വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനും രാഹുലിനും ഇത് 'മോഡല്‍ പരീക്ഷ'... കസറിയാല്‍ നോക്കാം, ഇല്ലെങ്കില്‍ തീര്‍ന്നു

ഇരുതാരങ്ങളും വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്

Rishabh Pant, KL Rahul under spotlight | Oneindia Malayalam

ദില്ലി: മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ നിലവില്‍ സമ്മര്‍ദ്ദത്തിലായ രണ്ടു താരങ്ങളാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലും. എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന പന്ത് പ്രതീക്ഷയ്‌ക്കൊത്തുയരാനാവാതെ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാനമായി നടന്ന ടി20 പരമ്പരയിലും പന്ത് ഫ്‌ളോപ്പായിരുന്നു. മറുഭാഗത്ത് രാഹുലാവട്ടെ മോശം ഫോം കാരണം ദേശീയ ടീമിനു പുറത്തുമാണ്.

ധോണി കളി നിര്‍ത്തണോ? യുവി പറയുന്നത് ഇങ്ങനെ... പകരക്കാരനാവാന്‍ പന്തിനാവുമോ?ധോണി കളി നിര്‍ത്തണോ? യുവി പറയുന്നത് ഇങ്ങനെ... പകരക്കാരനാവാന്‍ പന്തിനാവുമോ?

ചൊവ്വാഴ്ച ആരംഭിച്ച ഇന്ത്യയിലെ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ വിജയ് ഹസാരെ ട്രോഫി പന്തിനും രാഹുലിലും മോഡല്‍ പരീക്ഷ തന്നെയാണ്. തങ്ങളുടെ ഫോം വീണ്ടെടുക്കാന്‍ ഇരുവര്‍ക്കും ലഭിച്ച സുവര്‍ണാവസരം തന്നെയാണ് ഈ ടൂര്‍ണമെന്റ്.

പ്രസാദ് പറയുന്നത്

പ്രസാദ് പറയുന്നത്

മുന്‍ വിജയ് ഹസാരെ ട്രോഫികളെപ്പോലെ ആയിരിക്കില്ല ഇത്തവണത്തെ ടൂര്‍ണമെന്റെന്നും ഇത്തവണ സെലക്ഷന്‍ കമ്മിറ്റി വളരെ ഗൗരവമായി തന്നെ ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ വിലയിരുത്തുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ യുവതാരങ്ങള്‍ക്കു ലഭിച്ച അവസരമാണ് ഇത്തവണത്തേതെന്നാണ് പ്രസാദ് പരോക്ഷമായി സൂചന നല്‍കിയിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍

വിക്കറ്റ് കീപ്പര്‍

ധോണി യുഗം അസ്തമയത്തില്‍ നില്‍ക്കവെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. പന്തിന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഏറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ആര്‍ക്കും ലഭിക്കാമെന്ന സ്ഥിതിയാണുള്ളത്.
പന്തിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെഎസ് ഭരത് എന്നിവരാണ് രംഗത്തുള്ളത്. ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് വൃധിമാന്‍ സാഹയും അവകാശവാദമുന്നയിക്കും. ഈ താരങ്ങളെല്ലാം വിവിധ സംസ്ഥാനങ്ങള്‍ക്കു വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ മാറ്റുരയ്ക്കുന്നുണ്ട്.

നാലാം നമ്പര്‍ സ്ഥാനം

നാലാം നമ്പര്‍ സ്ഥാനം

വിക്കറ്റ് കീപ്പര്‍ സ്ഥാനം പോലെ തന്നെ നിശ്ചിത ഓവര്‍ മല്‍സരങ്ങളിലെ നിര്‍ണായക സ്ഥാനമായ നാലാം നമ്പറിനു വേണ്ടിയും പിടിവലിയാണ് നടക്കുന്നത്. അഞ്ചാം നമ്പറില്‍ കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. നിലവില്‍ നാലാമനായി ഇറങ്ങുന്ന പന്തിന്റെ മോശം ഫോമും ശ്രേയസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ നായകന്‍ കൂടിയാണ് താരം.
ശ്രേയസിനെക്കൂടാതെ മുന്‍ നാലാമനായ അമ്പാട്ടി റായുഡു, ലോകേഷ് രാഹുല്‍ എന്നിവരും നാലാം നമ്പറിനായി രംഗത്തുണ്ട്. ഇവരുടെയെല്ലാം പ്രതീക്ഷ വിജയ് ഹസാരെ ട്രോഫിയാണ്. ഇവരെക്കൂടാതെ മനീഷ് പാണ്ഡെ, ശുഭ്മാന്‍ ഗില്‍, ദിനേഷ് കാര്‍ത്തിക് എന്നിവരും സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ തയ്യാറെടുക്കുകയാണ്.

Story first published: Wednesday, September 25, 2019, 14:06 [IST]
Other articles published on Sep 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X