വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിനെ ഇന്ത്യക്കു ഇനിയും വേണോ? സംശയം വേണ്ട, തീര്‍ച്ചയായും ടീമിലുണ്ടാവണം... ഇതാണ് കാരണങ്ങള്‍

തുടര്‍ച്ചയായി മോശം പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്

By Manu

അഡ്‌ലെയ്ഡ്: ഇന്ത്യക്കു ഏറെ പ്രതീക്ഷയുള്ള യുവ ബാറ്റ്‌സ്മാനാണ് ലോകേഷ് രാഹുല്‍. മികച്ച സാങ്കേതികത്തികവും ആക്രമിച്ച് കളിക്കാനുള്ള കഴിവുമാണ്‌
അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ഒട്ടേറെ റണ്‍സ് രാഹുല്‍ വാരിക്കൂട്ടിയിരുന്നു. എന്നാല്‍ അതിനു ശേഷം താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേയക്കാണ്. ഇംഗ്ലണ്ട് പര്യടനത്തിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലുമെല്ലാം രാഹുല്‍ ഫ്‌ളോപ്പായി മാറി. ഇതേ തുടര്‍ന്ന് മുന്‍ താരങ്ങളുള്‍പ്പെടെ പലരും രാഹുലിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മാര്‍ഷിന്റെ മാനംപോയി!! 130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പം... ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡ്മാര്‍ഷിന്റെ മാനംപോയി!! 130 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പം... ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡ്

അത് ഞങ്ങളായിരുന്നെങ്കിലോ?; കോലിയുടെ വിക്കറ്റ് ആഘോഷത്തിനെതിരെ ഓസീസ് കോച്ച് അത് ഞങ്ങളായിരുന്നെങ്കിലോ?; കോലിയുടെ വിക്കറ്റ് ആഘോഷത്തിനെതിരെ ഓസീസ് കോച്ച്

ഇപ്പോള്‍ നടക്കുന്ന ഓസീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ വെറും രണ്ട് റണ്‍സാണ് രാഹുല്‍ നേടിയത്. രണ്ടാമിന്നിങ്‌സില്‍ ഫോമിലേക്കുയരുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും 44 റണ്‍സിന് പുറത്തായി. ഈ പ്രകടനങ്ങളുടെ പേരില്‍ രാഹുലിനെ ഒഴിവാക്കുകയല്ല മറിച്ച് കുറച്ച് കൂടി അവസരങ്ങള്‍ നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. ഇതിനു കാരണങ്ങളുമുണ്ട്.

മോശം കാലം എല്ലാവര്‍ക്കുമുണ്ട്

മോശം കാലം എല്ലാവര്‍ക്കുമുണ്ട്

രാഹുല്‍ മാത്രമല്ല ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെല്ലാം ഇത്തരത്തില്‍ മോശം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പിന്നീട് അവര്‍ ഫോ വീണ്ടെടുക്കുന്നത് നാം കണ്ടു കഴിഞ്ഞു. രാഹുലിനും ഇതുപോലെ അവസരങ്ങള്‍ നല്‍കി നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ നല്‍കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.
കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനെന്നാണ് മുമ്പ് പലരും രാഹുലിനെ വിശേഷിപ്പിച്ചിരുന്നത്. അത്രയേറെ ബാറ്റിങ് പാടവമുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ തന്റെ യഥാര്‍ഥ മിടുക്ക് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ രാഹുലിന് അവസരം നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.

മാച്ച് വിന്നര്‍

മാച്ച് വിന്നര്‍

മികച്ച മാച്ച് വിന്നറാണ് താനെന്ന് പല തവണ തെളിയിച്ച താരമാണ് രാഹുല്‍. ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലിലും താരം ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ഫോമിലേക്കുയര്‍ന്നാല്‍ രാഹുലിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ടീമില്‍ അധികമില്ല. അതിവേഗം റണ്‍സ് അടിച്ചുകൂട്ടാനും എത്ര മികച്ച പന്തിലും ഷോട്ട് കളിക്കാനും രാഹുല്‍ കേമനാണ്.
തന്റെ യഥാര്‍ഥ ഫോമിലേക്കുയരാന്‍ താരത്തിന് കുറച്ചു കൂടി അവസരം നല്‍കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ രാഹുലിന്റെ ആത്മവിശ്വാസം കുറച്ചിട്ടുണ്ട്. ഇതു തന്നെയാണ് താരം വീണ്ടും വീണ്ടും ചെറിയ സ്‌കോറില്‍ പുറത്താവാന്‍ കാരണം.

ഭാവി ക്യാപ്റ്റന്‍ ?

ഭാവി ക്യാപ്റ്റന്‍ ?

ഭാവിയില്‍ ഒരുപക്ഷെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുള്ള താരമാണ് രാഹുല്‍. കോലി കഴിഞ്ഞാല്‍ രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയുമാണ് ടീമിലെ മറ്റു സീനിയര്‍ താരങ്ങള്‍. എന്നാല്‍ മൂന്നു പേരും തങ്ങളുടെ 30കളിലാണ്. അതിനാല്‍ കോലിക്കു ശേഷം അടുത്ത ക്യാപ്റ്റനാര് എന്നതു ചോദ്യചിഹ്നമാണ്.
നായകസ്ഥാനത്തേക്കു വരാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ രാഹുലുമുണ്ട്. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരാണ് മറ്റു കളിക്കാര്‍. പന്ത്, പൃഥ്വി എന്നിവരേക്കാള്‍ മുതിര്‍ന്നതാണെന്നതും കൂടുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കൡച്ചിട്ടുണ്ട് എന്നതും രാഹുലിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം.

Story first published: Saturday, December 8, 2018, 12:03 [IST]
Other articles published on Dec 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X