വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒളിംപിക്‌സ്: ഇന്ത്യയുടെ ഒളിംപ്യന്മാര്‍, ഇങ്ങനെയും ചില രഹസ്യങ്ങള്‍

ദില്ലി: ലോകത്തിലെ കായിക മാമാങ്കങ്ങളില്‍ നാല് വര്‍ഷം തോറുമെത്തുന്ന വേനല്‍ക്കാല കായിക മാമാങ്കമായ ഒളിംപിക്‌സ് ലോകത്തിന് സമ്മാനിക്കുന്നത് അസംഖ്യം ഒളിംപ്യന്മാരെയാണ്. ഒളിംപിക്‌സ് ചരിത്രത്തില്‍ തങ്ങളുടെ പേര് കൊത്തിയ ഒളിംപ്യന്മാര്‍ രാജ്യങ്ങളുടെ പ്രശസ്തിയും വാനോളമെത്തിച്ചു.

സൗദി: ട്രാക്ക് സ്യൂട്ടും ഹിജാബുമണിഞ്ഞ് ട്രാക്കിലേക്ക്, മാരത്തണില്‍ സാറാ അല്‍ അത്താര്‍സൗദി: ട്രാക്ക് സ്യൂട്ടും ഹിജാബുമണിഞ്ഞ് ട്രാക്കിലേക്ക്, മാരത്തണില്‍ സാറാ അല്‍ അത്താര്‍

കേരളത്തിന്റെ അഭിമാനമായ പയ്യോളി എക്‌സ്പ്രസ് പിടി ഉഷയ്ക്കുമേല്‍ ഇന്ത്യ വെച്ചുപുലര്‍ത്തിയ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നഷ്ടമായതാണ്. കായിക ഇനങ്ങളില്‍ അപ്രതീക്ഷിത സാന്നിധ്യമായി കിരീടമേന്തിയ വനിതാ താരങ്ങളും ചരിത്രത്തിനൊപ്പം തന്നെ നടക്കുകയായിരുന്നു. ഇന്ത്യക്കായി ഒളിംപിക്‌സില്‍ ഒളിംപ്യന്‍ പട്ടമണിഞ്ഞ കായികതാരങ്ങളെ പരിചയപ്പെടാം.

 ധ്യാന്‍ചന്ദ്

ധ്യാന്‍ചന്ദ്

കായിക ലോകം കണ്ടതില്‍ വെച്ചേറ്റവും മികച്ച ഹോക്കി താരമായ ധ്യാന്‍ ചന്ദ് 1928, 1932, 1936 എന്നീ ഒളിംപിക്‌സുകളില്‍ സ്വര്‍ണ്ണമണിഞ്ഞു. കരിയറില്‍ 400 ഗോളുകള്‍ നേടിയ താരം 1948ല്‍ കായികരംഗത്തോട് വിടപറഞ്ഞു.

 അഭിനവ് ബിന്ദ്ര

അഭിനവ് ബിന്ദ്ര

2008ലെ ബെയ്ജിംഗ് ഒൡപിക്‌സില്‍ ഷൂട്ടിംഗില്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണമണിഞ്ഞു. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയആദ്യ ഇന്ത്യക്കാരനെന്ന പദവി അഭിനവ് ബിന്ദ്ര ഇതോടെ കരസ്ഥമാക്കി.

 മില്‍ഖാ സിംഗ്

മില്‍ഖാ സിംഗ്

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കായിക രംഗത്ത് സൂപ്പര്‍ ഹീറോ ആയിരുന്ന മില്‍ഖാ സിംഗ് 1960ലെ റോം ഒളിംപിക്‌സില്‍ നാലാം സ്ഥാനത്തോടെ ഫിനിഷ് ചെയ്തു. ഏഷ്യന്‍ ഗെയിംസില്‍ ഈ സ്പ്രിന്റര്‍ സ്വന്തമാക്കിയത് നാല് മെഡലുകളാണ്.

