നേടിയ ഗോളിലാണ് ജയം കണ്ടെത്തിയത്. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോളാക്രമണത്തില്‍ മുന്നിട്ടുനിന്നത് പാര്‍ട്ടിസാന്‍ ആണ്. ഗ്രൂപ്പ് എല്‍ ല്‍ 7 പോയന്റുമായി യുണൈറ്റഡ് ഒന്നാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് എഫി ല്‍ വിറ്റോറിയയ്‌ക്കെതിരെ അവസാന നിമിഷം പെപ്പെ നേടിയ ഗോളിന് ആഴ്‌സണല്‍ കടന്നുകൂടുകയായിരുന്നു. 80, 90+2 മിനിറ്റുകളിലായിരുന്നു പെപ്പെയുടെ ഗോളുകള്‍. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി(32) മറ്റൊരു ഗോള്‍ നേടി. എഡ്വേര്‍ഡ്‌സ്(8), ദുവാര്‍തെ(36) എന്നിവരാണ് വിറ്റോറിയയുടെ സ്‌കോറര്‍മാര്‍.

arsenal

മറ്റു മത്സരഫലങ്ങള്‍, അല്‍ക്കാമാര്‍ (6-0) അസ്താന, റെന്നസ് (0-1) ക്ലജ്, ബാസെല്‍ (1-0) ഗെറ്റാഫെ, സ്‌പോര്‍ട്ടിങ് (1-0) റോസെന്‍ബര്‍ഗ്, ഡൈനാമോകീവ് (1-1) കോബെഹെവന്‍, മാല്‍മോ (2-1) ലുഗാനോ, ക്രസ്‌നോദര്‍ (2-0) ട്രാബസോണ്‍സ്പര്‍, ഇസ്താംബുള്‍ ബസാക് ഷെയര്‍ (1-0) വോള്‍ഫ്‌സ്ബര്‍ഗ്, പോര്‍ട്ടോ (1-1) റേഞ്ചേഴ്‌സ്, സിഎസ്‌കെ മോസ്‌കോ (0-1) ഫെറന്‍കാവറോസ്.

Story first published: Friday, October 25, 2019, 9:36 [IST]
Other articles published on Oct 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+