വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ചഹാലില്ല, അശ്വിന്‍ ബെഞ്ചില്‍, എന്തെന്ന് വിശദീകരിക്കാന്‍ ഇന്ത്യക്കേ സാധിക്കൂ- ബട്ട്

ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തിയ ഇന്ത്യയെ ആദ്യ മത്സരത്തില്‍ത്തന്നെ പാകിസ്താന്‍ നാണംകെടുത്തി. 13 പന്തുകള്‍ ബാക്കിനിര്‍ത്തി 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്താന്‍ ഇന്ത്യക്കെതിരേ നേടിയത്. മികച്ച താരങ്ങളുണ്ടെങ്കിലും ആര്‍ക്കും ഫോമിലേക്കെത്താനാവാതെ പോയതാണ് പാകിസ്താനെതിരേ ചരിത്രത്തിലെ ആദ്യ ലോകകപ്പ് തോല്‍വി ഇന്ത്യക്ക് വഴങ്ങേണ്ടി വന്നത്. പ്രതിഭാശാലികളുടെ നീണ്ടനിരയുള്ള ഇന്ത്യയുടെ പ്ലേയിങ് 11നെതിരേ വിമര്‍ശനം ശക്തമായിരുന്നു.

മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെയും ശര്‍ദുല്‍ ഠാക്കൂറിനെയും ആര്‍ അശ്വിനെയുമെല്ലാം ആദ്യ മത്സരത്തില്‍ ഇന്ത്യ പുറത്തിരുത്തി. പരിക്കില്‍ വലയുന്ന ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ഇപ്പോഴും ഫിനിഷറെന്ന നിലയില്‍ പരിഗണിക്കുന്നതും കൗതുകകരമായ കാര്യമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11നെ തിരഞ്ഞെടുത്തതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.

T20 World Cup:'അതൊരു വലിയ അംഗീകാരമായിരുന്നു', ധോണി നല്‍കിയ ഉപദേശത്തെക്കുറിച്ച് സ്റ്റോയിനിസ്T20 World Cup:'അതൊരു വലിയ അംഗീകാരമായിരുന്നു', ധോണി നല്‍കിയ ഉപദേശത്തെക്കുറിച്ച് സ്റ്റോയിനിസ്

1

'ഇന്ത്യക്ക് മികച്ച താരങ്ങളുടെ വലിയ നിരയുണ്ട്. എന്നാല്‍ ദുബായിലെ സാഹചര്യത്തില്‍ 140 പ്ലസ് വേഗത്തില്‍ എറിയുന്ന ബൗളര്‍മാര്‍ വേണം. രണ്ടോ മൂന്നോ മികച്ച പേസര്‍മാരെ വേണം. മീഡിയം പേസര്‍മാര്‍ക്ക് ഇവിടുത്തെ സാഹചര്യത്തില്‍ അധികം തിളങ്ങാനാവില്ല. മികച്ച സ്പിന്നര്‍മാരോ 140 പ്ലസ് വേഗത്തില്‍ തുടര്‍ച്ചയായി എറിയാന്‍ സാധിക്കുന്ന താരങ്ങളോ ടീമിനൊപ്പം തീര്‍ച്ചയായും വേണം. ഇന്ത്യക്ക് വേഗ ബൗളര്‍മാരുണ്ട്. എന്നാല്‍ അവരാരും ടീമിലില്ല. ഓസീസിന് മികച്ച മൂന്ന് പേസര്‍മാരുണ്ട് അഫ്ഗാനിസ്ഥാന് മികച്ച മൂന്ന് സ്പിന്നര്‍മാരുണ്ട്. ഇന്ത്യക്ക് അശ്വിനും ജഡേജയുമുണ്ട്. എന്തുകൊണ്ട് അശ്വിനെ കളിപ്പിച്ചില്ലെന്നതും യുസ്‌വേന്ദ്ര ചഹാലിനെ ടീമിലെടുത്തില്ലെന്നതും വിശദീകരിക്കാന്‍ ഇന്ത്യക്കേ സാധിക്കൂ'- സല്‍മാന്‍ ബട്ട് പറഞ്ഞു.

