ടി20 റാങ്കിങ്ങില്‍ ഷെഫാലി വര്‍മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

ദുബായ്: ഇന്ത്യന്‍ കൗമാരതാരം ഷെഫാലി വര്‍മയ്ക്ക് ഐസിസിയുടെ വനിതാ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഷെഫാലിയേക്കാള്‍ മികവുകാട്ടിയ ഓസീസ് താരങ്ങള്‍ക്കാണ് റാങ്കിങ്ങില്‍ മേല്‍ക്കൈ ലഭിച്ചത്. ഒന്നാം സ്ഥാനത്തുനിന്നും ഷെഫാലി മൂന്നാം സ്ഥാനത്തേക്കിറങ്ങി. നേരത്തെ 19 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയാണ് ഇന്ത്യന്‍താരം ഒന്നാം റാങ്കിലെത്തിയത്. പുരുഷന്മാരിലും വനിതകളിലും ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമായി ഷെഫാലി മാറിയിരുന്നു. പതിനാറാം വയസിലാണ് ഷെഫാലി അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

ലോകകപ്പില്‍ മിന്നിയ ഓസീസ് താരം ബെത്ത് മൂണിയാണ് ഒന്നാം റാങ്കിലെത്തിയത്. മൂണി 64 റണ്‍സ് ശരാശരിയില്‍ ആകെ 259 റണ്‍സാണ് ടൂര്‍ണമെന്റില്‍ കണ്ടെത്തിയത്. മൂണി ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്തു. ഇതാദ്യമായാണ് താരം ഒന്നാം റാങ്കിലെത്തുന്നത്. നേരത്തെ രണ്ടാം റാങ്കിലുണ്ടായിരുന്ന ന്യൂസിലന്‍ഡിന്റെ സൂസി ബെറ്റ്‌സ് തന്നെയാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.

ഐപിഎല്ലിന് കൊറോണ ഭീഷണിയെന്ന് മഹാരാഷ്ട്ര; പ്രതികരണവുമായി ഗാംഗുലി

ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്കുവേണ്ടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച അലിസ്സ ഹീലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി. ഫൈനലില്‍ 39 പന്തില്‍ 75 റണ്‍സ് നേടിയ ഹീലിയാണ് ഇന്ത്യന്‍ പ്രതീക്ഷ തല്ലിക്കെടുത്തത്. ഇന്ത്യയുടെ മറ്റൊരു താരം സ്മൃതി മന്ദാനയ്ക്ക് ഒരു സ്ഥാനം നഷ്ടമായി ഏഴാം റാങ്കിലെത്തി. ടി20 ലോകകപ്പില്‍ മികവുകാട്ടാന്‍ മന്ദാനയ്ക്ക് കഴിഞ്ഞിരുന്നില്ല. ബൗളര്‍മാരില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. ദീപ്തി ശര്‍മ, രാധ യാദവ്, പൂനം യാദവ് എന്നിവരാണ് ആറ് മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങളില്‍. ബാറ്റിങ്ങില്‍ ദീപ്തി ശര്‍മ 10 റാങ്കുകള്‍ മെച്ചപ്പെടുത്തി 43-ാം റാങ്കിലുള്ളപ്പോള്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ദീപ്തി അഞ്ചാം സ്ഥാനത്താണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, March 9, 2020, 16:42 [IST]
Other articles published on Mar 9, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X