വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അങ്ങാടിയില്‍ തോറ്റതിന്...' പൊട്ടിത്തെറിച്ച് കോലി, ഇന്ത്യന്‍ നായകനെ കുപിതനാക്കിയത്, വീഡിയോ

വാര്‍ത്താസമ്മേളനത്തിനിടെയാണ് കോലി കുപിതനായത്

By Manu

സെഞ്ചൂറിയന്‍: ചരിത്രനിയോഗവുമായി ദക്ഷിണാഫ്രിക്കയിലെത്തിയ ടീം ഇന്ത്യക്ക് അതിന് കഴിയാതെ വന്നതിന്റെ നിരാശയും രോഷവുമെല്ലാം ക്യാപറ്റന്‍ വിരാട് കോലി വാര്‍ത്താസമ്മേളനത്തില്‍ പുറത്തെടുത്തു. രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന്റെ നാണംകെട്ട പരാജയമാണ് ഇന്ത്യയേറ്റുവാങ്ങിയത്. തങ്ങളുടെ പിന്‍ഗാമികള്‍ക്കു സാധിക്കാതിരുന്നത് ഇത്തവണ നേടുമെന്ന വാശിയിലെത്തിയ ഇന്ത്യന്‍ യുവനിര ഇപ്പോള്‍ കടുത്ത നിരാശയിലാണ്. ആദ്യ രണ്ടു ടെസ്റ്റുകളും നഷ്ടമായതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ കൈവിട്ടു കഴിഞ്ഞു.

മല്‍സരശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോലി ഒരു ദക്ഷിണാഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തകനു നേരെയും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനു നേരെയും പൊട്ടിത്തെറിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കളിക്കളത്തില്‍ ആക്രമണോല്‍സുകത കാണിക്കുന്ന കോലി പക്ഷെ ഇതു കളത്തിനു പുറത്ത് പ്രകടിപ്പിക്കാറില്ല. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ഒരു ചോദ്യത്തിനു മുന്നില്‍ ഇന്ത്യന്‍ നായകന്റെ കണ്‍ട്രോള്‍ പോവുകയായിരുന്നു. കോലി മുഴുവന്‍ സമയം ടെസ്റ്റ് ക്യാപ്റ്റനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ദക്ഷിണാഫ്രിക്കയിലേത്.

കോലിയെ ചൊടിപ്പിച്ചത്

കോലിയെ ചൊടിപ്പിച്ചത്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചോദ്യമാണ് കോലിയെ കുപിതനാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഇങ്ങനെയായിരുന്നു.
ടീം ഒത്തൊരുമയോടെ കളിച്ചില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ ടീം സെലക്ഷനില്‍ താങ്കള്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തുന്നതിനാലാവാം ഇത്. ഓരോ ടെസ്റ്റിലും നിങ്ങള്‍ വ്യത്യസ്തമായ ഇലവനെയാണ് പ്രഖ്യാപിക്കുന്നത്. ടെസ്റ്റ് മല്‍സരങ്ങളില്‍ ജയിക്കാന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തേണ്ടതെന്ന് തന്നെപ്പോലെ നിങ്ങള്‍ക്കുമറിയാം. സ്ഥിരതയില്ലായ്മ തന്നെയാണ് നിങ്ങളുടെ ടീമിനു തിരിച്ചടിയാവുന്നത്. ടീമിനെ തുടര്‍ച്ചയായി ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കെ വ്യത്യസ്ത റിസല്‍റ്റ് കിട്ടുമെന്ന് എന്തിനാണ് പ്രതീക്ഷിക്കുന്നത്.

കോലിയുടെ മറുപടി

കോലിയുടെ മറുപടി

നിങ്ങള്‍ (ദക്ഷിണാഫ്രിക്ക) കഴിഞ്ഞ 30 ടെസ്റ്റുകൡ എത്രയെണ്ണത്തില്‍ ജയിച്ചുവെന്ന് കോലി മാധ്യമപ്രവര്‍ത്തകനോട് തിരിച്ചുചോദിച്ചു. 21 ജയം, രണ്ടു സമനില, എത്ര കളികളില്‍ തോറ്റു?
ഇന്ത്യയില്‍ എത്ര മല്‍സരങ്ങള്‍ ജയിച്ചിട്ടുണ്ടെന്ന് ഈ മാധ്യമപ്രവര്‍ത്തകന്‍ അപ്പോള്‍ കോലിയോട് തിരിച്ചുചോദിച്ചു.

വന്നത് മറുപടി പറയാന്‍, ഏറ്റുമുട്ടാനല്ല

വന്നത് മറുപടി പറയാന്‍, ഏറ്റുമുട്ടാനല്ല

മല്‍സരം എവിടെയായാലും ഏറ്റവും മികച്ച പ്രകടനം നടത്താനാണ് ടീം ശ്രമിച്ചിട്ടുള്ളത്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാണ്, മറിച്ച് ഏറ്റുമുട്ടാനല്ല താന്‍ വന്നിരിക്കുന്നതെന്നും കോലി മറുപടി നല്‍കി.
ടെസ്റ്റില്‍ ഇന്ത്യയുടെ മികച്ച പ്ലെയിങ് ഇലവന്‍ ഏതാണെന്നാണ് നിങ്ങള്‍ക്കു തോന്നുന്നതെന്ന് ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കോലിയോട് ചോദിച്ചു. ഇതാണ് അദ്ദേഹത്തെ കൂടുതല്‍ രോഷാകുലനാക്കിയത്.

 മികച്ച ഇലവന്‍ നിങ്ങള്‍ പറയൂ...

മികച്ച ഇലവന്‍ നിങ്ങള്‍ പറയൂ...

ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ ഏതാണെന്നു നിങ്ങള്‍ തന്നെ പറയൂ, താന്‍ അവരെ കളിപ്പിക്കാമെന്ന് കോലി തുറന്നടിച്ചു. തോല്‍വി തീര്‍ച്ചയായും നിങ്ങളെ അലട്ടുക തന്നെ ചെയ്യും. ഒരു മല്‍സരം തോറ്റെന്നു കരുതി നിങ്ങള്‍ ഈ നിലവാരത്തില്‍ കളിക്കാന്‍ യോഗ്യരല്ലെന്ന് പറയാനാവുമോ? ഇന്ത്യയില്‍ ഏതെങ്കിലുമൊരു ടെസ്റ്റ് ടീം പരാജയപ്പെട്ടോ?
താരങ്ങളുടെ കഴിവ് പരിഗണിച്ചു തന്നെയാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതാണ് നിങ്ങളുടെ മികച്ച പ്ലെയിങ് ഇലവനെന്ന് നിങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

മോശം പെരുമാറ്റം നേരത്തേയും

മോശം പെരുമാറ്റം നേരത്തേയും

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇതാദ്യമായല്ല കോലിയുടെ ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടാവുന്നത്. സെഞ്ചൂറിയനില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിനിടെ അംപയറോട് കയര്‍ത്തു സംസാരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഐസിസി മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു. അംപയറോട് പല തവണ കയര്‍ത്തു സംസാരിച്ച ശേഷം കോലി പന്ത് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

Story first published: Thursday, January 18, 2018, 16:13 [IST]
Other articles published on Jan 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X