Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WPL: ലേലം നാളെ, ആരാവും കൂടുതല്‍ പ്രതിഫലം നേടുക? ഞെട്ടിക്കാന്‍ അഞ്ച് പേര്‍

1

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലം നാളെ മുംബൈയില്‍ നടക്കാന്‍ പോവുകയാണ്. ഐപിഎല്ലിന്റെ വരവ് ക്രിക്കറ്റില്‍ സൃഷ്ടിച്ച വിപ്ലവകരമായ മാറ്റം പോലെ വനിതാ പ്രീമിയര്‍ ലീഗും വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് തന്നെ വിലയിരുത്താം. അഞ്ച് ടീമുകളാണ് പ്രഥമ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയ്ന്റ്‌സ്, യുപി വാരിയേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ടീമുകള്‍. പ്രഥമ സീസണില്‍ 12 കോടിയാണ് ടീമുകള്‍ക്ക് ലേലത്തില്‍ ഉപയോഗിക്കാനാവുക.

പരമാവധി 18 താരങ്ങളെയും കുറഞ്ഞത് 15 താരങ്ങളും ടീമില്‍ ഉണ്ടാവണം. ഏഴ് പേര്‍ വിദേശ താരങ്ങളുമാവണം. അണ്‍ക്യാപ്പഡ് താരങ്ങളുടെ ലേലത്തുക 10-20 ലക്ഷത്തിനുള്ളിലും ക്യാപ്പഡ് താരങ്ങളുടെ ലേലത്തുക 30-50 ലക്ഷത്തിനുള്ളിലുമായിരിക്കണം.

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കൂടുതല്‍ പ്രതിഭകളുടെ കടന്ന് വരവിന് വനിതാ പ്രീമിയര്‍ ലീഗ് സഹായിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇത്തവണത്തന്നെ കന്നി ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍മന്‍പ്രീത് കൗര്‍

ഹര്‍മന്‍പ്രീത് കൗര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഹര്‍മന്‍ പ്രീത് കൗറാണ് ഇവരിലൊരാള്‍. സീനിയര്‍ താരം എന്നതിലുപരിയായി ഇതിനോടകം ടി20 ഫോര്‍മാറ്റില്‍ തിളങ്ങി ഗംഭീര റെക്കോഡും ഹര്‍മന്‍പ്രീതിനുണ്ട്. ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ഹര്‍മന്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റുന്ന താരങ്ങളിലൊരാളുമാണ്.

പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് ഹര്‍മന്‍. ക്യാപ്റ്റനായും പരിഗണിക്കപ്പെടാവുന്ന താരമെന്ന നിലയില്‍ അഞ്ച് ഫ്രാഞ്ചൈസികളും ഹര്‍മനെ നോട്ടമിട്ടേക്കും. വിദേശ ടി20 ലീഗുകളിലടക്കം ഇതിനോടകം കളിച്ച് വെടിക്കെട്ട് നടത്തിയിട്ടുള്ള ഹര്‍മന്‍ പ്രഥമ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവാന്‍ സാധ്യതകളേറെ.

Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

സ്മൃതി മന്ദാന

സ്മൃതി മന്ദാന

ആധുനിക വനിതാ ക്രിക്കറ്റില്‍ ഏറ്റവും താരമൂല്യമുള്ള മറ്റൊരു താരമാണ് സ്മൃതി മന്ദാന. ഇന്ത്യന്‍ ടീമില്‍ വലിയ ആരാധകരുള്ള വനിതാ താരമാണ് സ്മൃതി. ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്തുന്ന സ്മൃതി ടി20 സ്‌പെഷ്യലിസ്റ്റാണെന്ന് പറയാം. ഇടം കൈയന്‍ ബാറ്റ്‌സ് വുമണാണ് സ്മൃതി.

താരത്തെ ഒപ്പം കൂട്ടിയാല്‍ ആ ടീമിന്റെ ആരാധക പിന്തുണയും ഉയരാന്‍ സാധ്യതകളേറെയാണ്. കളത്തില്‍ എപ്പോഴും ആവേശത്തോടെ നിറഞ്ഞ് നില്‍ക്കുന്ന സ്മൃതിയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ്. ശാന്തതയോടെ ടീമിനെ മുന്നോട്ട് നയിക്കാന്‍ കഴിവുള്ള സ്മൃതിക്ക് റെക്കോഡ് പ്രതിഫലം ഉറപ്പാണ്.

ദീപ്തി ശര്‍മ

ദീപ്തി ശര്‍മ

ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ താരമാണ് ദീപ്തി ശര്‍മ. സ്ഥിരതയോടെ വിക്കറ്റ് നേടാന്‍ കഴിവുള്ള താരം ബാറ്റുകൊണ്ടും മിടുക്കുകാട്ടാന്‍ കഴിവുള്ളയാളാണ്. ഫിനിഷറെന്ന നിലയിലേക്ക് ഉപയോഗിക്കാവുന്ന താരമാണ് ദീപ്തി. നന്നായി ഫീല്‍ഡും ചെയ്യാന്‍ ദീപ്തിക്ക് മികവുണ്ട്.

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ മങ്കാദിങ് ചെയ്ത് ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത ദീപ്തി ടീമിനായി 100 ശതമാനവും പൊരുതുന്ന താരങ്ങളിലൊരാളാണ്. ഇന്ത്യന്‍ ദേശീയ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ദീപ്തിക്ക് ഇത്തവണ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാനായേക്കും.

ഷഫാലി വര്‍മ

ഷഫാലി വര്‍മ

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെ ഏറ്റവും ആക്രമണോത്സകതയുള്ള താരമാണ് ഷഫാലി വര്‍മ. വെടിക്കെട്ട് ബാറ്റിങ്ങിനെ സ്‌നേഹിക്കുന്ന ഷഫാലി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് ലോകകപ്പ് കിരീടത്തിലേക്കെത്തിച്ചിരുന്നു. മൂന്ന് വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഷഫാലി വര്‍മയെ സ്വന്തമാക്കാന്‍ അഞ്ച് ടീമും ആഗ്രഹിക്കുന്നുണ്ടാവും.

ഓപ്പണറായി ഇറങ്ങി അതിവേഗം റണ്‍സുയര്‍ത്തുന്ന പ്രതിഭയാണ് ഷഫാലി വര്‍മ. ഈ മികവ് എല്ലാവര്‍ക്കും അവകാശപ്പെടാനാവില്ല. അതുകൊണ്ട് തന്നെ ഷഫാലിക്കായി വാശിയേറിയ പോരാട്ടം ലേലത്തില്‍ നടന്നേക്കും. കുറഞ്ഞ സമയംകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ഷഫാലി.

Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

ജെമീമ റോഡ്രിഗസ്

ജെമീമ റോഡ്രിഗസ്

ഇന്ത്യന്‍ ടീമിലെ മറ്റൊരു സൂപ്പര്‍ താരമാണ് ജെമീമ റോഡ്രിഗസ്. 2022ലെ വനിതാ ലോലകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട താരം കോമണ്‍വെല്‍ത്ത് ഗെയ്‌സില്‍ ഇന്ത്യയെ വെള്ളി മെഡല്‍ നേട്ടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

മധ്യനിരയില്‍ തിളങ്ങാന്‍ കഴിവുള്ള താരം 9 ഫിഫ്റ്റികളും ടി20യില്‍ നേടിയിട്ടുണ്ട്. 22കാരിയായ താരത്തെ ടീമിന്റെ മുഖമായി പരിഗണിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ജമീമക്കായി അഞ്ച് ടീമുകളും രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Sunday, February 12, 2023, 7:23 [IST]
Other articles published on Feb 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+