വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: അന്ന് കോട്രെല്‍, ഇന്ന് ഇബാദത്ത്... വൈറലായി വീണ്ടും സല്യൂട്ട്, ഇതാണ് കാരണം

ഇബാദത്ത് ഹുസൈനാണ് വിക്കറ്റെടുത്ത ശേഷം സല്യൂട്ട് ആഹ്ലാദപ്രകടനം നടത്തിയത്

Ebadat Hossain reveals the reason behind his salute celebration | Oneindia Malayalam

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റ് പല കാരണങ്ങള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. കളിയില്‍ ആഹ്ലാദിക്കാന്‍ വകയുണ്ടായില്ലെങ്കിലും ബംഗ്ലാദേശ് പേസര്‍ ഇബാദത്ത് ഹുസൈന്റെ വ്യത്യസ്തമായ ആഹ്ലാദ പ്രകടനം ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിച്ചിരുന്നു. വിക്കറ്റെടുത്ത ശേഷം പുറത്തായ ബാറ്റ്‌സ്മാനെ സല്യൂട്ട് നല്‍കിയാണ് ഇബാദത്ത് പവലിയനിലേക്കു യാത്രയാക്കിയത്. കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലും സമാനമായ രീതിയില്‍ സല്യൂട്ട് ആഹ്ലാദപ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായി മാറിയിരുന്നു.

ebadat

ഇത്തരത്തില്‍ സല്യൂട്ട് നല്‍കി ഇബാദത്ത് ആഹ്ലാദപ്രകടനം നടത്താന്‍ ഒരു കാരണം കൂടിയുണ്ട്. താരം തന്നെയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ബംഗ്ലാദേശ് എയര്‍ഫോഴ്‌സിലാണ് താന്‍ ജോലി ചെയ്യുന്നത്. തന്റെ ടീമിനോടുള്ള ആദരസൂചകമായാണ് ഇത്തരത്തില്‍ സല്യൂട്ട് നല്‍കുന്നതെന്നു ഇബാദത്ത് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. സല്യൂട്ട് നല്‍കി ആഹ്ലാദം പ്രകടിപ്പിക്കുകയെന്നത് താന്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്നതല്ലെന്നു ഇബാദത്ത് വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്നതിനിടെ ടീമംഗമായ മഹമ്മൂദുള്ളയാണ് ഈ തരത്തില്‍ വ്യത്യസ്തമായി വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ തന്നോട് ഉപദേശിക്കുന്നത്. അതിനു മുമ്പ് വിക്കറ്റ് വീഴ്ത്തിയാല്‍ പ്രത്യേക ആഹ്ലാദ പ്രകടനമൊന്നും താന്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഓരോ വിക്കറ്റെടുക്കുമ്പോഴും സല്യൂട്ട് നല്‍കി ആഘോഷിക്കാന്‍ മഹമ്മുദുള്ള ഉപദേശിക്കുകയായിരുന്നു. എയര്‍ ഫോഴ്‌സ് സംഘത്തിന്റെ ഭാഗമായതിനാല്‍ ഈ തരത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയാല്‍ അത് ഏറെ ശ്രദ്ധിക്കപ്പെടുമെന്നും മഹമ്മുദുള്ള നിര്‍ദേശിച്ചതായും ഇബാദത്ത് കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ തയ്യാര്‍, ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് ജയിക്കൂ!! കോലിക്ക് ഓസീസ് നായകന്റെ വെല്ലുവിളിഞങ്ങള്‍ തയ്യാര്‍, ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് ജയിക്കൂ!! കോലിക്ക് ഓസീസ് നായകന്റെ വെല്ലുവിളി

സ്‌പോര്‍ട്‌സ് ക്വാട്ട വഴിയാണ് ഇബാദത്തിനു എയര്‍ ഫോഴ്‌സില്‍ ജോലി ലഭിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിലെ തിരക്ക് കാരണം ഇതുവരെ അദ്ദേഹത്തിന് ഫോഴ്‌സിനൊപ്പം ഔദ്യോഗികമായി ചേരാനായിട്ടില്ല. ക്രിക്കറ്റര്‍ മാത്രമല്ല മികച്ച വോളിബോള്‍ താരം കൂടിയാണ് ഇബാദത്ത്. വോളിയിലൂടെയാണ് പേസര്‍ക്കു എയര്‍ ഫോഴ്‌സില്‍ ജോലി ലഭിക്കുന്നത്. എയര്‍ ഫോഴ്‌സ് ടീമിനായി ഇബാദത്ത് ഇപ്പോഴും വോളിയില്‍ കളിക്കുന്നുണ്ട്. ഓരോ തവണ ദേശീയ ക്രിക്കറ്റ് ടീമിലേക്കു വിളി വരുമ്പോഴും എയര്‍ ഫോഴ്‌സിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് താരം ടീമിനൊപ്പം ചേരുന്നത്.

Story first published: Sunday, November 24, 2019, 19:03 [IST]
Other articles published on Nov 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X