വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ പഴിക്കുന്നവര്‍ അറിയാന്‍... ഇവയറിഞ്ഞാല്‍ വായടയ്ക്കും!! എംഎസ്ഡിയുടെ ലോക റെക്കോര്‍ഡുകള്‍

അത്യുജ്ജ്വല കരിയറിന്റെ അവസാനഘട്ടത്തിലാണ് ധോണി

ദില്ലി: ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പര ഇന്ത്യ കൈവിട്ടപ്പോള്‍ ഏറ്റവുധികം ക്രൂശിക്കപ്പെട്ട താരങ്ങളിലൊരാള്‍ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തിലെ സ്ലോ ബാറ്റങാണ് ധോണിയെ പ്രതിക്കൂട്ടിലാക്കിയത്. കളിക്കിടെ ഇന്ത്യന്‍ ആരാധകര്‍ തന്നെ അദ്ദേഹത്തെ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ധോണിയെ ക്രൂശിക്കുന്നവര്‍ അറിയേണ്ട ചിലതുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരുടെ മുന്‍നിരയില്‍ തന്നെ ധോണിയുടെ പേരുണ്ട്. ഉജ്ജ്വലമായ തന്റെ കരിയറില്‍ ചില ലോകറെക്കോര്‍ഡുകളും ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. അവ ഏതൊക്കെയാണന്നു നോക്കാം.

ഏറ്റവുമധികം സ്റ്റംപിങുകള്‍

ഏറ്റവുമധികം സ്റ്റംപിങുകള്‍

മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് വേണ്ടിയുള്ള ഇന്ത്യയുടെ 10 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മുടി നീട്ടിവളര്‍ത്തിയ ജാര്‍ഖണ്ഡുകാരനായ ധോണിയുടെ വരവ്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആരാധകകര്‍ക്കു പ്രിയങ്കരനായി മാറിയ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. കരിയറിന്റെ തുടക്കകാലത്തു തന്നെ ക്യാപ്റ്റനായും നറുക്കുവീണ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.
നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം പേരെ സ്റ്റംപ് ചെയ്തു പുറത്താക്കിയ താരമെന്ന ലോക റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. മൂന്നു ഫോര്‍മാറ്റുകളിലുമായി 178 പേരെയാണ് അദ്ദേഹം സ്റ്റംപ് ചെയ്തത്.

ഏറ്റവുമധികം നോട്ടൗട്ട്

ഏറ്റവുമധികം നോട്ടൗട്ട്

ക്രിക്കറ്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ പുറത്താവാതെ നിന്ന താരമെന്ന ലോക റെക്കോര്‍ഡും ധോണിക്കു മാത്രം അവകാശപ്പെട്ടതാണ്. 78 ഇന്നിങ്‌സുകളില്‍ ധോണിയുടെ വിക്കറ്റെടുക്കാന്‍ എതിര്‍ ടീമുകള്‍ക്കായിട്ടില്ല.
ധോണിയുടെ ഫിനിഷിങ് പാടവം തെളിയിക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ റെക്കോര്‍ഡ്.

വിക്കറ്റ് കീപ്പര്‍ മാത്രമല്ല ബൗളറും

വിക്കറ്റ് കീപ്പര്‍ മാത്രമല്ല ബൗളറും

വിക്കറ്റ് കീപ്പിങില്‍ മാത്രമല്ല ബൗളിങിലും ഒരുകൈ നോക്കാന്‍ മടിയില്ലാത്ത താരമാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ പന്തെറിഞ്ഞ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. ഒമ്പത് മല്‍സരങ്ങളിലാണ് ധോണി ഇന്ത്യക്കായി ബൗള്‍ ചെയ്തിട്ടുള്ളത്.
439 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 132 പന്തുകള്‍ എറിഞ്ഞപ്പോള്‍ ഒരു വിക്കറ്റും നേടാന്‍ സാധിച്ചു. ധോണിയെക്കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നിലധികം മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത ആറു വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമേയുള്ളൂ.

ഒരേയൊരു ക്യാപ്റ്റന്‍

ഒരേയൊരു ക്യാപ്റ്റന്‍

ഐസിസി നേരിട്ട് നടത്തുന്ന മൂന്നു ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ഒരേയൊരു ക്യാപ്റ്റന്‍ ധോണിയാണ്. പ്രഥമ ട്വന്റി20 ലോകകപ്പിലെ കിരീടവിജയവുമായി കരിയര്‍ തുടങ്ങിയ ധോണി പിന്നീട് ചാംപ്യന്‍സ് ട്രോഫിയും ഏകദിന ലോകകപ്പും ഇന്ത്യക്കു നേടിത്തന്നു.
2007ലായിരുന്നു ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയം. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ധോണിക്കു കീഴില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 2013ലായിരുന്നു ചാംപ്യന്‍സ് ട്രോഫി നേട്ടം.
ടി20യില്‍ 150 മല്‍സരങ്ങളില്‍ ടീമിനെ നയിച്ച ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി. 331 മല്‍സരങ്ങളിലാണ് ധോണിക്കു കീഴില്‍ ഇന്ത്യ കളിച്ചത്. ഇതും മറ്റൊരു റെക്കോര്‍ഡാണ്.

ഇംഗ്ലീഷ് പരീക്ഷയില്‍ ഇന്ത്യക്ക് പിഴച്ചതെവിടെ? വില്ലന്‍ ഒരാള്‍ മാത്രമല്ല... ഈ തോല്‍വി മുന്നറിയിപ്പ്ഇംഗ്ലീഷ് പരീക്ഷയില്‍ ഇന്ത്യക്ക് പിഴച്ചതെവിടെ? വില്ലന്‍ ഒരാള്‍ മാത്രമല്ല... ഈ തോല്‍വി മുന്നറിയിപ്പ്

സാംപോളി പോയത് കൊണ്ട് തീരുമോ അര്‍ജന്റീയുടെ ശനിദശ? വേണം മികച്ച പകരക്കാരനെ... ഇവരിലൊരാള്‍? സാംപോളി പോയത് കൊണ്ട് തീരുമോ അര്‍ജന്റീയുടെ ശനിദശ? വേണം മികച്ച പകരക്കാരനെ... ഇവരിലൊരാള്‍?

Story first published: Wednesday, July 18, 2018, 13:08 [IST]
Other articles published on Jul 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X