Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 റാങ്കിങ്ങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ഷെഫാലി, ഒന്നാം സ്ഥാനത്ത്; വമ്പന്‍ കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി പതിനാറുകാരി ഷെഫാലി വര്‍മ. ഐസിസിയുടെ ഏതെങ്കിലും ഒരു റാങ്കിങ്ങിലെ ആദ്യ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഷെഫാലി. വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങ്ങില്‍ ഷെഫാലി ഒന്നാം സ്ഥാനത്തെത്തി. 19 സ്ഥാനങ്ങള്‍ കയറിയാണ് ഷെഫാലിയുടെ നേട്ടമെന്നതും പ്രത്യേകതയാണ്.

പുരുഷന്മാരിലോ വനിതകളിലോ മറ്റൊരു ഇന്ത്യന്‍ താരവും പതിനാറാം വയസില്‍ ഒന്നാം റാങ്കിലെത്തിയിട്ടില്ല. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സൂസി ബാറ്റ്‌സിനെ പിറകിലാക്കിയാണ് ഷെഫാലി ഒന്നാം സ്ഥാനത്തെത്തിയത്. മിതാലി രാജ് ഒന്നാം റാങ്കിലെത്തിയശേഷം ആ സ്ഥാനത്തെത്തുന്ന ആദ്യ താരം കൂടിയായി ഷെഫാലി. ടി20 ലോകകപ്പിലെ നാലു മത്സരങ്ങളിലും ഇന്ത്യയ്ക്കുവേണ്ടി വമ്പന്‍ ബാറ്റിങ് പ്രകടനമാണ് ഷെഫാലി പുറത്തെടുത്തത്.

Shafali Verma

ആറുമാസത്തില്‍ താഴെമാത്രമേ ആയുള്ളൂ ഷെഫാലി അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിച്ചിട്ട്. കഴിഞ്ഞ സപ്തംബറില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സൂറത്തിലായിരുന്നു അരങ്ങേറ്റം. ഇതിനകം തന്നെ 18 ടി20 മത്സരങ്ങളില്‍നിന്നും 28.52 റണ്‍സ് ശരാശരിയില്‍ 485 റണ്‍സ് അടിച്ചെടുത്തു. രണ്ട് അര്‍ധശതകങ്ങളും നേടി. ബൗളര്‍മാരില്‍ ഇന്ത്യയുടെ പൂനം യാദവ് 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാം റാങ്കിലെത്തി. ഇംഗ്ലണ്ടിന്റെ സോഫി എക്കല്‍സ്റ്റോണ്‍ ആണ് ഒന്നാം റാങ്കിലുള്ളത്.

Story first published: Wednesday, March 4, 2020, 11:35 [IST]
Other articles published on Mar 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+