വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്, ഇന്ത്യക്കു നേരിയ ലീഡ്- രണ്ടു വിക്കറ്റ് നഷ്ടം

32 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്

സതാംപ്റ്റണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ത്രില്ലിങ് ക്ലൈമാക്‌സിലേക്കേ്. ഒരു ദിവസം ശേഷിക്കെ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ 32 റണ്‍സിന്റെ നേരിയ ലീഡാണുള്ളത്. അഞ്ചാം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 64 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (30), ശുഭ്മാന്‍ ഗില്‍ (8) എന്നിവരയൊണ് ഇന്ത്യക്കു നഷ്ടമായത്. ചേതേശ്വര്‍ പുജാരയോടൊപ്പം (12) നായകന്‍ വിരാട് കോലിയാണ് (8) ക്രീസില്‍. ഇന്ത്യയുടെ രണ്ടു വിക്കറ്റുകളും ടിം സൗത്തിക്കാണ്.

1

32 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു രോഹിത്- ഗില്‍ ജോടി നല്‍കിയത്. ടീം സ്‌കോര്‍ 24ല്‍ നില്‍ക്കെയാണ് ഗില്‍ പുറത്തായത്. സൗത്തിയുടെ ബൗളിങില്‍ യുവതാരം
വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര ജോടി 27 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടുനയിക്കവെ സൗത്തി വീണ്ടും കിവികള്‍ക്കു ബ്രേക്ക്ത്രൂ നല്‍കി. മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത്തിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കി. തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും മികച്ച തുടക്കം ലഭിച്ചിട്ടും അതു വലിയ ഇന്നിങ്‌സാക്കി മാറ്റിയെടുക്കുന്നതില്‍ രോഹിത് പരാജയപ്പെട്ടു.

അഞ്ചാം ദിനം രണ്ടിന് 102 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലാന്‍ഡ് 249 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 32 റണ്‍സിന്റെ ലീഡാണ് കിവീസിനു ലഭിച്ചത്. വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പാണ് ന്യൂസിലാന്‍ഡിനു മല്‍സരത്തില്‍ ലീഡ് നേടാന്‍ സഹായിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ 49 റണ്‍സിനു പുറത്തായപ്പോള്‍ ടിം സോത്തി (30), കൈല്‍ ജാമിസണ്‍ (21), കോളിന്‍ ഡി ഗ്രാന്‍ഡോം (13) എനിവര്‍ നിര്‍ണായത സംഭാവന നല്‍കി.

2

മൂന്നാംദിനം ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വേ (54), ടോം ലാതം (30) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്. റോസ് ടെയ്‌ലര്‍ (11), ഹെന്റി നിക്കോള്‍സ് (7), ബിജെ വാട്‌ലിങ് (1) എന്നിവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. നാലു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ഇഷാന്ത് ശര്‍മ മൂന്നും ആര്‍ അശ്വിന് രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റി ലഭിച്ചു. എന്നാല്‍ ജസ്പ്രീത് ബുംറ നന്നായി ബൗള്‍ ചെയ്‌തെങ്കിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.

അഞ്ചാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ന്യൂസിലാന്‍ഡ് വിക്കറ്റിന് 135 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത അഞ്ചു വിക്കറ്റിനിടെ 114 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ കിവീസിനു സാധിച്ചു. ഗ്രാന്‍ഡോം, ജാമിസണ്‍, സൗത്തി എന്നിവരുടെ മികച്ച ഇന്നിങ്‌സുകളാണ് കിവീസിനെ ഇതിനു സഹായിച്ചത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച വില്ല്യംസണും ന്യൂസിലാന്‍ഡ് ലീഡ് വഴങ്ങില്ലെന്നുറപ്പാക്കി. 177 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് വില്ല്യംസണ്‍ 49 റണ്‍സെടുത്തത്. ജാമിസണ്‍ 16 ബോളില്‍ ഒരു സിക്‌സറടക്കമാണ് 21 റണ്‍സ് നേടിയതെങ്കില്‍ സൗത്തി 46 ബോളില്‍ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കാണ് 30 റണ്‍സ് നേടിയത്.

