വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്കായി ആര്‍പ്പുവിളിക്കാന്‍ ഒഴുകിയെത്തി പാക് ആരാധകര്‍; ഇംഗ്ലണ്ട് വിയര്‍ക്കും

Pakistan fans supporting India?

ബര്‍മിങ്ഹാം: ലോകകപ്പില്‍ തങ്ങളുടെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ആരാധകരുടെ പിന്തുണ കുറയും. ഇന്ത്യയ്ക്കുവേണ്ടി ആര്‍പ്പുവിളിക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല പാക്കിസ്ഥാന്‍ ആരാധകര്‍ കൂടിയാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ത്യയോടുള്ള സ്‌നേഹമല്ല മറിച്ച് ഇംഗ്ലണ്ട് തോറ്റുകാണാനുള്ള ആഗ്രഹം കൊണ്ടുകൂടിയാണ് ആരാധകരുടെ വരവ്.

ലോകകപ്പ്: ഇന്ത്യ ചിരിക്കാന്‍ വരട്ടെ, സെമി കാണാതെ പുറത്തായേക്കാം!! ഇവ നടന്നാല്‍... ലോകകപ്പ്: ഇന്ത്യ ചിരിക്കാന്‍ വരട്ടെ, സെമി കാണാതെ പുറത്തായേക്കാം!! ഇവ നടന്നാല്‍...

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് മൈതാനത്ത് 25,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. ഇവിടെ ഇംഗ്ലണ്ട് ആരാധകരേക്കാള്‍ അധികമായി ഇന്ത്യ, പാക്കിസ്ഥാന്‍ ആരാധകരെത്തും. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും വലിയതോതിലുള്ള ആരാധക പ്രവാഹമാണുണ്ടായിട്ടുള്ളത്. സ്റ്റേഡിയ നീലക്കടലാക്കി മാറ്റുന്ന ആരാധകരാണ് ഇന്ത്യയുടെ പ്രധാന ശക്തിയും.

ഇന്ത്യയ്‌ക്കൊപ്പം പാക് ആരാധകരും

ഇന്ത്യയ്‌ക്കൊപ്പം പാക് ആരാധകരും

നീല ജഴ്‌സിക്കൊപ്പം പച്ച ജഴ്‌സിയും ഇക്കുറി ഇന്ത്യയെ പിന്തുണയ്ക്കാനുണ്ടാകുമെന്നതാണ് പ്രത്യേകത. ഇന്ത്യ ജയിച്ചാല്‍ പാക്കിസ്ഥാന് വലിയ ആശ്വാസമാകും അത് എന്നതുകൊണ്ടുതന്നെ ഏതുവിധേനയും ഇന്ത്യയെ ജയിപ്പിക്കുകയെന്നതാണ് ആരാധകരുടെ ലക്ഷ്യം. ഇതിനകംതന്നെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയ്ക്ക് പാക് ആരാധകരുടെ അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചത്.

സെമി പ്രതീക്ഷ

സെമി പ്രതീക്ഷ

അഫ്ഗാനിസ്ഥാനെതിരായ ജയത്തോടെ പാക്കിസ്ഥാന്‍ ഇതാദ്യമായി ആദ്യ നാലില്‍ ഇടം പിടിച്ചിട്ടുണ്ട്. 8 പോയന്റുള്ള ഇംഗ്ലണ്ടിനേക്കാള്‍ ഒരു പോയന്റ് അധികമുള്ള പാക്കിസ്ഥാന് ശേഷിക്കുന്ന മത്സരവും ജയിക്കേണ്ടതുണ്ട്. അതേസമയം, ഏഴു മത്സരങ്ങളില്‍ മൂന്നിലും തോറ്റ ആതിഥേയര്‍ക്ക് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മാത്രമേ സെമി പ്രതീക്ഷ പുലര്‍ത്താനാകൂ. അത് സാധ്യമാകുമെന്നാണ് മോര്‍ഗനും കൂട്ടരും കരുതുന്നത്.

ഇന്ത്യയുടെ മത്സരങ്ങള്‍

ഇന്ത്യയുടെ മത്സരങ്ങള്‍

ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളുമായാണ് ഇനി ഇന്ത്യയുടെ മത്സരങ്ങളുള്ളത്. ഏതെങ്കിലും ഒരു മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ടൂര്‍ണമെന്റില്‍ മോശം പ്രകടനം നടത്തുന്ന ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ എളുപ്പമാകുമെന്നാണ് പ്രവചനം. അതേസമയം, ഇംഗ്ലണ്ടിനെ അട്ടിമറിച്ച ശ്രീലങ്കയും ലോക നിലവാരത്തില്‍ കളിക്കുന്ന ബംഗ്ലാദേശും ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍ തന്നെയായിരിക്കും


Story first published: Sunday, June 30, 2019, 15:29 [IST]
Other articles published on Jun 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X