വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: അറിയാം കിവീസിനെതിരായ കോലിയുടെ മൂന്ന് ഗംഭീര പ്രകടനങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാതിവഴിയില്‍ നിന്നുപോയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസീലന്‍ഡിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതായതിനാല്‍ത്തന്നെ ഇന്ത്യക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചാല്‍ മാത്രമെ കിരീടം സ്വന്തമാക്കാനാവു. അതിനായി വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യന്‍ നായകന്‍ കോലിയുടെ മൂന്ന് മികച്ച പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇന്‍ഡോറില്‍ ഇരട്ട സെഞ്ച്വറി

ഇന്‍ഡോറില്‍ ഇരട്ട സെഞ്ച്വറി

2016ലെ പരമ്പരയില്‍ ന്യൂസീലന്‍ഡിനെതിരേ ഇരട്ട സെഞ്ച്വറി നേടാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സാധിച്ചിരുന്നു. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ മൂന്ന് ടോപ് ഓഡര്‍ താരങ്ങള്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ച കോലി 366 പന്തില്‍ 211 റണ്‍സാണ് നേടിയത്. അജിന്‍ക്യ രഹാനെ 188 റണ്‍സും സ്വന്തമാക്കി.രോഹിത് ശര്‍മ പുറത്താവാതെ 51 റണ്‍സും നേടി. മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ 321 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആര്‍ അശ്വിന്‍ 12 വിക്കറ്റാണ് മത്സരത്തില്‍ നേടിയത്. ടെസ്റ്റില്‍ ഇന്ത്യക്കായി രണ്ട് ഇരട്ട സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ നായകന്‍ കോലിയാണ്.

2014ല്‍ പുറത്താവാതെ സെഞ്ച്വറി പ്രകടനം

2014ല്‍ പുറത്താവാതെ സെഞ്ച്വറി പ്രകടനം

2014ല്‍ വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ നിര്‍ണ്ണായക സമയത്ത് പുറത്താവാതെ 105 റണ്‍സ് കോലി നേടിയത് ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഇന്നിങ്‌സാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 192ന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 438 റണ്‍സടിച്ചു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കിവീസ് 680 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ 435 റണ്‍സ് വിജയലക്ഷ്യം. ടോപ് ത്രീ പെട്ടെന്ന് മടങ്ങിയപ്പോഴും പൊരുതി നിന്ന കോലി മത്സരം സമനിലയാക്കി. 135 പന്തില്‍ 15 ഫോറും 1 സിക്‌സും ഉള്‍പ്പെട്ട മനോഹര ഇന്നിങ്‌സായിരുന്നു ഇത്.

ബംഗളൂരുവില്‍ അര്‍ധ സെഞ്ച്വറി പ്രകടനം

ബംഗളൂരുവില്‍ അര്‍ധ സെഞ്ച്വറി പ്രകടനം

2012ല്‍ ബംഗളൂരുവില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കോലിയുടെ പ്രകടനം വളരെ മനോഹരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 365 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 353 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ 248 റണ്‍സെടുത്ത കിവീസ് ഇന്ത്യക്ക് മുന്നില്‍ 261 റണ്‍സ് വിജയലക്ഷ്യം വെച്ചു. ഇന്ത്യയുടെ ടോപ് ഓഡര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയപ്പോള്‍ 82 പന്തില്‍ 9 ബൗണ്ടറിയടക്കം 51 റണ്‍സുമായി കോലി ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ജയം സമ്മാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ 103 റണ്‍സും കോലി നേടി. മത്സരത്തിലെ താരവും കോലിയായിരുന്നു.

Story first published: Saturday, May 8, 2021, 9:27 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X