3

മഴയെ തുടര്‍ന്നു അരമണിക്കൂര്‍ വൈകിയാണ് അഞ്ചാംദിനത്തിലെ മല്‍സരം ആരംഭിച്ചത്. രണ്ടു വിക്കറ്റിന് 102 റണ്‍സെന്ന നിലയിലാണ് കിവീസ് വീണ്ടും ബാറ്റിങ് തുടങ്ങിയത്. ശ്രദ്ധയോടെയാണ് വില്ല്യംസണ്‍- ടെയ്‌ലര്‍ ജോടി തുടങ്ങിയത്. എന്നാല്‍ തലേ ദിവസത്തെ സ്‌കോറിലേക്കു 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും ടെയ്‌ലറെ പുറത്താക്കി ഷമി ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. ശുഭ്മാന്‍ ഗില്ലാണ് തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ ടെയ്‌ലറെ പിടികൂടിയത്.

നിക്കോള്‍സിന്റെ വിക്കറ്റ് ഇഷാന്തിനായിരുന്നു. ടീം സ്‌കോര്‍ 134ല്‍ വച്ചായിരുന്നു നിക്കോള്‍സ് വീണത്. ഇഷാന്തിന്റെ ബൗളിങില്‍ രോഹിത് ശര്‍മ സ്ലിപ്പില്‍ മികച്ചൊരു ക്യാച്ചിലൂടെ വാട്‌ലിങിനെ വീഴ്ത്തുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഒരു റണ്ണെടുത്ത വാട്‌ലിങിനെ ക്ലീന്‍ബൗള്‍ഡാക്കി ഷമി ന്യൂസിലാന്‍ഡിനെ സ്തബ്ധരാക്കി. മഴയെ തുടര്‍ന്ന രണ്ടു ദിവസത്തെ മല്‍സരം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ആദ്യദിനത്തിലെയും നാലാംദിനത്തിലെയും കളിയാണ് മഴയില്‍ ഒലിച്ചുപോയത്. വെളിച്ചക്കുറവിനെ തുടര്‍ന്നു രണ്ടാംദിനം ഏറെ ഓവറുകള്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതോടെയാണ് റിസര്‍വ് ദിനത്തിലേക്കു മല്‍സരം നീണ്ടിരിക്കുന്നത്.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 217 റണ്‍സിലൊതുക്കിയ ന്യൂസിലാന്‍ഡ് രണ്ടു വിക്കറ്റിന് 102 റണ്‍സെന്ന നിലയിലായിരുന്നു മൂന്നാംദിനം കളി അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ ടോം ലാതം (30), ഡെവന്‍ കോണ്‍വേ (54) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു മൂന്നാംദിനം വീഴ്ത്താനായത്. നേരത്തേ ഇന്ത്യ ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ലക്ഷ്യമിട്ടായിരുന്നു കളിച്ചത്. അതു സാധ്യമാവുമെന്ന പ്രതീക്ഷയും ടീം നല്‍കിയിരുന്നു. എന്നാല്‍ ഉജ്ജ്വല ബൗളിങിലൂടെ തിരിച്ചടിച്ച കിവികള്‍ ഇന്ത്യയെ 250 റണ്‍സ് പോലും തികയ്ക്കാന്‍ അനുവദിച്ചില്ല. അഞ്ചു വിക്കറ്റുകളെടുത്ത കൈല്‍ ജാമിസണായിരുന്നു ഇന്ത്യയുടെ നടുവൊടിച്ചത്. ആരും തന്നെ ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി തികച്ചില്ല. 49 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരുന്നു ടോപ്‌സ്‌കോറര്‍. നായകന്‍ വിരാട് കോലി 44 റണ്‍സിന് പുറത്തായിരുന്നു. രോഹിത് ശര്‍മയാണ് (34), ശുഭ്മാന്‍ ഗില്‍ (28), ആര്‍ അശ്വിന്‍ (22), രവീന്ദ്ര ജഡേജ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്-ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Tuesday, June 22, 2021, 23:49 [IST]
Other articles published on Jun 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X