പാണ്ഡ്യയെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടരുത്!! എന്തിനധികം? ഇതൊന്നു പോരേ...

Written By:

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ചരിത്ര വിജയം ആഘോഷിക്കുമ്പോള്‍ അതിന്റെ വലിയൊരു ക്രെഡിറ്റ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ കൂടി അര്‍ഹിക്കുന്നു. അഞ്ചാം ഏകദിനത്തില്‍ മികച്ച ഫോമില്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയെ പാണ്ഡ്യ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയതാണ് കളിയിലെ വഴിത്തിരിവായത്.

ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തി ആതിഥേയര്‍ ജയത്തിലേക്ക് മുന്നേറുന്നതിനിടെയായിരുന്നു ഇത്. പരമ്പരയിലെ മോശം പ്രകടനം ഈയൊരു നിര്‍ണായക റണ്ണൗട്ടിലൂടെ പാണ്ഡ്യ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.
കളിയില്‍ 73 റണ്‍സിന്റെ ആധികാരിക വിജമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ കോലിയും സംഘവും 4-1ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തിരുന്നു.

ഇന്ത്യ കാത്തിരുന്ന നിമിഷം

ഇന്ത്യ കാത്തിരുന്ന നിമിഷം

പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന അംല ഇന്ത്യയില്‍ നിന്നു മല്‍സരം തട്ടിയെടുക്കുമോയെന്നു വരെ ആരാധകര്‍ ഭയപ്പെട്ടപ്പോഴായയിരുന്നു പാണ്ഡ്യ രക്ഷകനായത്. അംലയും അപകടകാരിയായ ക്ലാസെനും ക്രീസിലുള്ളപ്പോഴായിരുന്നു ഇന്ത്യ കാത്തിരുന്ന ബ്രേക്ത്രൂ. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ 15.5 ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 110 റണ്‍സ് മാത്രം വേണമെന്നിരിക്കെയായിരുന്നു ഇത്.
ഭുവനേശ്വര്‍ കുമാറിന്റെ മൂന്നാം പന്തില്‍ സിംഗിളിനായി ഓടിയ അംലയ്ക്കു പിഴച്ചു. വെടിയുണ്ട കണക്കെയുള്ള പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോ സ്റ്റംപില്‍ പതിക്കുമ്പോള്‍ അംല സെന്റിമീറ്ററുകള്‍ മാത്രം ക്രീസിനു പുറത്തായിരുന്നു. അംലയുടെ ഈ വിക്കറ്റാണ് കളിയില്‍ പിടിമുറുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

ദക്ഷിണാഫ്രിക്ക തകര്‍ന്നു

ദക്ഷിണാഫ്രിക്ക തകര്‍ന്നു

92 പന്തുകളില്‍ നിന്നും 71 റണ്‍സെടുത്ത് ടീമിന്റെ ടോപ്‌സ്‌കോററായി മാറിയ അംലയുടെ റണ്ണൗട്ട് ദക്ഷിണാഫ്രിക്കയെ ഉലയ്ക്കുകയായിരുന്നു. പിന്നീട് വന്നവരെ ഇന്ത്യ ക്രീസില്‍ നിര്‍ത്താന്‍ അനുവദിക്കാതെ തിരിച്ചയക്കുകയും ചെയ്തു. അംല പുറത്തായ ശേഷം ആതിഥേയരുടെ ശേഷിച്ച അഞ്ചു വിക്കറ്റുകള്‍ വെറും 35 റണ്‍സിനാണ് ഇന്ത്യ പിഴുതെടുത്തത്. ഇതില്‍ മൂന്നെണ്ണം കുല്‍ദീപ് യാദവിന്റെ 42ാം ഓവറിലായിരുന്നു.

വിമര്‍ശനം നേരിട്ടു

വിമര്‍ശനം നേരിട്ടു

ഇതിഹാസതാരവും മുന്‍ ക്യാപ്റ്റനുമായ കപില്‍ ദേവിനു ശേഷം ഇന്ത്യക്കു ലഭിച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെന്ന് ചുരുങ്ങിയ കാലം കൊണ്ടു വിശേഷിപ്പിക്കപ്പെട്ട താരമാണ് പാണ്ഡ്യ. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ താരം ആരാധകരെ നിരാശപ്പെടുത്തുക തന്നെ ചെയ്തു.
വലിയ ഇന്നിങ്‌സുകള്‍ കളിക്കാനോ കൂടുതല്‍ വിക്കറ്റുകള്‍ നേടാനോയൊന്നും താരത്തിനായില്ല. ഇതേ തുടര്‍ന്ന് ടീമില്‍ പാണ്ഡ്യയുടെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു. ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് അഞ്ചാം ഏകദിനത്തില്‍ താരം നല്‍കിയിരിക്കുന്നത്.

മോശം പ്രകടനം

മോശം പ്രകടനം

ഇന്ത്യന്‍ ടീമിലെത്തിയ ശേഷം ഒരു പക്ഷെ പാണ്ഡ്യയുടെ ഏറ്റവും മോശം പ്രകടനം കൂടിയാണ് ഈ പരമ്പരയില്‍ കണ്ടത്. അഞ്ചു കളികളില്‍ നിന്നും വെറും 26 റണ്‍സ് മാത്രമേ താരത്തിനു നേടാനായിട്ടുള്ളൂ. 14ആണ് ഉയര്‍ന്ന സ്‌കോര്‍.
ബൗളിങിലും പാണ്ഡ്യക്ക് അഭിമാനിക്കാവുന്നതല്ല ഈ പരമ്പര. അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും മൂന്നു വിക്കറ്റുകള്‍ മാത്രമേ ഓള്‍റൗണ്ടര്‍ക്കു വീഴ്ത്താനായുള്ളൂ. ഇതില്‍ രണ്ടെണ്ണം അഞ്ചാം ഏകദിനത്തിലായിരുന്നു.

ബൗളിങിലും തിളങ്ങി

ബൗളിങിലും തിളങ്ങി

അംലയുടെ നിര്‍ണായക റണ്ണൗട്ടില്‍ മാത്രം തീരുന്നതല്ല അഞ്ചാം ഏകദിനത്തില്‍ പാണ്ഡ്യ നല്‍കിയ സംഭാവന. ദക്ഷിണാഫ്രിക്കയുടെ രണ്ടു നിര്‍ണായക വിക്കറ്റുകള്‍ പിഴുതതും താരമാണ്. ആതിഥേയ നിരയിലെ ഏറ്റവും അപകടകാരികളായ എബി ഡിവില്ലിയേഴ്‌സിനെയും ജെപി ഡുമിനെയും ക്രീസില്‍ നിലയുറപ്പിക്കുംമുമ്പ് പാണ്ഡ്യ പുറത്താക്കി.
ഡുമിനി ഒരു റണ്‍സ് മാത്രമെടുത്ത് പാണ്ഡ്യയുടെ ബൗളിങില്‍ രോഹിത്തിനു ക്യാച്ച് നല്‍കിയപ്പോള്‍ ആറ് റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ പാണ്ഡ്യ ധോണിയുടെ ഗ്ലൗസുകളിലെത്തിക്കുകയായിരുന്നു.

Story first published: Wednesday, February 14, 2018, 11:39 [IST]
Other articles published on Feb 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