വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊടും ചതി... 36ാം വയസ്സില്‍ തന്നെക്കൊണ്ടാവില്ലെന്ന് അവര്‍ കരുതി!! പക്ഷെ... യുവിയുടെ വെളിപ്പടുത്തല്‍

ടീമിലുള്‍പ്പെടുത്തുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നു

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ സ്ഥാനം. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ കിരീടവിജയത്തിനു ചുക്കാന്‍ പിടിച്ച യുവി പല നേട്ടങ്ങളിലും പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിക്കുകളും മോശം ഫോമും കരിയറിന്റെ അവസാന ഘട്ടത്തില്‍ വില്ലനായി മാറിയപ്പോള്‍ കളി നിര്‍ത്താന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു.

ടെസ്റ്റില്‍ പന്ത് തെറിക്കുമോ? വിമര്‍ശനവുമായി മുന്‍ വിക്കറ്റ് കീപ്പര്‍, പന്തിനെക്കൊണ്ടാവില്ല...ടെസ്റ്റില്‍ പന്ത് തെറിക്കുമോ? വിമര്‍ശനവുമായി മുന്‍ വിക്കറ്റ് കീപ്പര്‍, പന്തിനെക്കൊണ്ടാവില്ല...

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ കടുത്ത വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ് യുവരാജ്. ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസായിട്ടും തന്നെ ടീമില്‍ നിന്നും തഴഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

2017ല്‍ ടീമിലെടുത്തില്ല

2017ല്‍ ടീമിലെടുത്തില്ല

ബിസിസിഐയുടെ നിര്‍ബന്ധിത ഫിറ്റ്‌നസ് പരീക്ഷയായ യോയോ ടെസ്റ്റില്‍ പാസായിട്ടും തന്നെ ടീമിലുള്‍പ്പെടുത്താന്‍ തയ്യാറായില്ലെന്നാണ് യുവി ചൂണ്ടിക്കാട്ടുന്നത്. 2017 ലായിരുന്നു ഈ സംഭവം.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷമാണ് യുവി ടീമില്‍ നിന്നും തഴയപ്പെട്ടത്. 2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന അദ്ദേഹം ഈ വര്‍ഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഒരിക്കലും കരുതിയില്ല

ഒരിക്കലും കരുതിയില്ല

അന്ന് ടീമില്‍ നിന്നും തഴയപ്പെടുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നു യുവി വെളിപ്പെടുത്തി. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം കളിച്ച എട്ട്-ഒമ്പത് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ താനായിരുന്നു മാന്‍ ഓഫ് ദി മാച്ച്.
ഈ സമയത്ത് പരിക്കേറ്റപ്പോള്‍ ശ്രീലങ്കന്‍ പര്യടനത്തിനു തയ്യാറെടുക്കാനാണ് തന്നോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി യോ യോ ടെസ്റ്റ് വരുന്നത്. 36ാം വയസ്സില്‍ യോ യോ ടെസ്റ്റിനു താന്‍ തയ്യാറെടുത്തതായും യുവി വിശദമാക്കി.

യോ യോ കടമ്പ കടന്നു

യോ യോ കടമ്പ കടന്നു

യോ യോ ടെസ്റ്റില്‍ പാസായിട്ടും തന്നെ ദേശീയ ടീമിലേക്കു പരിഗണിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് അന്ന് തന്നോട് നിര്‍ദേശിച്ചത്. ആ പ്രായത്തില്‍ യോ യോ ടെസ്റ്റില്‍ താന്‍ പരാജയപ്പെടുമെന്നായിരുന്നു അവര്‍ കരുതിയത്. അങ്ങനെ പരാജയപ്പെടുകയാണെങ്കില്‍ തന്നെ അനായാസം ഒഴിവാക്കാമെന്നും അവര്‍ കണക്കുകൂട്ടിയെന്നും ഒരു ദേശീയ മാധ്യമത്തോടു യുവി വ്യക്തമാക്കി.

ഒഴിവാക്കുന്ന കാര്യം അറിയിച്ചില്ല

ഒഴിവാക്കുന്ന കാര്യം അറിയിച്ചില്ല

ടീമില്‍ നിന്നും ഒഴിവാക്കുന്നുവെന്ന കാര്യം അന്ന് സെലക്ടര്‍മാര്‍ തന്നെ വിളിച്ച് അറിയിച്ചില്ലെന്നും യുവി ചൂണ്ടിക്കാട്ടി. അന്നത്തെ അവഗണന ശരിക്കും വിഷമിപ്പിച്ചു. 15-17 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച താരമാണ്. അതുകൊണ്ടു തന്നെ സെലക്ടര്‍മാര്‍ ടീമിലേക്കു പരിഗണിക്കുന്നില്ലെന്ന വിവരം തന്നെ നേരിട്ട് അറിയിക്കേണ്ടതായിരുന്നു.
എന്തു കാരണം കൊണ്ടാണ് നിങ്ങളെ ടീമിലേക്കു പരിഗണിക്കാത്തതെന്ന് ബന്ധപ്പെട്ടവര്‍ ആ താരത്തെ അറിയിക്കണം. ഈ തരത്തില്‍ ഒരു അറിയിപ്പുമില്ലാതെ ഒഴിവാക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണമെന്നും യുവി പറഞ്ഞു.

Story first published: Friday, September 27, 2019, 10:15 [IST]
Other articles published on Sep 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X