2


ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ചഹാല്‍. എന്നാല്‍ സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തി ചഹാലിനെ തഴഞ്ഞു. ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ചഹാലിന് ഇന്ത്യ അവസരം നല്‍കിയില്ല. സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി അശ്വിന്‍ തിളങ്ങിയിരുന്നു. ഓസീസിനെതിരേ തുടര്‍ച്ചയായി രണ്ട് പന്തുകളില്‍ വിക്കറ്റ് നേടി. നാല് വര്‍ഷത്തിന് ശേഷം ഇന്ത്യ ടി20 ടീമിലേക്ക് അശ്വിനെ തിരിച്ചുവിളിച്ചെങ്കിലും പാകിസ്താനെതിരേ ബെഞ്ചിലിരുത്തി.

3

അശ്വിന് പകരം വരുണ്‍ ചക്രവര്‍ത്തിയെയാണ് ഇന്ത്യ പരിഗണിച്ചത്. ഐപിഎല്ലില്‍ തിളങ്ങാന്‍ വരുണിന് സാധിച്ചെങ്കിലും ആ മികവ് ദേശീയ ടീമിനൊപ്പം കാട്ടാന്‍ വരുണിന് സാധിച്ചില്ല. അന്താരാഷ്ട്ര മത്സരത്തില്‍ പരിചയസമ്പത്ത് കുറവുള്ള വരുണിന് അല്‍പ്പം കൂടി സമയം നല്‍കേണ്ടതായുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ നിലനില്‍പ്പിന്റെ പ്രശ്‌നമായതിനാല്‍ അശ്വിനെപ്പോലൊരു സീനിയര്‍ താരത്തെ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ പേസര്‍മാരില്‍ അതിവേഗ പേസര്‍മാരെന്ന് ആരെയും വിശേഷിപ്പിക്കാനാവില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമെല്ലാം തുടര്‍ച്ചയായി അതിവേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളര്‍മാരല്ല. നാലാമനായി പേസ് നിരയിലുള്ള ശര്‍ദുല്‍ ഠാക്കൂറും അതിവേഗ ബൗളറല്ല. എന്നാല്‍ ഇവരെല്ലാം ഏത് സാഹചര്യത്തിലും തിളങ്ങാന്‍ മികവുള്ളവരാണ്. ഫോമിലേക്കുയരേണ്ട പ്രശ്‌നം മാത്രമാണുള്ളത്.

4

31ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഹര്‍ദിക് പാണ്ഡ്യക്ക് കായികക്ഷമതയില്ലെങ്കില്‍ ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ കളിപ്പിക്കണമെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു. 'ഹര്‍ദിക് പാണ്ഡ്യക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യ ശര്‍ദുല്‍ ഠാക്കൂറിനൊപ്പം മുന്നോട്ട് പോകണം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ശീലിച്ചവനാണ് ശര്‍ദുല്‍ ഠാക്കൂര്‍. റണ്‍സ് നേടാനും കഴിവുള്ള താരമാണവന്‍. ദീപക് ചഹാറിനെയും പരിഗണിക്കാം. അവന്‍ റിസര്‍വ് താരമായി ഒപ്പമുണ്ട്. ഇവര്‍ രണ്ട് പേരും ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുമെന്നതിനാല്‍ അവസരം നല്‍കാവുന്നതാണ്'- സല്‍മാന്‍ ബട്ട് പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ ബൗളിങ് പരിശീലനം ആരംഭിച്ചിരുന്നു. സ്‌കാനിഷ് റിപ്പോര്‍ട്ടില്‍ താരം ഫിറ്റാണെന്ന് വ്യക്തം. ഇതോടെ ന്യൂസീലന്‍ഡിനെതിരെയും ഹര്‍ദിക് കളിക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂറിനെ എത്തിക്കാന്‍ സാധ്യതയുണ്ട്.

Story first published: Thursday, October 28, 2021, 13:23 [IST]
Other articles published on Oct 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X