വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊറോണ ഭീതി, എഎഫ്‌സി കപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു

കൊറോണ വൈറസ് ഭീതി കെട്ടടങ്ങാത്ത പശ്ചാത്തലത്തില്‍ എഎഫ്‌സി കപ്പ് മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. എഎഫ്‌സിക്ക് കീഴിലുള്ള എല്ലാ മത്സരങ്ങളും അനിശ്ചിതകാലത്തേക്കാണ് നീട്ടിയത്.

താരങ്ങളുടെയും കാണികളുടെയും മത്സരം നടത്തുന്ന സംഘാടകരുടെയും സുരക്ഷ മാനിച്ചാണ് ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തുന്നതെന്ന് പ്രസ്താവനയില്‍ എഎഫ്‌സി വ്യക്തമാക്കി. 'സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 2020 എഎഫ്‌സി കപ്പ് സീസണ്‍ പുനരാരംഭിക്കുമെന്ന കാര്യം പിന്നീട് അറിയിക്കും', ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ബുധനാഴ്ച്ച അറിയിച്ചു.

കൊറോണ ഭീതി, എഎഫ്‌സി കപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു

എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ, ഗ്രൂപ്പ് 'ഇ'യില്‍ മാസിയ ആര്‍ ആന്‍ഡ് സി ക്ലബിനെ ചെന്നൈ സിറ്റി സമനിലയില്‍ തളച്ചിരുന്നു. ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിക്കുകയായിരുന്നു. ഏപ്രില്‍ 15 -ന് ടിസി സ്‌പോര്‍ട്‌സ് ക്ലബുമായി എവെ മത്സരത്തിന് ചെന്നൈ സിറ്റി ഇറങ്ങാന്‍ തയ്യാറെടുക്കവെയാണ് പുതിയ തീരുമാനം.

Most Read: മതി ആർഭാഢം, സെലക്ടര്‍മാരുടെ യാത്ര ഇനി ഇക്കോണമി ക്ലാസില്‍ - തീരുമാനം കടുപ്പിച്ച് ഗാംഗുലിMost Read: മതി ആർഭാഢം, സെലക്ടര്‍മാരുടെ യാത്ര ഇനി ഇക്കോണമി ക്ലാസില്‍ - തീരുമാനം കടുപ്പിച്ച് ഗാംഗുലി

നേരത്തെ, കൊറോണ ഭീതി മുന്‍നിര്‍ത്തി എഎഫ്‌സി കപ്പ് വെസ്റ്റ് സോണ്‍് ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എല്ലാം മത്സരങ്ങളും നിര്‍ത്താനുള്ള തീരുമാനം. ഇതിനോടകം എഎഫ്‌സി ചാംപ്യന്‍സ് ലീഗും അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.

കൊവിഡ്-19 ഭീഷണി കാരണം ലോകമെങ്ങും കായിക മത്സരങ്ങള്‍ റദ്ദുചെയ്യപ്പെടുകയാണ്. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന യൂറോ കപ്പും കോപ്പ അമേരിക്കയും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചു കഴിഞ്ഞു. പ്രമുഖ ലീഗുകളുടെ കാര്യവും ഇതുതന്നെ. ലാലിഗ, സീരീ എ മത്സരങ്ങള്‍ക്ക് സംഘാടകര്‍ താത്കാലികമായി തിരശ്ശീലയിട്ടു.

Most Read: ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവിന് കൊറോണ! പരിശോധനാ ഫലം പുറത്ത്, രണ്ടാമത്തെ യുവന്റസ് താരംMost Read: ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവിന് കൊറോണ! പരിശോധനാ ഫലം പുറത്ത്, രണ്ടാമത്തെ യുവന്റസ് താരം

ഇന്ത്യയിലും കായിക മത്സരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. കെവിഡ്-19 മുന്‍നിര്‍ത്തി ഭുവനേശ്വറില്‍ നടക്കാനിരുന്ന ഇന്ത്യ - ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരം നീട്ടി. ഇന്ത്യ - താജിക്കിസ്ഥാന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരവും പുതിയ സാഹചര്യത്തില്‍ വേണ്ടെന്നു വെച്ചു.

നേരത്തെ, ആളൊഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു ഐഎസ്എല്‍ ഫൈനല്‍ അരങ്ങേറിയത്. താരങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ബിസിസിഐ റദ്ദു ചെയ്തിട്ടുണ്ട്.

Image Source: Twitter

Story first published: Wednesday, March 18, 2020, 20:20 [IST]
Other articles published on Mar 18, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X