വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെഞ്ചൂറിയന്‍ ടി20യില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ആര്?; വിരാട് കോഹ്‌ലി പറയുന്നു

By അന്‍വര്‍ സാദത്ത്

സെഞ്ചൂറിയന്‍: രണ്ടാം ടി20 മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിച്ചതിന് കാരണം മഴ ദൈവങ്ങളാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സ്പിന്നര്‍മാരാണ് ചുരുങ്ങിയ ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. മഴ പെയ്ത പിച്ചില്‍ ഇവര്‍ക്ക് തിളങ്ങാന്‍ കഴിയാതെ പോയതാണ് സെഞ്ചൂറിയനില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണമെന്നാണ് വിരാട് അവകാശപ്പെടുന്നത്. മഴ നനഞ്ഞതോടെ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ബോളിന്റെ ഗ്രിപ്പ് പോലും പിടിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ഇദ്ദേഹത്തിന്റെ 4 ഓവറില്‍ 64 റണ്ണാണ് സൗത്ത് ആഫ്രിക്ക അടിച്ചുകൂട്ടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഈ അനായാസ ജയത്തോടെ 1-1ന് സമനിലയിലുമായി. 'ബൗളര്‍മാര്‍ക്ക് ഈ സാഹചര്യം ബുദ്ധിമുട്ടായിരുന്നു. വിക്കറ്റുകള്‍ വീണതോടെ 175 റണ്ണാണ് പ്രതീക്ഷിച്ചത്. മനീഷ് പാണ്ഡെയയും സുരേഷ് റെയ്‌നയും കാര്യങ്ങള്‍ മൂന്നോട്ട് നീക്കി. പിന്നീട് ധോണിയും മനീഷും ചേര്‍ന്ന് സ്‌കോര്‍ 190 എത്തിച്ചു. വിജയസാധ്യതയുള്ള ടോട്ടലായിട്ടും കാലാവസ്ഥ ബൗളര്‍മാരെ ചതിച്ചു. 12-ാം ഓവര്‍ വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീട് പിച്ച് പ്രവചിക്കാവുന്നതായി', വിരാട് വ്യക്തമാക്കി.

viratkohli

സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നല്ല രീതില്‍ ഇന്നിംഗ്‌സ് ചേസ് ചെയ്‌തെന്നും വിരാട് കോഹ്‌ലി പ്രശംസിച്ചു. ക്ലാസെനും, ഡുമിനിയും മികച്ച ബാറ്റിംഗാണ് നടത്തിയത്. പോസിറ്റീവായിരുന്നു അവരുടെ കളി. അപകടങ്ങളിലേക്ക് എടുത്തുചാടാതെ കളിച്ചു. അവര്‍ വിജയിക്കേണ്ടത് തന്നെയാണ്. ഈ ദിവസത്തെ വിജയം എതിരാളികള്‍ക്ക് അവകാശപ്പെട്ടതാണെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ഈസിയായി തോല്‍പ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ക്യാപ്റ്റന്‍ ജെപി ഡുമിനി. മഴ പെയ്താല്‍ കുടുങ്ങുമെന്ന് മനസ്സിലാക്കി ഡിഎല്‍എസ് സിസ്റ്റം മുന്നില്‍ കണ്ടുള്ള കളി ഗുണം ചെയ്തതായി ഡുമിനി പറഞ്ഞു. കേപ്ടൗണില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

വിജയ് ഹസാരെ ട്രോഫി: സെമി ലൈനപ്പായി... ദില്ലിയെ ആന്ധ്ര തകര്‍ത്തു, സൗരാഷ്ട്രയും മുന്നേറി </a><a class=ന്യൂസിലന്‍ഡിന് വീണ്ടും ഇന്ത്യന്‍ ടച്ച്... ഇഷ് സോധിയെ തിരിച്ചുവിളിച്ചു " title="വിജയ് ഹസാരെ ട്രോഫി: സെമി ലൈനപ്പായി... ദില്ലിയെ ആന്ധ്ര തകര്‍ത്തു, സൗരാഷ്ട്രയും മുന്നേറി ന്യൂസിലന്‍ഡിന് വീണ്ടും ഇന്ത്യന്‍ ടച്ച്... ഇഷ് സോധിയെ തിരിച്ചുവിളിച്ചു " />വിജയ് ഹസാരെ ട്രോഫി: സെമി ലൈനപ്പായി... ദില്ലിയെ ആന്ധ്ര തകര്‍ത്തു, സൗരാഷ്ട്രയും മുന്നേറി ന്യൂസിലന്‍ഡിന് വീണ്ടും ഇന്ത്യന്‍ ടച്ച്... ഇഷ് സോധിയെ തിരിച്ചുവിളിച്ചു

Story first published: Friday, February 23, 2018, 9:41 [IST]
Other articles published on Feb 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X