വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നു ഫോര്‍മാറ്റിലും അരങ്ങേറ്റം, അപൂര്‍വ്വ റെക്കോര്‍ഡുമായി ഷഫാലി

പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഷഫാലി

ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് വനിതാ ടീമിലെ ഓപ്പണറായ ഷഫാലി വര്‍മ. ഇംഗ്ലണ്ടിനെതിരേ ഇന്നു നടന്ന ആദ്യ ഏകദിനത്തില്‍ ക്യാപ്പണിഞ്ഞതോടെയാണ് പുരുഷ, വനിതാ ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം ഷഫാലിയെ തേടിയെത്തിയത്.

Shefali Verma Becomes Youngest Indian To Feature In All Formats | Oneindia Malayalam
1

17 വയസും 150 ദിവസവും മാത്രമാണ് ഷഫാലിയുടെ പ്രായം. പുരുഷ, വനിതാ വിഭാഗങ്ങളിലായി മൂന്നു ഫോര്‍മാറ്റിലും കളിച്ച പ്രായം കുറഞ്ഞ താരങ്ങളുടെ ഓവറോള്‍ ലിസ്റ്റില്‍ ഷഫാലി അഞ്ചാമതെത്തുകയും ചെയ്തു. അഫ്ഗാനിസ്താന്‍ പുരുഷ ടീമിലെ സ്പിന്നറായ മുജീബുര്‍ റഹ്മാനാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 17 വയസും 78 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മുജീബ് ദേശീയ ടീമിനായി എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചത്. ഇംഗ്ലണ്ട് വനിതാ താരം സാറ ടെയ്‌ലര്‍ (17 വയസ് 86 ദിവസം), ഓസ്‌ട്രേിലിയന്‍ വനിതാ താരം എല്ലിസ് പെറി (17 വയസ് 104 ദിവസം), പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍ (17 വയസ് 108 ദിവസം) എന്നിവരാണ് ലിസ്റ്റിലെ ആദ്യത്തെ നാലു സ്ഥാനക്കാര്‍.

IND vs SL: എല്ലാവരും അവസരം പ്രതീക്ഷിക്കരുത്! ലക്ഷ്യം പരമ്പര മാത്രം- ടീമിനെക്കുറിച്ച് ദ്രാവിഡ്IND vs SL: എല്ലാവരും അവസരം പ്രതീക്ഷിക്കരുത്! ലക്ഷ്യം പരമ്പര മാത്രം- ടീമിനെക്കുറിച്ച് ദ്രാവിഡ്

WTC: ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഒരു മാറ്റം വരുത്തണം, അവനെ തിരിച്ചുവിളിക്കണം- നിര്‍ദേശം ഗവാസ്‌കറുടേത്WTC: ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഒരു മാറ്റം വരുത്തണം, അവനെ തിരിച്ചുവിളിക്കണം- നിര്‍ദേശം ഗവാസ്‌കറുടേത്

റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കളിച്ച ഷഫാലിക്കു പക്ഷെ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 14 ബോളില്‍ 15 റണ്‍സെടുത്ത താരത്തെ കാതറിന്‍ ബ്രെന്‍ട് പുറത്താക്കുകയായിരുന്നു. നേരത്തേ ഇംഗ്ലണ്ടിനെതിരായ ഒരേയൊരു ടെസ്റ്റില്‍ ഷഫാലി മിന്നുന്ന പ്രകടനം നടത്തിയിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 96ഉം രണ്ടാമിന്നിങ്‌സില്‍ 63ഉം റണ്‍സ് ഷഫാലി അടിച്ചെടുത്തിരുന്നു. വനിതാ ക്രിക്കറ്റില്‍ അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റിയടിച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് അന്നു ഷഫാലി കുറിച്ചിരുന്നു.

2

മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ഷഫാലിയടക്കം ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ചില താരങ്ങളുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യക്കു വേണ്ടി 22 ടി20കള്‍ കളിച്ച താരം മൂന്നു ഫിഫ്റ്റികളടക്കം അടിച്ചെടുത്തത് 617 റണ്‍സാണ്. 2019 സപ്തംബറിലായിരുന്നു ഷഫാലിയുടെ അരങ്ങേറ്റം.

Story first published: Sunday, June 27, 2021, 21:58 [IST]
Other articles published on Jun 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X