നാഗ്പൂര്‍ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ വാഴും; ശ്രീലങ്കയുടെ തിരിച്ചടി ഭയന്ന് ഇന്ത്യ

Posted By:

നാഗ്പൂര്‍: ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്ന നാഗ്പൂരില്‍ സ്പിന്നിര്‍മാരുടെ വാഴ്ചയായിരിക്കുമെന്ന് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ആദ്യദിനം തന്നെ സ്പിന്നിന് അനുകൂലമായിക്കഴിഞ്ഞ പിച്ചില്‍ അഞ്ചു ദിവസം കളി നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.


ആദ്യ ടെസ്റ്റ് സ്പിന്നര്‍മാര്‍ക്ക് നിരാശയുടേതാണെങ്കില്‍ രണ്ടാ ടെസ്റ്റില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഏഴു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ജഡേജ മൂന്നും അശ്വിന്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചു.

team

പിച്ച് ബാറ്റിങ്ങിന് അനുകൂലമാണെങ്കിലും ശ്രീലങ്ക ശക്തമായി തിരിച്ചടിക്കാനാണ് സാധ്യത. രംഗണ ഹെറാത്തിനെപോലെ നിലവാരമുള്ള ശ്രീലങ്കന്‍ സ്പിന്നിന് മുന്നില്‍ ഇന്ത്യ ഏതുതരത്തില്‍ ബാറ്റ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കളി മുന്നോട്ടുപോവുക. മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്നിങ്‌സ് വിജയം നേടാനാകും ഇന്ത്യന്‍ ശ്രമം. ഒരുതവണ കൂടി ബാറ്റിങ്ങിനിറങ്ങാന്‍ ഇന്ത്യ ഇഷ്ടപ്പെടില്ല. നാലാം ഇന്നിങ്‌സ് ബാറ്റിങ് നാഗ്പൂര്‍ സ്റ്റേഡിയത്തില്‍ ദുഷ്‌കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


Story first published: Saturday, November 25, 2017, 8:51 [IST]
Other articles published on Nov 25, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