 സുശീല്‍ കുമാര്‍

സുശീല്‍ കുമാര്‍

2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ സുശീല്‍ കുമാര്‍ 2008ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് വേണ്ടി രണ്ട് മെഡലുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞെന്ന പ്രത്യേകത സുശീലിന്റെ മെഡല്‍ നേട്ടത്തിനുണ്ട്.

 ലിയാണ്ടര്‍ പെയ്‌സ്

ലിയാണ്ടര്‍ പെയ്‌സ്

എട്ട് തവണ ഡബിള്‍സ് മത്സരത്തിലും പത്ത് തവണ മിക്‌സഡ് ഡബിള്‍സിലും ഗ്രാന്‍സ്ലാം കീരിടമണിഞ്ഞ പേസിന് 996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ലഭിച്ച വങ്കല മെഡലാണ് ഒളിംപ്യന്‍ പട്ടം നേടിക്കൊടുത്തത്.

 മേരികോം

മേരികോം

അഞ്ച് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരികോം 2012ലെ ലണ്ടന്‍ ഒളിംപ്ക്‌സില്‍ വെങ്കലമണിഞ്ഞു. പുരുഷന്മാര്‍ ആധിപത്യമുറപ്പിച്ച ബോക്‌സിംഗില്‍ പെണ്‍കരുത്ത് തെളിയിച്ചു മേരികോം.

 സൈന നെഹ് വാള്‍

സൈന നെഹ് വാള്‍

2012ലെ ലണ്ടന്‍ ഒൡംപിക്‌സോടെ ഒളിംപിക്‌സില്‍ ബാറ്റ്മിന്റണില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിതയായി സൈന മാറി, 2014 മാര്‍ച്ചില്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയ സൈന ബാറ്റ്മിന്റണിലെ ഉയരങ്ങള്‍ എളുപ്പത്തില്‍ കീഴടക്കി.

 രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്

രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്

2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഇനത്തില്‍ റാത്തോഡ് ഇന്ത്യക്ക് വെള്ളി മെഡല്‍ സമ്മാനിച്ചു. 1900ലെ പാരീസ് ഒളിംപിക്‌സിന് ശേഷം വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്നത് റാത്തോഡായിരുന്നു.

 വിജേന്ദര്‍ സിംഗ്

വിജേന്ദര്‍ സിംഗ്

ഇന്ത്യന്‍ ബോക്‌സിംഗിന്റെ അഭിമാനമായി കണക്കാക്കുന്ന വിജേന്ദര്‍ ബെയ്ജിംഗ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ്.

ബല്‍ബീര്‍ സിംഗ്

ബല്‍ബീര്‍ സിംഗ്

ലണ്ടന്‍, ഹെല്‍സിങ്കി, മെല്‍ബല്‍ എന്നീ മൂന്ന് ഒളിംപിക്‌സുകളില്‍ സ്വര്‍ണ്ണം ചൂടിയ മൂന്ന് ടീമിലെയും അംഗമായിരുന്നു. 1952ലെ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഹോക്കിയില്‍ ബല്‍ബീര്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ അഞ്ച് ഗോളുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

 വിജയ് കുമാര്‍

വിജയ് കുമാര്‍

ലണ്ടന്‍ ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ 25 മീറ്റര്‍ റാപ്പിഡ് ഫയറിലാണ് വിജയ് കുമാര്‍ വെള്ളിമെഡല്‍ നേടുന്നത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയുമുള്‍പ്പെടെ മൂന്ന് മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

 ലെസ്ലി ക്ലോഡിയസ്

ലെസ്ലി ക്ലോഡിയസ്

ഇന്ത്യയുടെ അഭിമാനം കാത്ത് മൂന്ന് തവണ സ്വര്‍ണ്ണമണിഞ്ഞ ഹോക്കി ടീമംഗമാണ് ലെസ്ലി
ക്ലോഡിയസ്. 1948ലെ ലണ്ടന്‍ ഒളിംപിക്‌സ്, 1952ലെ ഹെല്‍സിങ്കി ഒൡപിക്‌സ്, 1956ലെ സ്റ്റോക്ക്‌ഹോം ഒളിംപിക്‌സ് എന്നിവയായിരുന്നു ലസ്ലി ക്ലോഡിയസിന് വിജയം സമ്മാനിച്ച മത്സരങ്ങള്‍.

