വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പുറത്തായതല്ല,ആ വാക്കാണ് ബഹിഷ്‌കരണത്തിന് പ്രേരിപ്പിച്ചത്'- 1981ലെ ഓര്‍മ പങ്കുവെച്ച് ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരമാണ് സുനില്‍ ഗവാസ്‌കര്‍. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഇന്ത്യയുടെ അഭിമാനമായിരുന്ന അദ്ദേഹം നിലവില്‍ അവതാരകനായും കമന്റേറ്ററായും നിരൂപകനായുമെല്ലാം ക്രിക്കറ്റില്‍ സജീവമാണ്. ഒരു കാലഘട്ടത്തില്‍ വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ പ്രധാന ആശ്രയമായിരുന്നു ഗവാസ്‌കര്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര പുരോഗമിക്കവെ 1981ലെ ടെസ്റ്റ് പരമ്പരയുടെ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

1981ലെ മെല്‍ബണ്‍ ടെസ്റ്റാണ് സംഭവ വേദി. സുനില്‍ ഗവാസ്‌കറിന്റെ എല്‍ബി വിക്കറ്റിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തതും അംപയര്‍ ഔട്ട് വിധിച്ചതിനും പിന്നാലെ തനിക്കൊപ്പം ക്രീസിലുണ്ടായ സഹ ഓപ്പണര്‍ ചേതന്‍ ചൗഹാനെയും കൂട്ടി ഗവാസ്‌കര്‍ ക്രീസ് വിടുകയായിരുന്നു. ശരിക്കും തെറ്റായ ഔട്ട് വിളിച്ചതിനാലുള്ള പ്രതിഷേധമായാണ് ഇതിനെ ആരാധകര്‍ കണ്ടിരുന്നത്. എന്നാല്‍ സംഭവം അങ്ങനെയല്ലെന്നാണ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഗവാസ്‌കര്‍ വെളിപ്പെടുത്തിയത്.

sunilgavaskar

ഡെന്നിസ് ലില്ലിയുടെ പന്ത് ഗവാസ്‌കറിന്റെ ബാറ്റില്‍ തട്ടി പാഡില്‍ കൊണ്ടിട്ടും അംപയര്‍ എല്‍ബി അനുവദിച്ചു. എന്നാല്‍ 'പോയി തുലയൂ' എന്ന് ഓസീസ് താരങ്ങള്‍ ആക്രോശിച്ചതാണ് കളം വിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ഗവാസ്‌കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 7ക്രിക്കറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ നിയമ പ്രകാരം താരങ്ങള്‍ പാതി വഴിയില്‍ കളി നിര്‍ത്തി ബൗണ്ടറി ലൈന്‍ കടന്നാല്‍ മത്സരത്തില്‍ കീഴടങ്ങി എന്നായിരുന്നു അര്‍ത്ഥം. അതിനാല്‍ത്തന്നെ ഗവാസ്‌കറും ചേതനും ബൗണ്ടറി ലൈന്‍ കടക്കുന്നതിന് മുമ്പ് ഇന്ത്യന്‍ മാനേജര്‍ ബാപു നട്കര്‍നി വന്ന് സംസാരിച്ച് ഗവാസ്‌കറിനെ ശാന്തനാക്കുകയായിരുന്നു.

അന്ന് അത്തരമൊരു പ്രകോപനത്തിന്റെ പുറത്ത് കളി നിര്‍ത്തി പോകാന്‍ തീരുമാനിച്ചതില്‍ നിരാശയുണ്ടെന്ന് ഗവാസ്‌കര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്ത്യ വിജയിച്ച മത്സരമായിരുന്നു അത്. 59 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 237 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 419 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 324 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 83 റണ്‍സിന് പുറത്താവുകയായിരുന്നു. സുനില്‍ ഗവാസ്‌കര്‍ ഒന്നാം ഇന്നിങ്‌സില്‍ 10 റണ്‍സാണ് നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ചേതന്‍ രണ്ടാം ഇന്നിങ്‌സില്‍ 85 റണ്‍സും നേടി. മത്സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു സുനില്‍ ഗവാസ്‌കര്‍.

Story first published: Sunday, January 3, 2021, 7:27 [IST]
Other articles published on Jan 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X