വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരെ നോക്കി വച്ചോ... ഇന്ത്യന്‍ ക്രിക്കറ്റില്‍ വരാനുള്ളത് ഇവരുടെ കാലം!! അടുത്ത സൂപ്പര്‍ താരങ്ങള്‍

ചില യുവതാരങ്ങള്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഐപിഎല്ലിന്റെ യുവതാരങ്ങളുടെ കുത്തൊഴുക്ക് തന്നെയാണ് കാണുന്നത്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവരില്‍ ചിലര്‍ ദേശീയ ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ അവസരം കാത്ത് പുറത്ത് നില്‍പ്പുണ്ട്.

അത് ഔട്ടോ? ഔട്ടെന്ന് അംപയര്‍മാര്‍... അല്ലെന്ന് ജോ റൂട്ടും!! വിവാദം തീരുന്നില്ലഅത് ഔട്ടോ? ഔട്ടെന്ന് അംപയര്‍മാര്‍... അല്ലെന്ന് ജോ റൂട്ടും!! വിവാദം തീരുന്നില്ല

സിക്‌സറടിച്ച് തുടങ്ങി, പിന്നാലെ അഞ്ച് ക്യാച്ചും... പന്ത് വീണ്ടും റെക്കോര്‍ഡ് ബുക്കില്‍!! സിക്‌സറടിച്ച് തുടങ്ങി, പിന്നാലെ അഞ്ച് ക്യാച്ചും... പന്ത് വീണ്ടും റെക്കോര്‍ഡ് ബുക്കില്‍!!

ഭാവിയില്‍ സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ മിടുക്കുള്ള ചില കളിക്കാര്‍ ഇന്ത്യക്കുണ്ട്. ഇവര്‍ ആരൊക്കെയാണന്നു നോക്കാം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ഇന്ത്യക്കു ഏറെ പ്രതീക്ഷ നല്‍കുന്ന യുവ ബാറ്റ്‌സ്മാനാണ് കര്‍ണാടകയില്‍ നിന്നുള്ള ലോകേഷ് രാഹുല്‍. തന്നെ ഏറെ ആവേശം കൊള്ളിച്ച താരമാണ് രാഹുലെന്നും ഇതുപോലെയുള്ള പ്രതിഭകളെ എല്ലായ്‌പ്പോഴും കണ്ടെന്നു വരില്ലെന്നുമാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രാഹുലിനെക്കുറിച്ച് വിശേഷിപ്പിച്ചത്.
മികച്ച സാങ്കേതികത്തികവുള്ള അതതിവേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടാന്‍ മിടുക്കുള്ള താരമാണ് രാഹുല്‍. കഴിഞ്ഞ ഐപിഎല്ലില്‍ ഇത് അടിവരയിടുകയും ചെയ്തു. ഒറ്റയ്ക്ക് മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

റിഷഭ് പന്ത്

റിഷഭ് പന്ത്

രാഹുലിനെപ്പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ബാറ്റിങ് സെന്‍സേഷനാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത്. ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റെന്നു വരെ പന്ത് വിശേഷിപ്പിക്കപ്പെട്ടു കഴിഞ്ഞു. ടെസ്റ്റായാലും ഏകദിനമായാലും ടി20യായാലും ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കളിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച പന്ത് നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ച് വരവറിയിച്ചിരുന്നു. എംഎസ് ധോണി അധികം വൈകാതെ വിരമിക്കുമെന്നിരിക്കെ പകരക്കാരനായി പന്ത് ടീമില്‍ ഏറക്കുറെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ പേസ് ബൗളിങിലെ തുറുപ്പുചീട്ടാണ് യുവ താരം ജസ്പ്രീത് ബുംറ. വ്യത്യസ്തമായ ബൗളിങ് ആക്ഷനുമായി ഐപിഎല്ലിലൂടെ വരവറിയിച്ച ബുംറ പിന്നീട് ദേശീയ ടീമിലും ഇടംപിടിക്കുകയായിരുന്നു. ഇപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞ ബുംറ മൂന്നു ഫോര്‍മാറ്റിലും അവിഭാജ്യ ഘടകമാണ്. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ച് അരങ്ങേറ്റം കുറിച്ച ബുംറ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ സ്ഥാനമുറപ്പിക്കുകയായിരുന്നു.
ഫോമും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ബൗളിങിലെ ഇതിഹാസ പേസര്‍മാരുടെ നിരയിലേക്കുയരാന്‍ താത്തിനാവും.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു വരെ വിശേഷിപ്പിക്കപ്പെടുന്ന യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമാണ്. ബാറ്റിങില്‍ നിരാശപ്പെടുത്തുമ്പോള്‍ ബൗളിങില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാന്‍ താരം ശ്രമിക്കാറുണ്ട്.
ഐപിഎല്ലിലൂടെ തുടക്കമിട്ട് പിന്നീട് ദേീയ ടീമിലെത്തിയ കഥയാണ് പാണ്ഡ്യക്കും പറയാനുള്ളത്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ ബാറ്റിങില്‍ ഇറങ്ങിയ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ശേഷി പാണ്ഡ്യയെ കൂടുതല്‍ അപകടകാരിയാക്കുന്നു.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ പുതിയ താരോദയമാണ് ചൈനാ മാന്‍ എന്ന് വിളിപ്പേരുള്ള കുല്‍ദീപ് യാദവ്. നാട്ടില്‍ മാത്രമല്ല വിദേശത്തെ വേഗമേറിയ പിച്ചുകളിലും വിക്കറ്റുകള്‍ കൊയ്തു കൂട്ടുന്ന യാദവ് നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്.
ബൗളിങില്‍ വളരെയേറെ വ്യത്യസ്തകള്‍ കൊണ്ടുവരുന്ന യാദവിന്റെ ഗൂഗ്ലികള്‍ എതതിര്‍ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിക്കും. 23 ഏകദിനങ്ങളില്‍ നിന്നും 48ഉം 12 ടി20കളില്‍ നിന്നും 24 വിക്കറ്റുകള്‍ താരം ഇതിനകം പോക്കറ്റിലാക്കിക്കഴിഞ്ഞു.

Story first published: Monday, August 20, 2018, 16:09 [IST]
Other articles published on Aug 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X