 യോഗേശ്വര്‍ ദത്ത്

യോഗേശ്വര്‍ ദത്ത്

2012ലെ ലണ്ടന്‍ ഒൡപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്ത് പുരുഷന്മാരുടെ ഗുസ്തിയില്‍ 60 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മെഡല്‍ നേടിയത്. 2013ല്‍ രാജ്യം സുശീല്‍ കുമാറിനെ പത്മശ്രീ നല്‍കി ആദരിച്ചു.

 ഗഗന്‍ നരംഗ്

ഗഗന്‍ നരംഗ്

ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായ ഗഗന്‍ നരംഗ് ലണ്ടന്‍ ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ വെങ്കലം സ്വന്തമാക്കി.

 കര്‍ണ്ണം മല്ലേശ്വരി

കര്‍ണ്ണം മല്ലേശ്വരി

വെയ്റ്റ്‌ലിഫ്റ്റിംഗില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന വനിതയാണ് കര്‍ണ്ണം മല്ലേശ്വരി. 2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ 54 കിഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലാണ് മല്ലേശ്വരി നേടിയത്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന നേടിയിട്ടുണ്ട്.

 പിടി ഉഷ

പിടി ഉഷ

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച വനിതാ അത്‌ലറ്റായിരുന്ന ഉഷ 1980ലെ മോസ്‌കാ ഒളിംപിക്‌സ്, 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സ്, 1988ലെ സിയോള്‍ ഒളിംപിക്‌സിലും മത്സരിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസ്സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഉഷയ്ക്ക് വെങ്കലം നഷ്ടമായത് രാജ്യത്തിന് തിരിച്ചടിയായി.

കായിക രംഗത്തെമികവിന് പത്മശ്രീ, അര്‍ജുന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

 അഞ്ജലി ഭാഗവത്

അഞ്ജലി ഭാഗവത്

ഇന്ത്യയുടെ പ്രൊഫഷണല്‍ ഷൂട്ടറായ അഞ്ജലി ഭാഗവത് 2002ലെ മ്യൂണിച്ച് ഒളിംപിക്‌സിലാണ് എയര്‍ റൈഫിള്‍ വിഭാതത്തിലാണ് സ്വര്‍ണ്ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 12 സ്വര്‍ണ്ണവും 4 വെള്ളിമെഡലുകളും അഞ്ജലി നേടി.

 ലിമ റാം

ലിമ റാം

1988ലെ സിയോള്‍ ഒളിംപിക്‌സ്, 1992ലെ ബാഴ്‌സലോണ ഒളിംപിക്‌സ്, 1962ലെ അറ്റ്‌ലാന്റ ഒളിംപിക്‌സ് എന്നിങ്ങനെ മൂന്ന് ഒളിംപിക്‌സുകളില്‍ അമ്പെയ്ത്തില്‍ ലിമ ഇന്ത്യയെ പ്രതിനിധീകരിച്ചു. ബാഴ്‌ലസോണ ഒളിംപിക്‌സില്‍ തലനാരിഴക്ക് മെഡല്‍ നഷ്ടമായി. രാജ്യം പത്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ഒളിമ്പിക്‌സ്: ഇന്ത്യയെക്കുറിച്ച് നിങ്ങളറിയാത്ത ഏഴ് രഹസ്യങ്ങള്‍!!!ഒളിമ്പിക്‌സ്: ഇന്ത്യയെക്കുറിച്ച് നിങ്ങളറിയാത്ത ഏഴ് രഹസ്യങ്ങള്‍!!!

Story first published: Wednesday, August 3, 2016, 18:14 [IST]
Other articles published on Aug 3, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X