ധവാന്‍ (94), രാഹുല്‍ (73) ഓപ്പണര്‍മാര്‍ പൊളിച്ചടുക്കി, ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 49 റണ്‍സ് ലീഡ്!

Posted By:

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. 122 റൺസിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ശിഖർ 94ഉം ലോകേഷ് രാഹുൽ പുറത്താകാതെ 73ഉം റൺസടിച്ചു. 9 വിക്കറ്റും 1 ദിവസവും ശേഷിക്കേ ഇന്ത്യയ്ക്ക് ഇപ്പോൾ 49 റൺസ് ലീഡായി.

dhawan

നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്ക റൺസിന് 294 ഓളൗട്ടായി. നാല് വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ നാലാം ദിവസം കളി തുടങ്ങിയ ലങ്കൻ മധ്യനിര അധികം പിടിച്ചുനിന്നില്ല. എന്നാൽ ഒമ്പതാമനായി ക്രീസിലെത്തിയ രംഗണ ഹെറാത്ത് 67 റൺസോടെ ഇന്ത്യയുടെ പ്രതീക്ഷകൾ തച്ചുതകർത്തു. പത്താമനായി ക്രീസിലെത്തിയ സുരംഗ ലക്മൽ 16 റൺസെടുത്തു.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ 172 ന് അവസാനിച്ചിരുന്നു. കൊൽക്കത്തയിലെ പിച്ചിൽ ഒന്നര ദിവസത്തെ കളി ബാക്കി നിൽക്കുമ്പോള്‍ ഇന്ത്യയ്ക്ക് 122 റൺസ് കടമാണ് ഉള്ളത്. ഏതാണ്ട് ഒന്നര ദിവസത്തെ കളി മഴമൂലം നഷ്ടപ്പെട്ടതിന് ശേഷമാണ് ഈ സ്ഥിതി. വേണമെങ്കിൽ ഇന്ത്യയെ തോൽപ്പിക്കാം എന്ന് ശ്രീലങ്കയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് സ്കോർ ബോർഡ് എന്ന് ചുരുക്കം.

അർധസെഞ്ചുറികളോടെ മാത്യൂസും തിരിമാനെയുമാണ് ശ്രീലങ്കയുടെ മധ്യനിര കാത്തത്. ഹെറാത്തിന്റെ അപ്രതീക്ഷിത ഇന്നിംഗ്സ് കൂടിയായതോടെ അവർ ശരിക്കും ഡ്രൈവിങ് സീറ്റിലായി. ഇന്ത്യയ്ക്ക് വേണ്ടി 10 വിക്കറ്റുകളും വീഴ്ത്തിയത് ഫാസ്റ്റ് ബൗളർമാരാണ് എന്ന പ്രത്യേകതയും ഈ ഇന്നിംഗ്സിന് ഉണ്ട്. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും നാല് വീതം വിക്കറ്റെടുത്തപ്പോൾ ബാക്കി വന്ന രണ്ട് വിക്കറ്റ് ഉമേഷ് യാദവ് സ്വന്തമാക്കി.

Story first published: Sunday, November 19, 2017, 13:07 [IST]
Other articles published on Nov 19, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